Advertisment

തിരുച്ചിയിലെ അഞ്ച് രൂപ ഡോക്ടറും മകനും കൊവിഡ് ബാധിച്ച് മരിച്ചു; പൊലിഞ്ഞത് 40 വര്‍ഷമായി പാവങ്ങള്‍ക്കു വേണ്ടി മാത്രം ജീവിച്ച ഡോക്ടര്‍

author-image
ന്യൂസ് ബ്യൂറോ, ചെന്നൈ
Updated On
New Update

തിരുച്ചി: തിരുച്ചിയിലെ പാവങ്ങളുടെ ഡോക്ടര്‍ എന്നറിയപ്പെട്ടിരുന്ന അഞ്ച് രൂപ ഡോക്ടറും മകനും കൊവിഡ് ബാധിച്ച് മരിച്ചു. തിരുവനൈകോയിലില്‍ പതിറ്റാണ്ടുകളായി ക്ലിനിക് നടത്തിവരികയായിരുന്ന 86-കാരനായ ദേവദാസും 56-കാരനായ മകന്‍ അശോക് കുമാറുമാണ് മരിച്ചത്. ദേവദാസ് വ്യാഴാഴ്ചയും മകന്‍ വെള്ളിയാഴ്ചയുമാണ് മരിച്ചത്.

Advertisment

publive-image

ഡോ.ദേവദാസ് മഹാത്മാ ഗാന്ധി മെമ്മോറിയല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ശിശുരോഗ വിദഗ്ദ്ധനായിട്ടാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. തുടര്‍ന്ന് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റില്‍ ജോലി ചെയ്തു. ഇതിനിടയിലാണ് അദ്ദേഹം തിരുവനൈകോയിലില്‍ പാവപ്പെട്ടവരെ സേവിക്കുക എന്ന ലക്ഷ്യത്തോടെ ക്ലിനിക് ആരംഭിക്കുന്നത്.

ക്ലിനികിന്റെ ആരംഭത്തില്‍ രണ്ടു രൂപയായിരുന്നു ദേവദാസിന്റെ ഫീസ്. 40 വര്‍ഷത്തോളമായി ഇവിടെ പാവപ്പെട്ടവരെ ചികിത്സിച്ചുവരുന്നതായും  മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ ദേവദാസിന്റെ സഹപ്രവര്‍ത്തകനും സുഹൃത്തുമായ ഡോ.പരമശിവന്‍ പറഞ്ഞു.

'സൗജന്യമായും ആളുകളെ അദ്ദേഹം ചികിത്സിച്ചിരുന്നു. രോഗികള്‍ക്ക് വിവാഹത്തിനും മറ്റുമുള്ള സഹായങ്ങളും നല്‍കി' പരമശിവന്‍ പറഞ്ഞു.

 

covid death dr d devadas dr d devadas covid death
Advertisment