Advertisment

അധികാരത്തിലെത്തിയില്ലെങ്കില്‍ ബിജെപി - ബിഡിജെഎസ് ബന്ധം അവസാനിക്കും - തുഷാറിന്റെ വാക്കുകളില്‍ അപകടം മണത്ത് ബിജെപി. പാര്‍ട്ടി അധികാര രാഷ്ട്രീയത്തിന്‍റെ ഭാഗമാകുമെന്ന് പ്രവര്‍ത്തകര്‍ക്ക് തുഷാറിന്റെ ഉറപ്പ്

New Update

publive-image

Advertisment

ആലപ്പുഴ∙ അധികാരങ്ങൾ ഇല്ലാതെ ഇനി ഒരു മുന്നണിയിലും തുടരാൻ ആകില്ലെന്ന ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാർ വെള്ളാപ്പള്ളിയുടെ പ്രസ്താവനയില്‍ അപകടം മണത്ത് ബിജെപി.

കേന്ദ്രത്തില്‍ വീണ്ടും എന്‍ ഡി എ സര്‍ക്കാര്‍ അധികാരത്തില്‍ വന്നില്ലെങ്കില്‍ ബിഡിജെഎസ് ഒപ്പമുണ്ടാകില്ലെന്നുള്ള വ്യക്തമായ സന്ദേശമാണ് തുഷാറിന്റെ വാക്കുകള്‍ എന്നാണ് ബിജെപി വിലയിരുത്തുന്നത്. കഴിഞ്ഞ 2 വര്‍ഷമായി ബിജെപിയുമായി ബിഡിജെഎസ് അത്ര നല്ല ബന്ധത്തിലല്ല.

ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പാണ് ഇരു പാര്‍ട്ടികളും തമ്മില്‍ വീണ്ടും സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ ധാരണ ആയത് . എന്നിട്ടുപോലും സീറ്റ് പ്രഖ്യാപനത്തിന് വീണ്ടും തര്‍ക്കവും ദൈര്‍ഘ്യവും ഉണ്ടായി. വീണ്ടും കാര്യങ്ങള്‍ അത്ര നല്ലതല്ല എന്ന സന്ദേശമാണ് ഇന്ന് പാര്‍ട്ടി യോഗത്തിനു ശേഷം തുഷാര്‍ പറഞ്ഞ വാക്കുകളിലെ വരികളില്‍ ഒളിഞ്ഞിരിക്കുന്നത് .

എൻഡിഎ അധികാരത്തിൽ വന്നാൽ കേന്ദ്രസർക്കാരിൽ ബിഡിജെഎസ് ഉണ്ടാകുമെന്ന സൂചനയുമായാണ് തുഷാർ മാധ്യമങ്ങളെ കണ്ടത് .

അധികാരങ്ങൾ ഇല്ലാതെ ഇനി ഒരു മുന്നണിയിലും തുടരാൻ ആകില്ലെന്നായിരുന്നു തുഷാർ പറഞ്ഞത്. വയനാട്ടിൽ രാഹുൽ ഗാന്ധിക്കെതിരെ മത്സരിച്ചത് ബിജെപി ദേശീയ നേതൃത്വം ആവശ്യപ്പെട്ടതിനാലാണെന്നു ഓർമിപ്പിച്ചു കൊണ്ടാണു കേന്ദ്രത്തിൽ സാഹചര്യം ഒത്താൽ അധികാരത്തിന്റെ ഭാഗമാകുമെന്നു തുഷാർ തുറന്നു പറഞ്ഞത്.

അധികാരങ്ങൾ ഇല്ലാതെ ഇനി മുന്നോട്ട് പോകില്ലെന്നു പ്രവർത്തകർക്കു ഉറപ്പ് നൽകിയതായും തുഷാർ പറഞ്ഞു.

bjp bdjs
Advertisment