Advertisment

എറണാകുളം നിയോജക മണ്ഡലത്തെ എഡ്യുക്കേഷണല്‍ ഹബ്ബാക്കി മാറ്റുന്നതിനുള്ള സമഗ്ര എഡ്യൂക്കേഷന്‍ പദ്ധതി നടപ്പിലാക്കും: യുഡിഎഫ് സ്ഥാനാര്‍ത്ഥി ടി.ജെ വിനോദ്

New Update

publive-image

Advertisment

കൊച്ചി: എറണാകുളം നിയോജക മണ്ഡലത്തെ എഡ്യുക്കേഷണല്‍ ഹബ്ബാക്കി മാറ്റുന്നതിനുള്ള സമഗ്ര എഡ്യൂക്കേഷന്‍ പദ്ധതി നടപ്പിലാക്കുമെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ടി.ജെ വിനോദ്. മണ്ഡലത്തെ പ്രതിനിധീകരിക്കാന്‍ വീണ്ടുമൊരവസരം ലഭിക്കുന്ന പക്ഷം പ്രധാന പരിഗണന നല്‍കുന്ന മേഖലകളിലൊന്നായിരിക്കും വിദ്യാഭ്യാസമെന്നും അദ്ദേഹം പറഞ്ഞു. ഇലക്ഷന്‍ കമ്മീഷന്‍ കൊട്ടിക്കലാശം ഒഴിവാക്കിയ സാഹചര്യത്തില്‍ വീടുകള്‍ കയറി വോട്ടര്‍മാരെ കാണുന്നതിനാണ് സ്ഥാനാര്‍ത്ഥി പ്രധാന പരിഗണന നല്‍കിയത്.

publive-image

ഈസ്റ്റര്‍ ദിനത്തിലും വിശ്രമമില്ലാതെ പ്രചരണത്തിന്റെ ആവേശത്തിലായിരുന്നു ടി.ജെ വിനോദ്. വോട്ടര്‍മാരെ നേരില്‍ കാണ്ട് സംസാരിക്കുമ്പോള്‍ അവരോടുള്ള അടുപ്പം വര്‍ദ്ധിപ്പിക്കും. ഓരോ പ്രദേശങ്ങളിലും ലഭിക്കുന്ന സ്വീകരണവും വോട്ടര്‍മാരുടെ പ്രതികരണവും തന്റെ ആത്മവിശ്വാസം ഉയര്‍ത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.

publive-image

ആദ്യഘട്ടങ്ങളില്‍ വിട്ടുപോയ പ്രദേശങ്ങളില്‍ ടി.ജെ വിനോദ് സന്ദര്‍ശനം നടത്തി. ചേരാനെല്ലൂര്‍, മഞ്ഞുമ്മല്‍ കവല, വിഷ്ണുപുരം, ഷണ്‍മുഖപുരം, പൊറ്റക്കുഴി, പച്ചാളം, തച്ചപ്പുഴ, രവിപുരം, അറ്റ്‌ലാന്റിസ്, തേവര, മട്ടമ്മല്‍ എന്നീ പ്രദേശങ്ങളിലെ വീടും ഫ്‌ളാറ്റുകളും കോളനികളും കേന്ദ്രീകരിച്ചായിരുന്നു ഭവന സന്ദര്‍ശനം. മികച്ച സ്വീകരണമാണ് ചെന്നെത്തിയ ഓരോ പ്രദേശങ്ങളിലും സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത്.

kochi news
Advertisment