Advertisment

ടി എം ഡബ്ല്യൂ എ ജിദ്ദാ നാനോ ക്രിക്കറ്റ് 2021: പള്ളൂർ നൈറ്റ് റൈഡേഴ്‌സ് ചാമ്പ്യൻമാര്‍

New Update

ജിദ്ദ: യു ടി എസ് സി, ഗാർഡൻ ലൈറ്റ്സ്, മൈ ഓൺ ന്റെ ആഭിമുഖ്യത്തില്‍ തലശ്ശേരി മാഹി വെല്‍ഫെയര്‍ അസോസിയേഷന്‍ ജിദ്ദാ (ടി എം ഡബ്ല്യൂ എ) അംഗങ്ങള്‍ക്കായി നടത്തിയ നാനോ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ മക്ബൂൽ നയിച്ച പള്ളൂർ നൈറ്റ് റൈഡേഴ്‌സ് ചാമ്പ്യൻമാരായി. ഫൈനല്‍ മത്സരത്തില്‍ അജ്മൽ നയിച്ച മാഹി സ്ട്രൈക്കേഴ്സിനെയാണ് പള്ളൂർ നൈറ്റ് റൈഡേഴ്‌സ് തോല്‍പിച്ചത്.

Advertisment

publive-image

ഫൈനലില്‍ മികച്ച ആള്‍റൗണ്ട് പ്രകടനം കാഴ്ചവെച്ച അസ്‌ലം മാന്‍ ഓഫ് ദ മാച്ച് അവാര്‍ഡിന് അര്‍ഹനായി. ടൂര്ണമെന്റിലൂടനീളം മിന്നും പ്രകടനം കാഴ്ചവെച്ച പള്ളൂർ നൈറ്റ് റൈഡേഴ്‌സി ന്റെ അനസ് അസ്സീസിയയെ ടൂര്‍ണമെന്റിലെ മികച്ച താരമായി തെരഞ്ഞെടുത്തു. ടൂര്‍ണമെന്റിലെ മികച്ച ബൗളറായി തംസീരിനെ തെരഞ്ഞെടുത്തു.

ടൂര്‍ണമെന്റില്‍ ആറു ടീമുകള്‍ പങ്കെടുത്തു. മൂന്ന് ടീമുകളുള്ള രണ്ടു പൂളുകളിയായി അഞ്ചു ഓവര്‍ വീതമുള്ള രീതിയിലാണ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചത്. റിയാസ് ടി വി ക്യാപ്റ്റനായ ധർമടം സൂപ്പര്‍ കിംഗ്‌സ്, ഖാലിക്കിന്റെ നേതൃത്വത്തിലിറങ്ങിയ പള്ളിത്താഴെ ടാസ്‌കെർസ്, അനസ് കൊച്ചുപള്ളി നായകനായ ചിറക്കര ഡയര്‍ ഡെവിള്‍സ്, ഫിറോസ് നയിച്ച സൈദാര്‍പള്ളി കിംഗ്‌സ് എന്നിവയാണ് ടൂര്‍ണമെന്റില്‍ പങ്കെടുത്ത മറ്റു ടീമുകള്‍.

രണ്ടാം സ്ഥാനക്കാര്‍ക്കുള്ള ട്രോഫി ഗാർഡൻ ലൈറ്റ്സ് പ്രതിനിധി റഫ്ഷാദ് സമ്മാനിച്ചു. വിജയികള്‍ ക്കുള്ള ട്രോഫി പള്ളൂർ ക്യാപ്റ്റന്‍ മക്ബൂൽ , യൂ ടി എസ് സി പ്രതിനിധി അസ്ഫാകിൽ നിന്ന് സ്വീകരിച്ചു. വ്യക്തിഗത ട്രോഫികളും മെഡലുകളും അബ്ദുല്‍കരീം കെ എം, അൻവർ എം പി, അനീസ് എ കെ, അർഷാദ് അച്ചാർത്ത്, നഷ്‌രിഫ് , അബൂബക്കർ, അബ്ദുൽ റാസിക്, സിയാദ് കിരാടാൻ, കബീർ, നൗഷാദ് നൗബോയ് , ഫാസിൽ, ആഷിർ, മെഹഫുസ് എന്നിവര്‍ വിതരണം ചെയ്തു.

ഷമീമിന്റെ ഖിറാഅത്തിൽ തുടങ്ങിയ പരിപാടി, ടി എം ഡബ്ല്യൂ എ ജിദ്ദാ പ്രസിഡന്റ്‌ സലീം വി പി ഉദ്ഘാടനം നിർവഹിച്ചു. സ്‌പോര്‍ട്‌സ് കണ്‍വീനര്‍ മനാഫ് ജി കെ നിര്‍ഷാദ്, നഷ്രിഫ്, സൂമറാദ്, റിജാസ്, എന്നിവര്‍ സമ്മാനദാന ചടങ്ങുകള്‍ നിയന്ത്രിച്ചു. നിർഷാദ് നന്ദി പ്രകാശനം നടത്തി.

Advertisment