Advertisment

വികസനങ്ങള്‍ ചൂണ്ടിക്കാണിച്ച് ആത്മവിശ്വാസത്തോടെ വോട്ടര്‍മാരെ നേരില്‍ക്കണ്ട് എറണാകുളം നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി ടി.ജെ വിനോദ്

New Update

publive-image

Advertisment

കൊച്ചി: സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസം ഓണ്‍ലൈനായപ്പോഴും ആരും ശ്രദ്ധിക്കാതെ പോയവരാണ് അംഗണവാടിയിലെ കുഞ്ഞുങ്ങള്‍. കുട്ടികളുടെ ബുദ്ധി വികാസവും അഭിരുചികളും രൂപപ്പെടുന്ന പ്രായത്തെ അവഗണിച്ച് മുന്നോട്ട് പോകാന്‍ പാടില്ലെന്ന ടി.ജെ വിനോദ് എംഎല്‍എയുടെ നിശ്ചയ ദാര്‍ഢ്യത്തിന്റെ ഭാഗമായിരുന്നു 'ബിയോണ്ട് ദി ബെല്‍' എന്ന പദ്ധതി.

എറണാകുളം നിയോജക മണ്ഡലത്തിലെ 52 അംഗണവാടികള്‍ക്കാണ് ഈ പദ്ധതിയുടെ ഗുണഫലം ലഭിച്ചത്. എറണാകുളം നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി വോട്ടര്‍മാരെ നേരില്‍ കണ്ട് വോട്ട് അഭ്യര്‍ത്ഥിക്കാന്‍ തേവരയിലെത്തിയ ടി.ജെ വിനോദിന് അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് ചിഹ്നമായ കൈപ്പത്തി സ്വയം വരച്ച് നല്‍കിയാണ് കുഞ്ഞുങ്ങള്‍ സ്വീകരിച്ചത്. കുഞ്ഞുങ്ങളുടെ നിഷ്‌കളങ്കമായ പ്രവര്‍ത്തി തന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണെന്ന് ടി.ജെ വിനോദ് പറഞ്ഞു.

എറണാകുളം നഗരത്തോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന 'കിഡ്‌സ് വേള്‍ഡ്' എന്ന സ്ഥാപനവുമായി ബന്ധപ്പെട്ട് ശിശു ക്ഷേമനിധി അധികൃതരുടേയും പ്രത്യേകം നിയോഗിച്ച വിദ്യാഭ്യാസ വിദഗ്ദ്ധരുടേയും നേതൃത്വത്തിലാണ് പദ്ധതിയുടെ രൂപരേഖ തയാറാക്കിയത്.

പഠന സാമിഗ്രികളും പരിശീലനം ലഭിച്ച അധ്യാപകരുടെ സേവനവും സൗജന്യമായി നല്‍കാനും സ്ഥാപനം സന്നദ്ധരായി. ബന്ധപ്പെട്ട എല്ലാവരേയും ഉള്‍പ്പെടുത്തി മോണിറ്ററിംഗ് സംവിധാനവും രൂപീകരിച്ചായിരുന്നു പദ്ധതി ആരംഭിച്ചത്. മൂല്യമുള്ള വിദ്യാഭ്യാസം എല്ലാവര്‍ക്കും ഒരുപോലെ എന്നതാണ് എറണാകുളത്തിന്റെ ഈ സ്വന്തം വിദ്യാഭാസ പദ്ധതിയുടെ ലക്ഷ്യം.

എല്‍പി വിഭാഗത്തിലെ കുട്ടികള്‍ക്കുള്ള പിന്തുണയാണ് ഇതിന്റെ രണ്ടാം ഘട്ടത്തില്‍ ലക്ഷ്യം വയ്ക്കുന്നത്. ബിയോണ്ട് ദി ബെല്‍ തുടരുമെന്നും ടി.ജെ വിനോദ് പറഞ്ഞു. തേവര കേന്ദ്രീകരിച്ചായിരുന്നു ടി.ജെ വിനോദിന്റെ തിരഞ്ഞെടുപ്പ് പ്രചരണം. തേവര, കോന്തുരുത്തി പ്രദേശങ്ങളില്‍ വോട്ടര്‍മാരെ നേരില്‍ കണ്ട് വോട്ടഭ്യര്‍ത്ഥിച്ച സ്ഥാനാര്‍ത്ഥിയുടെ വാഹന പര്യടനം വൈകുന്നേരം രവിപുരത്ത് നിന്നും ആരംഭിച്ച് അറ്റ്‌ലാന്റിസ്, ആഗ്ലോ ഇന്ത്യന്‍ സ്‌കൂള്‍, ചാക്കോള ജംഗ്ഷന്‍, കനാല്‍ റോഡ്, മട്ടമ്മല്‍ ജംഗ്ഷന്‍, മമ്മാഞ്ഞി മുക്ക്, കോളനി ജംഗ്ഷന്‍, ഫെറി, കല്ലായി സോമില്‍, കോന്തുരുത്തി എന്നിവ പിന്നിട്ട് ഫ്രണ്ട്‌സ് നഗറില്‍ സമാപിച്ചു.

kochi news tj vinod
Advertisment