Advertisment

പ്രതിഫലം കുറയ്ക്കാൻ താരങ്ങൾ തയ്യാറെന്ന് അമ്മ; പരസ്യമായി പറഞ്ഞതിലാണ് അതൃപ്തിയെന്ന് ടിനി ടോം

author-image
ഫിലിം ഡസ്ക്
New Update

കൊവിഡ് മൂലമുളള സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാൻ മലയാള സിനിമയിൽ താരങ്ങളുടെ പ്രതിഫലം കുറയ്ക്കാൻ തയ്യാറാണെന്ന് താരസംഘടനയായ അമ്മ. നിർമ്മാതാക്കളുടെ ഈ ആവശ്യം ന്യായമാണെന്നും മലയാള സിനിമയുടെ ചുവർ എന്ന് പറയുന്നത് നിർമ്മാതാക്കളാണെന്നും അമ്മ നിർവാഹക സമിതി അംഗം ടിനി ടോം പറഞ്ഞു. താരങ്ങളുമായി നേരിട്ട് കൂടിയാലോചന നടത്താതെ മാധ്യമങ്ങളിലൂടെ നിർമ്മാതാക്കളുടെ സംഘടന ഇക്കാര്യം അറിയിച്ചതിൽ അമ്മയിലെ അംഗങ്ങൾക്ക് അതൃപ്തിയുണ്ടെന്നും ടിനി ടോം പറഞ്ഞു.

Advertisment

publive-image

മലയാള സിനിമയുടെ ചുവർ എന്ന് പറയുന്നത് നിർമ്മാതാക്കളാണ്. അപ്പോൾ അവർ നിലനിൽക്കേണ്ടത് ആവശ്യമാണ്. അത് ചോദിച്ചത് ന്യായമാണ്. അതിന് നമ്മൾ തയ്യാറുമാണ്. പരസ്യമായി ചോദിച്ചതിലാണ് ഒരു അതൃപ്തി പ്രകടിപ്പിച്ചിട്ടുളളത്. വിഷയത്തിന്റെ അടിയന്തര സ്വഭാവം പരിഗണിച്ച് എല്ലാവരുമായും ചർച്ച നടത്തും. കൂടാതെ ഓൺലൈനായി നിർവാഹക സമിതി യോഗം ചേരും. ടിനി ടോം

പ്രതിഫലം കുറയ്ക്കുന്നത് സംബന്ധിച്ച് അമ്മ ഭാരവാഹികൾ താരങ്ങളുമായി ഫോൺ വിളികൾ നടത്തിയെന്നാണ് റിപ്പോർട്ട്. കൊവിഡും ലോക്ഡൗണും സൃഷ്ടിച്ച പ്രതിസന്ധി മറികടക്കാൻ താരങ്ങൾ പ്രതിഫലം കുറയ്ക്കണമെന്ന ആവശ്യം മാധ്യമങ്ങളിലൂടെ മുന്നോട്ട് വെച്ചത് നിർമ്മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷനായിരുന്നു.

ഇക്കാര്യം ആവശ്യപ്പെട്ട് ചലച്ചിത്ര സംഘടനകളായ 'ഫെഫ്കയ്ക്കും' 'അമ്മ'യ്ക്കും നിർമാതാക്കളുടെ സംഘടന കത്ത് നൽകിയിരുന്നു. സാങ്കേതിക പ്രവർത്തകരും പ്രതിഫലം കുറയ്ക്കണമെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.

amma tini tom fefka
Advertisment