Advertisment

ടിക് ടോകിലിടാന്‍ ബൈക്കില്‍ അഭ്യാസപ്രകടനം നടത്തുന്നതിനിടെ, ബൈക്കുകള്‍ കൂട്ടിയിടിച്ചു: 15 വയസ്സുകാരനടക്കം രണ്ട് പേര്‍ക്ക് പരിക്കേറ്റു

New Update

കൊല്ലം: ടിക് ടോകിലിടാന്‍ ബൈക്കില്‍ അഭ്യാസപ്രകടനം നടത്തുന്നതിനിടെ, ബൈക്കുകള്‍ കൂട്ടിയിടിച്ച്‌ അപകടം. 15 വയസ്സുകാരനടക്കം രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഇവരെ പുനലൂര്‍ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Advertisment

publive-image

പത്തനാപുരത്ത് എലിക്കാട്ടൂരിനെയും കന്നറയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പാലത്തിനു മുകളിലായിരുന്നു വിദ്യാര്‍ഥികളുടെ അഭ്യാസ പ്രകടനം. ബൈക്കിന്റെ മുന്‍ ഭാഗം പൊന്തിച്ച്‌ ഒറ്റ ടയറില്‍ ഓടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെയായിരുന്നു അപകടം.

മൂന്ന് ബൈക്കുകള്‍ വേഗത്തില്‍ പോകവെ തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. ആഡംബര ബൈക്ക് ഓടിച്ചിരുന്ന 15കാരനും എലിക്കാട്ടൂര്‍ സ്വദേശി ജോണ്‍സണ്‍ ഓടിച്ചിരുന്ന ബൈക്കുമാണ് കൂട്ടിമുട്ടിയത്. അഭ്യാസ പ്രകടനം നടത്തുന്നതിനിടെ ഹെല്‍മെറ്റ് ധരിച്ചതിനാലാണ് അത്യാഹിതം ഒഴിവായതെന്ന് നാട്ടുകാര്‍ പറഞ്ഞു. പാലത്തില്‍ അഭ്യാസപ്രകടനം നടത്തരുതെന്ന് പലകുറി ആവശ്യപ്പെട്ടിട്ടുള്ളതാണെന്നും നാട്ടുകാര്‍ വ്യക്തമാക്കി.

Advertisment