Advertisment

ആയുഷ് ടിക് ടോക് വിജയികള്‍

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: അന്തരാഷ്ട്ര ആയുഷ് കോണ്‍ക്ലേവിന്റെ പ്രചരണാര്‍ത്ഥം സംഘടിപ്പിച്ച ടിക് ടോക് മത്സര വിജയികളെ പ്രഖ്യാപിച്ചു. തിരുവന്തപുരം ഹോമിയോ മെഡിക്കല്‍ കോളജിലെ ഡോ. സൗമ്യ കൃഷ്ണന്‍, ഡോ. നീതു വേണുഗോപാല്‍, ഡോ. ദിവ്യ എന്നിവരടങ്ങിയ സംഘത്തിന് ഒന്നാം സ്ഥാനം ലഭിച്ചു.

രണ്ടാം സ്ഥാനം തിരുവനന്തപുരം ഹോമിയോ മെഡിക്കല്‍ കോളജ് വിദ്യാര്‍ത്ഥികളായ മീനാക്ഷി അശോകന്‍,വീണ മോഹനന്‍ എന്നിവടങ്ങിയ ടീം രണ്ടാം സ്ഥാനം കരസ്ഥമാക്കി.

സംസ്ഥാന പുരസ്‌കാര ജേതാവും അഭിനേതാവുമായ മനോജ് കാന, ഇന്റര്‍നാഷണല്‍ ആയുഷ് കോണ്‍ക്ലേവ് മീഡിയ കമ്മിറ്റി കണ്‍വീനര്‍ ഡോ. ഷര്‍മദ് ഖാന്‍ എന്നിവരടങ്ങിയ ജൂറി കമ്മിറ്റിയാണ് വിജയികളെ തിരഞ്ഞെടുത്തത്.

Advertisment