Advertisment

മണിയാറില്‍ ടാപ്പിംഗ് തൊഴിലാളിയെ കടിച്ചുകൊന്ന കടുവ ചത്തു

New Update

പത്തനംതിട്ട: മണിയാറില്‍ ടാപ്പിംഗ് തൊഴിലാളിയെ കടിച്ചുകൊന്ന കടുവ ചത്തു. ഇന്നലെ വൈകിട്ടോടെയാണ് കടുവയെ അവശനിലയില്‍ കണ്ടെത്തിയത്. ഇന്നലെ സന്ധ്യയോടെ സ്ഥലത്ത് കൃഷി ചെയ്യുന്ന പി.ടി.രാജുവാണ് കടുവയെ ആദ്യം കാണുന്നത്. വടശേരിക്കര റേ‍ഞ്ചിനു കീഴിലുള്ള വനമേഖലയോടു ചേര്‍ന്നു കിടക്കുന്ന സ്ഥലമാണിത്.

Advertisment

publive-image

ചിറ്റാര്‍ ഫോറസ്റ്റ് സ്റ്റേഷനില്‍ വിവരം അറിയിച്ചതനുസരിച്ച്‌ റേഞ്ച് ഓഫിസര്‍ വേണുകുമാര്‍, ഡപ്യൂട്ടി റേഞ്ചര്‍ രാജേഷ് എന്നിവരുടെ നേതൃത്വത്തില്‍ വനപാലകര്‍ സ്ഥലത്തെത്തിയിരുന്നു. തീര്‍ത്തും അവശയായിരുന്ന കടുവ തോട്ടിലെ വെള്ളത്തില്‍ കിടക്കുന്ന നിലയിലായിരുന്നു.

വളരെ പ്രയാസപ്പെട്ടാണ് ശ്വാസമെടുത്തിരുന്നത്. രാത്രി 9 മണിയോടെ ചത്തു. വലുതുകാലില്‍ വ്രണമായ നിലയില്‍ മുറിവുണ്ട്. റാന്നി എസിഎഫ് ഹരികൃഷ്ണന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ സ്ഥലത്ത് ക്യാംപ് ചെയ്യുന്നു. മൃഗഡോക്ടര്‍ സ്ഥലത്തെത്തിയ ശേഷം തുടര്‍ നടപടി സ്വീകരിക്കും.

കഴിഞ്ഞ മാസം എട്ടിനാണ് തണ്ണിത്തോട് മേടപ്പാറയില്‍ പ്ലാന്റേഷന്‍ കോര്‍പറേഷന്റെ തോട്ടത്തിലെ റബര്‍ ടാപ്പിങ് കരാറുകാരനായിരുന്ന ഇടുക്കി കഞ്ഞിക്കുഴി പ്രഭാ സിറ്റി വടക്കേല്‍ വിനീഷ് മാത്യു (36) കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

tiger death6
Advertisment