Advertisment

കഴുത്തിലെ ഇരുണ്ടനിറം ഇനി ആത്മവിശ്വാസം തകർക്കില്ല; അതിനുള്ള ചില പൊടിക്കൈകൾ പരിചയപ്പെടാം

New Update

publive-image

Advertisment

മുഖവും കഴുത്തും തമ്മിൽ നിറവ്യത്യാസം സംഭവിക്കുന്നത് പലരെയും ആശങ്കയിലാഴ്ത്താറുണ്ട്. പലരിലും ഒരു പ്രധാന സൗന്ദര്യ പ്രശ്നമാണ് ഇത്. മുഖത്തിലെ പ്രശ്നങ്ങൾക്ക് ഫേസ് പാക്കുകളും മറ്റും ഉപയോഗിക്കുമെങ്കിലും കഴുത്തിലെ നിറവ്യത്യാസത്തിന് എന്തുചെയ്യണം എന്ന് പലർക്കും അറിയില്ല.

സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്നതുകൊണ്ടും, മരുന്നുകളുടെ പ്രതിഫലനമായും, ഹോർമോൺ പ്രശ്നങ്ങൾകൊണ്ടും ഈ നിറവ്യത്യാസം സംഭവിക്കാം. മുഖത്തിനൊപ്പം കഴുത്ത് വൃത്തിയാക്കേണ്ടത് പ്രധാനമാണ്, മാത്രമല്ല ദിവസേന സ്‌ക്രബ് ചെയ്ത് കൊടുക്കുകയും വേണം. വളരെയധികം സൂര്യപ്രകാശം, രാസവസ്തുക്കൾ നിറഞ്ഞ ചർമ്മസംരക്ഷണ ഉൽ‌പന്നങ്ങളുടെ അമിത ഉപയോഗം എന്നിവ കഴുത്തിന് ഇരുണ്ട നിറം സമ്മാനിക്കും. ചില സാഹചര്യങ്ങളിൽ, ശുചിത്വം മോശമായതിനാലും സംഭവിക്കാം.

ഇരുണ്ട കഴുത്തിന് ആപ്പിൾ സിഡെർ വിനെഗർ ഉത്തമമാണ്. ചർമ്മത്തിന്റെ പിഎച്ച് നില സന്തുലിതമാക്കി ഇത് സ്വാഭാവിക തിളക്കം നൽകുന്നു. ഇത് ചർമ്മത്തിലെ മൃതകോശങ്ങളെ നീക്കംചെയ്യുന്നു. 2 ടേബിൾസ്പൂൺ ആപ്പിൾ സിഡെർ വിനെഗറും 4 ടേബിൾസ്പൂൺ വെള്ളവും ചേർത്ത് നന്നായി ഇളക്കുക. ഒരു കോട്ടൺ ബോൾ ഉപയോഗിച്ച് കഴുത്തിൽ 10 മിനിറ്റ് വെയ്ക്കുക. ഉണങ്ങിയ ശേഷം വെള്ളത്തിൽ കഴുകുക. എല്ലാ ദിവസവും ഇങ്ങനെ ചെയ്യാം.

അഴുക്കും ചർമ്മത്തിലെ കോശങ്ങളും നീക്കംചെയ്യുന്നതിന് ബേക്കിംഗ് സോഡ നല്ലതാണ്. മാത്രമല്ല, രക്തയോട്ടം കൂടുതൽ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. 2-3 ടേബിൾസ്പൂൺ ബേക്കിംഗ് സോഡ വെള്ളം ചേർത്ത് പേസ്റ്റ് രൂപത്തിലാക്കുക. ഈ പേസ്റ്റ് കഴുത്തിൽ പുരട്ടി ഉണങ്ങാനായി കാത്തിരിക്കാം. പൂർണ്ണമായും ഉണങ്ങിയ ശേഷം, നനഞ്ഞ വിരലുകൾ ഉപയോഗിച്ച് വൃത്തിയാക്കുക.

ഉരുളക്കിഴങ്ങിന് ബ്ലീച്ചിംഗ് ഗുണങ്ങളുണ്ട്. ഇരുണ്ട പാടുകൾ നീക്കംചെയ്യാനും സഹായിക്കുന്നു.ഒരു ചെറിയ ഉരുളക്കിഴങ്ങ് എടുത്ത് നീരെടുക്കുക. ഈ നീര് കഴുത്തിൽ പുരട്ടി ഉണങ്ങാൻ കാത്തിരിക്കുക. ഇളം ചൂടുള്ള വെള്ളത്തിൽ കഴുകിക്കളയാം. എല്ലാ ദിവസവും രണ്ടുതവണ ആവർത്തിക്കാം.

health tips
Advertisment