Advertisment

ബംഗ്ലാദേശ് സന്ദര്‍ശനത്തിനിടെ നരേന്ദ്ര മോദി പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് ആരോപണം; തൃണമൂല്‍ കോണ്‍ഗ്രസ് പരാതി നല്‍കി

New Update

publive-image

Advertisment

കൊല്‍ക്കത്ത: ബംഗ്ലാദേശ് സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് ആരോപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. ബംഗ്ലാദേശില്‍ നിന്ന് മോദി പശ്ചിമ ബംഗാളിലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ഇടപെട്ടുവെന്ന് പരാതിയില്‍ ആരോപിക്കുന്നു.

മാര്‍ച്ച് 26, 27 തീയതികളില്‍ ആയിരുന്നു പ്രധാനമന്ത്രിയുടെ ബംഗ്ലാദേശ് സന്ദര്‍ശനം. മാര്‍ച്ച് 27 ന് പ്രധാനമന്ത്രി പങ്കെടുത്ത പരിപാടികളെക്കുറിച്ചാണ് അവരുടെ പരാതി. പശ്ചിമ ബംഗാളില്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ചില മണ്ഡലങ്ങളിലെ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ലക്ഷ്യമിട്ടായിരുന്നു മാര്‍ച്ച് 27-ലെ പരിപാടികളെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു.

ശന്തനു ഠാക്കൂര്‍ എന്ന ബി.ജെ.പി. എംപിയെ പ്രധാനമന്ത്രി ഒപ്പംകൂട്ടിയതും രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് തൃണമൂല്‍ ആരോപിച്ചു.

election BANGLADESH narendra modi trinamool mamata tmc COMPLAINT
Advertisment