Advertisment

ടിക് ടോക് താരവും നര്‍ത്തകിയുമായ സിയ കക്കാരിനെ വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

New Update

ന്യൂഡല്‍ഹി : പ്രമുഖ ടിക് ടോക് താരവും നര്‍ത്തകിയുമായ സിയ കക്കാരിനെ വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ഡല്‍ഹിയിലെ അവരുടെ വീട്ടിലാണ് ഇന്ന് രാവിലെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടത്.

Advertisment

publive-image

മരണ വാര്‍ത്ത താരത്തിന്‍റെ മാനേജര്‍ അര്‍ജുന്‍ സരിന്‍ സ്ഥിരീകരിച്ചു. അര്‍ജുന്‍റ കമ്പനിയായ ഫെയിം എക്‌സ്‌പേര്‍ട്ട് ആണ് സിയ കക്കാറിനെ പ്രൊമോട്ട് ചെയ്യുന്നത്.

ന്യൂഡല്‍ഹിയിലെ പ്രീത് വിഹാറിലാണ് 16 വയസ് മാത്രം പ്രായമുളള താരം താമസിക്കുന്നത്. ടിക് ടോക്, ഇന്‍സ്റ്റാഗ്രാം, സ്‌നാപ് ചാറ്റ്, യൂട്യൂബ് തുടങ്ങി വിവിധ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പ്രീത് വിഹാറിന് നിരവധി ആരാധകരാണ് ഉളളത്. താരത്തിന്റെ നൃത്ത വീഡിയോകളാണ് പ്രധാനമായും സാമൂഹിക മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നത്.

tiktok siyakakkar suicide
Advertisment