Advertisment

ടിക് ടോക്കില്‍ പോസ്റ്റിടാന്‍ യുവാവിന്‍റെ അഭ്യാസ പ്രകടനം...ഒടുവില്‍ മോട്ടോര്‍ വാഹന വകുപ്പ് ബൈക്കും ലൈസന്‍സും കസ്റ്റഡിയിലെടുത്തു

New Update

കൊല്ലം: ടിക്ക്ടോക്കില്‍ പോസ്റ്റിടാന്‍ യുവാവിന്‍റെ അഭ്യാസ പ്രകടനം അവസാനം ചെന്നെത്തിയത് ആശുപത്രിയില്‍. ആശുപത്രിയിലെത്തിയ യുവാവിന്‍റെ ലൈസന്‍സ് മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തു. അഭ്യാസ പ്രകടനത്തിനിടെ അപകടം വരുത്തിയ ബൈക്കും കസ്റ്റഡിയിലെടുത്തു.

Advertisment

publive-image

കൊല്ലം പത്താനപുരത്താണ് സംഭവം. അഭ്യാസ പ്രകടനം നടത്തിയതിനും. അഭ്യാസ പ്രകടനത്തിനിടെ മറ്റൊരു ബൈക്കിനെ ഇടിച്ചു തെറിപ്പിച്ചതിനുമാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി. പുനലൂര്‍ സ്വദേശി അന്‍സില്‍ എസ് റഹീമിന്റെ ലൈസന്‍സാണ് പിടിച്ചെടുത്തത്. കൂടുതല്‍ പേര്‍ക്കെതിരെ നടപടിയുണ്ടാകും.

അഭ്യാസ പ്രകടനത്തെപ്പറ്റി പൊലീസും അന്വേഷണം ആരംഭിച്ചു. എലിക്കാട്ടൂരിനെയും കാര്യറയെയും ബന്ധിപ്പിച്ച്‌ പണിത പുതിയ പാലത്തിലായിരുന്നു യുവാക്കളുടെ അഭ്യാസ പ്രകടനം. അപകടത്തില്‍ പരുക്കേറ്റ വിദ്യാര്‍ഥി ഉള്‍പ്പടെയുള്ളവര്‍ ആശുപത്രിയില്‍ ചികിത്സ തേടി.

tiktok post issue custody
Advertisment