Advertisment

രാജീവ് ഗാന്ധി വധക്കേസ്: പ്രതികൾക്ക് ദീർഘകാല പരോൾ നൽകാനുള്ള നീക്കവുമായി തമിഴ്നാട് സർക്കാർ

New Update
രാജീവ് ഗാന്ധി വധക്കേസ്: പ്രതികൾക്ക് ദീർഘകാല പരോൾ നൽകാനുള്ള നീക്കവുമായി തമിഴ്നാട് സർക്കാർ

publive-image

ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിലെ പ്രതികള്‍ക്ക് ദീര്‍ഘകാല പരോള്‍ നല്‍കാന്‍ നീക്കവുമായി തമിഴ്‌നാട് സര്‍ക്കാര്‍. ഇതുസംബന്ധിച്ച് നിയമവിദഗ്ധരുമായി ചർച്ചകൾ നടത്തി. കേസിലെ പ്രതികളുടെ മോചനത്തിന് നേരത്തെതന്നെ സർക്കാർ ശുപാർശ ചെയ്തിരുന്നു.

പക്ഷേ ഗവർണർ ഇതിനെപ്പറ്റി ഇതുവരേയും ഒരു തീരുമാനം എടുത്തിട്ടില്ല ഈ സാഹചര്യത്തിലാണ് ഇങ്ങനൊരു പുതിയ നീക്കവുമായി തമിഴ്നാട് സർക്കാർ മുന്നോട്ട് വരുന്നത്. ഇപ്പോൾ ഡൽഹിയിലുള്ള തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ ഇക്കാര്യം കേന്ദ്രത്തോട് ആവശ്യപ്പെടും എന്നാണ് റിപ്പോർട്ട്.

Advertisment