Advertisment

ടൊവിനോ ചോദിച്ചു: ഹൗ മെനി കിലോമീറ്റേഴ്‌സ്... മോഹന്‍ലാല്‍: കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ്....

author-image
ഫിലിം ഡസ്ക്
Updated On
New Update

ടൊവിനോ തോമസ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമായ കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സിന്റെ ടൈറ്റില്‍ ലോഞ്ച് ചടങ്ങ് നടന്നു. മോഹന്‍ലാല്‍ ചിത്രത്തിന്റെ പേര് പുറത്തു വിടുന്ന വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പങ്കു വെച്ചിട്ടുണ്ട്. കിലോമീറ്റേഴ്സ് ആന്റ് കിലോമീറ്റേഴ്സ് എന്നാണ് ചിത്രത്തിനു പേരിട്ടിരിക്കുന്നത്.

Advertisment

publive-image

രണ്ട് പെണ്‍കുട്ടികള്‍, കുഞ്ഞു ദൈവം എന്നീ ചിത്രങ്ങള്‍ക്കു ശേഷം ജിസോ ബേബി സംവിധാനം ചെയ്യുന്ന ചിത്രമാണ് കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സ്.

മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു എന്ന ചിത്രത്തിലെ ലാലിന്റെ ഡയലോഗുമായുള്ള സാമ്യമാണ് പേരിന്റെ ഹൈലൈറ്റ്. ടൈറ്റില്‍ ലോഞ്ച് ചടങ്ങില്‍ മോഹന്‍ലാലിനോട് ടൊവിനോ വീണ്ടും സിനിമയിലെ ശ്രീനിവാസന്റെ അതേ ചോദ്യം ആവര്‍ത്തിച്ചു. 'കിലോമീറ്റേഴ്സ് ആന്റ് കിലോമീറ്റേഴ്സ്..' മോഹന്‍ലാല്‍ മറുപടിയും നല്‍കി.

publive-image

ടൊവിനോ ആദ്യമായി നിര്‍മ്മാതാവാകുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍, റംഷി എന്നിവര്‍ക്കൊപ്പമാണ് ടൊവിനോ ചിത്രം നിര്‍മിക്കുന്നത്.

https://www.facebook.com/ActorMohanlal/videos/1960014547429920/

Advertisment