Advertisment

ടിക്കറ്റ് ബുക്കിങ്ങിന് പേമെന്റ് ഗേറ്റ് വേ അവതരിപ്പിച്ച് റെയില്‍വെ

author-image
ടെക് ഡസ്ക്
Updated On
New Update

publive-image

ടിക്കറ്റ് ബുക്കിങ്ങിന് സ്വന്തം ഡിജിറ്റല്‍ പേമെന്റ് ഗേറ്റ് വേ അവതരിപ്പിച്ച് റെയില്‍വെ. യാത്രക്കാര്‍ക്ക് ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ്, യുന്ഫൈഡ് പെയ്മെന്റ് ഇന്റര്‍ഫെയ്സ്, ഇന്റര്‍നാഷണല്‍ കാര്‍ഡ് തുടങ്ങിയവ ഐ പേ പ്ലാറ്റ്‌ഫോമ‌ുവഴി ഉപയോഗിക്കാന്‍ കഴിയും. കൂടാതെ ഐ പേ ഉപയോഗിക്കുന്നതിലൂടെ ഉപയോക്താക്കള്‍ക്ക് മൂന്നാമതൊരു പേമന്റ് ഗേറ്റ് വേ വഴി ബാങ്കുകളിലേക്ക് എത്തേണ്ട സാഹചര്യം ഒഴിവാക്കാം.

ഇനി തൊട്ട് പണം അക്കൗണ്ടില്‍നിന്ന് പിന്‍വലിക്കപ്പെടുകയും ടിക്കറ്റ് ബുക്ക് ചെയ്യാതെ വരുകയും ചെയ്താല്‍ ഐആര്‍സിടിസിതന്നെ നേരിട്ട് ബാങ്കുമായി ബന്ധപ്പെടുകയും ചെയ്യും. ഇടപാട് പൂര്‍ത്തിയാകാതെ മുടങ്ങുന്ന പരാതികള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഐ പേയുടെ വരവ്. ഐആര്‍സിടിസിയുടെ സാങ്കേതിക പങ്കാളിയായ എംഎംഎഡി കമ്യൂണിക്കേഷന്‍സാണ് ഐ പേയുടെ സാങ്കേതിക സഹായം നല്‍കുന്നത്.

Advertisment