Advertisment

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; ടിക് ടോക് താരം വിഘ്‌നേഷ് കൃഷ്ണ അറസ്റ്റിൽ

New Update

തൃശൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ടിക് ടോക് താരം തൃശൂരിൽ പൊലീസ് പിടിയിലായി. നിരവധി ടിക് ടോക് വീഡിയോകളിലൂടെ വൈറലായ വടക്കാഞ്ചേരി കുമ്പളങ്ങാട്ട് പള്ളിയത്ത് പറമ്പില്‍ വിഘ്‌നേഷ് കൃഷ്‌ണയാണ് (അമ്പിളി) അറസ്റ്റിലായത്. പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലാണ് 19 കാരനായ വിഘ്‌നേഷ് പിടിയിലായത്.

Advertisment

publive-image

ഫോണിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ വിവാഹവാഗ്ദ്ധാനം നല്‍കി ഇയാൾ പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയെ തുടര്‍ന്നാണ് പൊലീസ് ഇയാൾക്കായി തിരച്ചിൽ ആരംഭിച്ചത്.

തുടർന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രി പരിസരത്തുനിന്ന് യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

arrest report
Advertisment