Advertisment

”ഇ.വി.എം വേണ്ട, പേപ്പര്‍ ബാലറ്റ് മതി” ; പാര്‍ലമെന്റിന് മുന്നിലെ മഹാത്മാഗാന്ധി പ്രതിമയ്ക്ക് സമീപം പ്രതിഷേധവുമായി തൃണമൂല്‍ കോണ്‍ഗ്രസ്

New Update

ഡല്‍ഹി ; പേപ്പര്‍ ബാലറ്റ് തിരികെ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് പാര്‍ലമെന്റിന് മുന്നില്‍ പ്രതിഷേധവുമായി തൃണമൂല്‍ കോണ്‍ഗ്രസ് എം.പിമാര്‍. പാര്‍ലമെന്റിന് മുന്നിലെ മഹാത്മാഗാന്ധി പ്രതിമയ്ക്ക് സമീപം നിന്നായിരുന്നു പ്ലക്കാര്‍ഡുകള്‍ ഏന്തിയുള്ള എം.എല്‍.എമാരുടെ പ്രതിഷേധം. ”ഇ.വി.എം വേണ്ട, പേപ്പര്‍ ബാലറ്റ് മതി” എന്നായിരുന്നു പ്ലക്കാര്‍ഡില്‍ എഴുതിയത്.

Advertisment

publive-image

തൃണമൂലിന്റെ മുതിര്‍ന്ന നേതാവും എം.പിയുമായ ദേരക് ഒബ്രെയിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. തെരഞ്ഞെടുപ്പുകളില്‍ പേപ്പര്‍ ബാലറ്റ് കൊണ്ടുവരണമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജിയും നേരത്തെ നിരവധി തവണ ആവശ്യപ്പെട്ടിരുന്നു.

പേപ്പര്‍ ബാലറ്റ് തിരികെ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് കാമ്പയിന്‍ ആരംഭിക്കുമെന്നും ഇതേ ആവശ്യം ഉന്നയിച്ച് രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികളുമായി കൂടിക്കാഴ്ച നടത്തുമെന്നും മമത വ്യക്തമാക്കിയിരുന്നു.

Advertisment