Advertisment

ജീവനെടുക്കുന്ന ടിട് ടോക്ക്; ജീവനുള്ള മീനിനെ വിഴുങ്ങി യുവാവിന്റെ വീഡിയോ ഷൂട്ട്; ഒടുവില്‍ മീന്‍ തൊണ്ടയില്‍ കുരുങ്ങി യുവാവിന് ദാരുണാന്ത്യം; സംഭവം ചെന്നൈയില്‍

New Update

ചെന്നൈ: ടിക് ടോക് വീഡിയോ ചിത്രീകരിക്കാനുളള ശ്രമത്തിനിടെ യുവാവ് മരിച്ചു. ചെന്നൈയിലെ ഹൊസൂർ പാർവതി ന​ഗറിൽ താമസിക്കുന്ന എസ് വെട്രിവേലാണ് (22) മരിച്ചത്. തേർപേട്ടയ്ക്കടുത്തുള്ള തടാകക്കരയിൽ മീനിനെ വിഴുങ്ങുന്ന വീഡിയോ ചിത്രീകരിക്കാനുളള ശ്രമത്തിലാണ് കെട്ടിട നിർമ്മാണ തൊഴിലാളിയായ വെട്രിവേൽ മരണമടയുന്നത്. യുവാവ് മദ്യലഹരിയിലായിരുന്നു എന്ന് പൊലീസ് അറിയിച്ചു.

Advertisment

publive-image

തേർപേട്ടയ്ക്കടുത്തുള്ള തടാകക്കരയിൽ മീൻപിടിക്കാനാണ് വെട്രിവേലും സുഹൃത്തുക്കളും എത്തിയത്. എല്ലാവരും മദ്യലഹരിയിലായിരുന്നു. ഇവിടെ നിന്നും പിടികൂടിയ മീനിനെ വിഴുങ്ങുന്ന വീഡിയോ ഷൂട്ട് ചെയ്ത് ടിക് ടോക്കിലിടാമെന്ന് ഇതിനിടെ ഇവർ തീരുമാനിച്ചു. വെട്രിവേൽ മീൻ വിഴുങ്ങുകയും സുഹൃത്തുക്കൾ വീഡിയോ ഷൂട്ട് ചെയ്യുകയും ചെയ്തു. ഇതിനിടയിൽ വെട്രിവേലിന് ശ്വാസം കിട്ടാതെയായി.

സുഹൃത്തുക്കൾ ഉടനടി ആശുപത്രിയിൽ എത്തിച്ചെങ്കിലും വെട്രിവേൽ അപ്പോഴേക്കും മരിച്ചിരുന്നു. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് നൽകി. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സുഹൃത്തുക്കളുമായി പന്തയം വെച്ചാണോ യുവാവ് മീൻവിഴുങ്ങിയതെന്നും ഹൊസൂർ ടൗൺ പൊലീസ് അന്വേഷിക്കുകയാണ്.

tik tok tik tok video
Advertisment