Advertisment

ആര്‍എസ്പി നേതാവ് ടിജെ ചന്ദ്രചൂഡന്‍ യുഡിഎഫ് വിട്ടേക്കുമെന്ന് അഭ്യൂഹം ? കോവൂര്‍ കുഞ്ഞുമോന്റെ പാര്‍ട്ടി വഴി എല്‍എഡിഎഫില്‍ എത്താന്‍ നീക്കം

New Update

publive-image

Advertisment

കൊല്ലം : ആര്‍ എസ് പി ദേശീയ ജനറല്‍ സെക്രട്ടറി പ്രൊഫ. ടിജെ ചന്ദ്രചൂഡന്‍ യു ഡി എഫ് വിടാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എയുടെ ആര്‍ എസ് പി - ലെനിനിസ്റ്റ് പാര്‍ട്ടി വഴി എല്‍ഡിഎഫില്‍ പ്രവേശിക്കാന്‍ ചന്ദ്രചൂഡന്‍ ഇടതു നേതൃത്വവുമായി ധാരണയിലെത്തിയതായാണ് റിപ്പോര്‍ട്ട്.

ഇന്ന് രാവിലെ ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസിനെ വിമര്‍ശിച്ച് രംഗത്ത് വന്ന ചന്ദ്രചൂഡന്‍ യു ഡി എഫുമായി അകലാനുള്ള നീക്കത്തിന്‍റെ ഭാഗമായാണ് വിമര്‍ശനം ഉന്നയിച്ചതെന്ന നിരീക്ഷണം ശക്തമാണ് . കറകളഞ്ഞ ഇടത് അനുഭാവിയായ ചന്ദ്രചൂഡന്‍ ദേശീയ രാഷ്ട്രീയത്തില്‍ ഇടതുപാര്‍ട്ടികളുടെ ഭാഗമായി മുഖ്യധാരാ രാഷ്ട്രീയത്തില്‍ നില്‍ക്കുമ്പോഴായിരുന്നു കേരളത്തിലെ അദ്ദേഹത്തിന്‍റെ സ്വന്തം പാര്‍ട്ടി ആര്‍ എസ് പി - ബിയില്‍ ലയിച്ചത്.

publive-image

അന്ന് ഈ തീരുമാനത്തെ എതിര്‍ത്തെങ്കിലും ഒപ്പം നില്‍ക്കാന്‍ ആരും ഇല്ലാതിരുന്നതിനാല്‍ അദ്ദേഹം മറ്റു ഗത്യന്തരമില്ലാതെ ബേബി ജോണ്‍ ഘടകത്തില്‍ ലയിക്കുകയായിരുന്നു. അന്ന് കോവൂര്‍ കുഞ്ഞുമോനെ ഒപ്പം കൂട്ടി ഇടതുമുന്നണിയില്‍ തുടരാന്‍ ചന്ദ്രചൂഡന്‍ ആവുന്നത് ശ്രമിച്ചെങ്കിലും കുഞ്ഞുമോനും യു ഡി എഫില്‍ ചേന്നതോടെ ആ നീക്കം പാളുകയായിരുന്നു . എന്നാല്‍ പിന്നീട് കുഞ്ഞുമോന്‍ ആര്‍ എസ് പി - ലെനിനിസ്റ്റ് പാര്‍ട്ടി രൂപീകരിച്ച് ഇടതുമുന്നണിയില്‍ ചേര്‍ന്നു. അന്നുമുതല്‍ ഇടതുമുന്നണിയില്‍ എത്താന്‍ ചന്ദ്രചൂഡനും ശ്രമം തുടരുന്നുണ്ട്.

publive-image

എല്‍ ഡി എഫില്‍ എത്തിയാല്‍ കുഞ്ഞുമോന്റെ പാര്‍ട്ടിയുടെ നേതാവായി അതിനെ ആര്‍ എസ് പി ബംഗാള്‍ ഘടകത്തില്‍ ലയിപ്പിച്ച് വീണ്ടും ദേശീയ ജനറല്‍ സെക്രട്ടറിയായി മൂന്നാം മുന്നണിയുടെ നേതൃനിരയിലേയ്ക്ക് വരാനാണ് ചന്ദ്രചൂഡന്‍റെ ആലോചന. അങ്ങനെ വന്നാല്‍ കേന്ദ്രത്തില്‍ വീണ്ടും ബിജെപി ഇതര സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്ന അഭ്യൂഹം ശക്തമായതോടെ അദ്ദേഹത്തിനു വീണ്ടും ദേശീയ നേതൃത്വത്തില്‍ ശക്തനാകാന്‍ കഴിയും.

പ്രൊഫസറായ രാഷ്ട്രീയ നേതാവ് എന്ന നിലയില്‍ ഡല്‍ഹിയില്‍ അംഗീകരിക്കപെടുന്ന വ്യക്തിയാണ് ചന്ദ്രചൂഡന്‍. അതേസമയം യു ഡി എഫിന്‍റെ ഭാഗമായ ആര്‍ എസ് പിയില്‍ ചന്ദ്രചൂഡന് പ്രസക്തിയില്ല.

publive-image

യു പി എ നേതൃത്വം എന്‍ കെ പ്രേമചന്ദ്രന്‍ എം പിയെ മാത്രമേ അംഗീകരിക്കൂ എന്നതാണ് സ്ഥിതി . കേരളത്തിലെ യു ഡി എഫ് നേതാക്കള്‍ക്കും ചന്ദ്രചൂഡന്‍റെ ഇടത് മനസറിയാം. അതിനാല്‍ അവരും പ്രേമചന്ദ്രനെയും ഷിബു ബേബി ജോണിനെയുമൊക്കെയെ അംഗീകരിക്കൂ. ഈ സാഹചര്യത്തില്‍ ദേശീയ രാഷ്ട്രീയത്തിലെ തന്‍റെ റോള്‍ പുനസൃഷ്ടിക്കുകയാണ് ചന്ദ്രചൂഡന്‍ ലക്ഷ്യം വയ്ക്കുന്നത്. അതിനു സിപിഎം നേതൃത്വത്തിന്‍റെ പിന്തുണയുമുണ്ട്. അദ്ദേഹത്തിനു യു ഡി എഫ് നേതാക്കളുമായി ഉള്ളതിനേക്കാള്‍ അടുപ്പം ഇടതുമുന്നണി നേത്രുത്വവുമായാണ് ഉള്ളത്.

publive-image

ആ സ്നേഹം വച്ചാണ് ചന്ദ്രചൂഡനെ കോവൂരിന്റെ പാര്‍ട്ടി വഴി മുന്നണിയിലെത്തിക്കാന്‍ സിപിഎം നേതാക്കള്‍ ശ്രമിക്കുന്നത്. എന്നാല്‍ ചന്ദ്രചൂഡന് ഒപ്പം പോകാന്‍ ആര്‍എസ്പിയില്‍ വേറെ നേതാക്കളാരും ഇല്ലെന്നതാണ് സ്ഥിതി. ഇന്ന് അദ്ദേഹം നടത്തിയ കോണ്‍ഗ്രസ് വിമര്‍ശനത്തിനെതിരെ പോലും മുതിര്‍ന്ന നേതാക്കള്‍ ചന്ദ്രചൂഡനെ പ്രതിക്ഷേധം അറിയിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

udf rsp
Advertisment