Advertisment

ബിജെപി അക്കൗണ്ട് തുറക്കും; എൽഡിഎഫിന് 3 സീറ്റ് മാത്രം: ടൈംസ് നൗ സർവേ

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

publive-image

Advertisment

ന്യൂഡല്‍ഹി : ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇത്തവണ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് ടൈംസ് നൗ – വിഎംആര്‍ പോള്‍ ട്രാക്കര്‍ ഫലം. ശബരിമല വിധിയും തുടര്‍ന്നുണ്ടായ പ്രക്ഷോഭങ്ങളും യുഡിഎഫിന് നേട്ടമാകുമെന്നും മികച്ച വിജയം നേടുമെന്നും പോള്‍ ട്രാക്കര്‍ പ്രവചിക്കുന്നു. മാര്‍ച്ചില്‍ നടത്തിയ ഈ പോള്‍ ട്രാക്കറില്‍ രാജ്യമെമ്പാടും 16,931 പേര്‍ പങ്കെടുത്തതായി ടൈംസ് നൗ അവകാശപ്പെടുന്നു.

യുഡിഎഫ് 16 സീറ്റുകളുമായി മികച്ച വിജയം നേടുമെന്നാണ് പ്രവചനം. എല്‍ഡിഎഫിന് 3 സീറ്റ് മാത്രമേ കിട്ടൂ. ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ മുന്നണി ലോക്‌സഭയില്‍ കേരളത്തില്‍ നിന്ന് അക്കൗണ്ട് തുറക്കും, ഒരു സീറ്റ് നേടുമെന്നും പ്രവചനമുണ്ട്.

എല്‍ഡിഎഫിന്റെ വോട്ട് വിഹിതം വലിയ തോതില്‍ ഇടിയുമെന്നാണ് പോള്‍ ട്രാക്കര്‍ പ്രവചിക്കുന്നത്. എല്‍ഡിഎഫിന് അനുകൂലമായിരുന്ന ഹിന്ദു വോട്ട് ബാങ്ക് ഇത്തവണ എതിരായി തിരിയുമെന്നാണ് ടൈംസ് നൗ വിലയിരുത്തല്‍.

മൂന്ന് മുന്നണികളുടെയും വോട്ട് വിഹിതം

യുഡിഎഫ് – 45%

എൻഡിഎ – 21.7%

എൽഡിഎഫ് – 29.3%

മറ്റുള്ളവർ – 4.1%

2014-ൽ മൂന്ന് മുന്നണികളുടെയും വോട്ട് വിഹിതം ഇങ്ങനെയായിരുന്നു. ഈ കണക്കിൽ നിന്നാണ് മുകളിൽ കാണിച്ച രീതിയിലേക്ക് വോട്ട് വിഹിതം മാറുക എന്നാണ് പ്രവചനം.

യുഡിഎഫ് – 41.98%

എൽഡിഎഫ് – 40.12%

എൻഡിഎ – 10.57%

മറ്റുള്ളവർ – 7.33%

Advertisment