Advertisment

ആരോഗ്യമുള്ള മനസും ശരീരവും സ്വന്തമാക്കാൻ ചില നല്ല ശീലങ്ങൾ

author-image
ഹെല്‍ത്ത് ഡസ്ക്
Updated On
New Update

publive-image

Advertisment

‘ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസുള്ളൂ’….ഇങ്ങനെ പറഞ്ഞ് കേൾക്കാറില്ലേ. മനസിനും ആരോഗ്യത്തിനും ഒരുപോലെ ആരോഗ്യം നിലനിർത്താൻ ചെയ്യേണ്ട ചില നല്ല ശീലങ്ങൾ എന്തൊക്കെയെന്ന് നോക്കാം. ആരോഗ്യകാര്യത്തിൽ ഏറ്റവും ശ്രദ്ധിക്കേണ്ട ഒന്ന് ആഹാരശീലമാണ്. എന്നാൽ ആഹാരത്തിന് പുറമെ മറ്റ് ചില കാര്യങ്ങളും ഇക്കാലഘട്ടത്തിൽ ശ്രദ്ധിക്കണം.

ആഹാരം കഴിക്കുന്ന രീതി, ഡയറ്റ്, തുടങ്ങിയവയൊക്കെ ആരോഗ്യം നിലനിർത്താൻ പ്രധാനമാണ്. വെള്ളം കുടിയ്ക്കുന്നത് ശീലമാക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഭക്ഷണം കഴിക്കുന്നതിന് ഒരു മണിക്കൂർ മുൻപ് വേണം വെള്ളം കുടിയ്ക്കാൻ. കലോറി കുറയ്ക്കാനും വിശപ്പിനെ ശമിപ്പിക്കാനും ഇതിലൂടെ സാധിക്കും. അതിനാൽ ആഹാരം അമിതമായി കഴിക്കുന്നത് ഇതിലൂടെ ഒഴിവാക്കാം.

പ്രഭാത ഭക്ഷണം കഴിക്കുമ്പോഴാണ് ഏറ്റവുമധികം ശ്രദ്ധിക്കേണ്ടത്. ഒരു കാരണവശാലും രാവിലത്തെ ഭക്ഷണം ഒഴിവാക്കരുത്. പ്രഭാതഭക്ഷണം പതിവായി ഒഴിവാക്കുന്നതിന്റെ ഫലമായി രക്തസമ്മർദ്ദം ഉയരും. സ്ഥിരമായി പ്രഭാത ഭക്ഷണം ഒഴിവാക്കുന്നവരിൽ ഹൃദയാഘാത സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതലാണ്.

ഭക്ഷണം കഴിക്കുമ്പോൾ പോഷകഗുണങ്ങൾ അടങ്ങിയ ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കണം. കഴിവതും പുറത്തുനിന്നുള്ള ഭക്ഷണം ഒഴിവാക്കുന്നതാണ് ഉത്തമം. രാത്രിയിൽ അമിതമായി ഭക്ഷണം കഴിക്കരുത്. ഉറങ്ങുന്നതിന് ഒരു മണിക്കൂർ മുൻപെങ്കിലും രാത്രി ഭക്ഷണം കഴിക്കണം. എണ്ണപലഹാരങ്ങൾ ഒഴിവാക്കുക, ഭക്ഷണത്തിന് ശേഷം അല്പം നടക്കുന്നതും ഉചിതമാണ്.

കൃത്യമായി ഭക്ഷണം കഴിക്കുന്നതിന് പുറമെ ശരീരത്തിന് കൃത്യമായ വ്യായാമം നൽകാനും ശ്രദ്ധിക്കണം. എല്ലാ ദിവസവും അരമണിക്കൂർ എങ്കിലും യോഗയെ വ്യായാമമോ ചെയ്യേണ്ടത് വളരെ അത്യാവശ്യമാണ്. ഇതിന് പുറമെ പാട്ടുകൾ കേൾക്കുക, ഇഷ്ടപെട്ടവരുമായി സംസാരിക്കുക തുടങ്ങിയവ ചെയ്യുന്നതും മനസിനും ശരീരത്തിനും ഒരുപോലെ ഉണർവ് നൽകുന്നതാണ്.

Health tip
Advertisment