Advertisment

നെയ്യാര്‍ ലയണ്‍ സഫാരി പാര്‍ക്കില്‍ നിന്നും ചാടിപ്പോയ കടുവയെ കണ്ടെത്തി; കൂട്ടിലാക്കാന്‍ ശ്രമം തുടരുന്നു

New Update

publive-image

തിരുവനന്തപുരം: നെയ്യാര്‍ ലയണ്‍ സഫാരി പാര്‍ക്കില്‍ നിന്നും ചാടിപ്പോയ കടുവയെ പാര്‍ക്കിന്റെ പിന്‍ഭാഗത്ത് നിന്നും കണ്ടെത്തി. കൂട്ടിലാക്കാന്‍ ശ്രമം തുടരുന്നു. വയനാട്ടില്‍ നിന്ന് കൊണ്ടുവന്ന കടുവയാണ് ഉച്ചയോടെ കൂട്ടില്‍ നിന്നും ചാടിപ്പോയത്.

ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവരുടെ സംഘം സ്ഥലത്തെത്തി മയക്കുവെടി വെച്ച് പിടികൂടാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. വയനാട് ചീയമ്പം പ്രദേശത്ത് ഭീതി സൃഷ്ടിച്ച കടുവയാണ് ഇത്.

Advertisment