Advertisment

ഗുരുതര പരിക്കിനെ അതിജീവിച്ച് ടൈഗര്‍ വുഡ്‌സ് തിരിച്ചെത്തി; ആരാധക പിന്തുണയ്ക്ക് നന്ദി അറിയിച്ച് താരം

New Update

publive-image

ലോസ് ആഞ്ജലസ്: കാറപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗോള്‍ഫ് ഇതിഹാസം ടൈഗര്‍ വുഡ്‌സ് വീട്ടില്‍ തിരിച്ചെത്തി. ബുധനാഴ്ചയാണ് താരം വീട്ടിലേക്ക് മടങ്ങിയെത്തിയത്. കഴിഞ്ഞ ഏതാനും ആഴ്ചകളായി ആരാധകര്‍ തനിക്ക് നല്‍കിയ സ്‌നേഹത്തിനും പിന്തുണയ്ക്കും താരം ട്വിറ്ററിലൂടെ നന്ദിയറിയിച്ചു.

ഫെബ്രുവരി 23-നുണ്ടായ അപകടത്തില്‍ വുഡ്‌സിന്റെ കാലിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ഗോള്‍ഫ് ടിവിക്ക് വേണ്ടിയുള്ള ഒരു ഷൂട്ടിന് പോകുന്നതിനിടെ രാവിലെ ഏഴു മണിക്കായിരുന്നു അപകടം. ഹാര്‍ബര്‍-യു.സി.എല്‍.എ മെഡിക്കല്‍ സെന്ററിലും സിഡാര്‍സ്-സിനായി മെഡിക്കല്‍ സെന്ററിലുമായി ചികിത്സയിലായിരുന്നു.

Advertisment