Advertisment

ടി എം ഡബ്ള്യു എ റിയാദ് കിഡ്സ് മീറ്റ് സംഘടിപ്പിച്ചു.

author-image
admin
New Update

റിയാദ് : ബയാൻ പേ തലശ്ശേരി ഫുട്ബോൾ ഫിയസ്റ്റ മൂന്നാം സീസണിൻറെ ഭാഗമായി നടന്ന കിഡ്സ് ഫിയെസ്റ്റയിൽ പങ്കെടുത്ത കുട്ടികൾക്കായി ടി എം ഡബ്ള്യു എ റിയാദ് കിഡ്സ് മീറ്റ് സംഘടിപ്പിച്ചു. റിയാദ് ബത്തയിലെ ക്ലാസ്സിക്ക് ഓഡിറ്റോറിയത്തിൽ വെച്ച് ജനറൽ സെക്രട്ടറി ഷമീർ തീക്കൂക്കലിന്റെഅദ്ധ്യക്ഷതയിൽ ചേർന്ന പരിപാടി ഇന്ത്യൻ സ്കൂൾ അദ്ധ്യാപകനും സാമൂഹ്യ പ്രവർത്തകനുമായ സലിം ചാലിയം ഉദ്ഘാടനം ചെയ്തു.

Advertisment

publive-image

വളർന്നു വരുന്ന പ്രായത്തിൽ തന്നെ കുട്ടികൾ സത്യത്തെ മുറുകെ പിടിക്കേണ്ടതിൻറെ ആവശ്യകതയെ കുറിച്ച് അദ്ദേഹം ബോധവത്കരണം നടത്തി. ഹാരിസ് പി സി, ഷഫീഖ് പി പി, ഡോക്ടർ സൈനുൽ ആബിദ്, ഡോക്ടർ സഫീർ , അനീർ മീത്തൽ, അയൂബ് ചാക്കേരി, ഷംസീർ മുഹമ്മദ് എന്നിവർ സംസാരിച്ചു.

മുഹമ്മദ് സെറൂഖ് കരിയാടൻ, മുഹമ്മദ് ഖൈസ്, അബ്ദുൽ ബാസിത്ത്, റിസാം കാത്താണ്ടി എന്നിവരുടെ നേതൃത്വത്തിൽ "കുട്ടികളെ അറിയാം" എന്ന പേരിൽ നടന്ന രസകരമായ പരിപാടിയിൽ കിഡ്സ് ഫിയസ്റ്റയിൽ പങ്കെടുത്ത മുഴുവൻ കുട്ടികളും തങ്ങളുടെ അനുഭവങ്ങൾ പങ്കുവെച്ചു.

publive-image

പ്രവാസ ജീവിതത്തിന്റെ തിരക്കുകൾക്കിടയിൽ നഷ്ടമാകുന്ന കുട്ടിക്കാലം തിരിച്ചു പിടിക്കാൻ ടി എം ഡബ്ള്യു എ റിയാദ് കുട്ടികൾക്കായ് സംഘടിപ്പിക്കുന്ന കലാ കായിക മത്സരങ്ങളിലൂടെ സാധിക്കുന്നു എന്ന് ചടങ്ങിൽ പങ്കെടുത്തു സംസാരിച്ച രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു. കുട്ടികൾക്കായി സമ്മാന വിതരണം നടത്തി. മുഹമ്മദ് മുസവ്വിർ നന്ദി പറഞ്ഞു.

Advertisment