Advertisment

ടി.എന്‍. പ്രതാപന്‍ എം.പി. അംബാസിഡര്‍ ഡോ: ഔസാഫ് സയീദുമായി  കൂടികാഴ്ച്ച നടത്തി

author-image
admin
New Update

റിയാദ് : സ്വകാര്യ സന്ദര്‍ശനത്തിനായി റിയാദിലെത്തിയ ത്രിശൂര്‍ പാര്‍ലിമെന്റ് അംഗം ടി.എന്‍ പ്രതാപന്‍ റിയാദ് ഇന്ത്യന്‍ എംബസി സന്ദര്‍ശിച്ചു. അംബാസിഡര്‍ ഡോ: ഔസാഫ് സയീദുമായി നടത്തിയ കൂടികാഴ്ച്ചയില്‍ പ്രവാസി വിഷയങ്ങള്‍ ചര്‍ച്ചയായി.

Advertisment

publive-image

ഭരണാധികാരി സല്‍മാന്‍ രാജാവും കിരീടാവകാശി മുഹമ്മദ്‌ ബിന്‍ സല്‍മാന്റെയും ഇന്ത്യന്‍ ജനതയോടുള്ള സമീപനം എടുത്തുപറയേണ്ടതാണെന്നും   കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഇന്ത്യ സൗദിയും തമ്മിലുള്ള ഉപയകക്ഷി ബന്ധവും ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര സാംസ്കാ രിക, വിദ്യാഭ്യാസ പ്രതിരോധ രംഗത്ത്‌ തുടങ്ങി എല്ലാ മേഖലയിലും സഹകരിക്കാന്‍ സാധിച്ചി ട്ടുണ്ട്.  ഇരു നേതാക്കളുടെയും സന്ദര്‍ശനങ്ങള്‍ പരസ്പര സഹകരണം വര്‍ധിപ്പിക്കാന്‍ ഏറെ ഉപകരിച്ചതായി അംബാസിഡര്‍ പറഞ്ഞു.

ഈ വര്‍ഷത്തോടെ നിരവധി രംഗങ്ങളില്‍ പുതിയ കരാറുകള്‍ നിലവില്‍ വരുമെന്നും അടുത്ത വര്‍ഷം ആദ്യത്തോടെ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം ഉണ്ടാകുമെന്നും  എം.പി യുമായുള്ള സംഭാ ഷണ മദ്ധ്യേ അംബാസിഡര്‍ പറഞ്ഞു. തൊഴിലാളികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മുന്തിയ പരിഗണനയാണ് എംബസി നല്‍കുന്നതെന്നും സൗദിയുടെ എല്ലാ പ്രവിശ്യ കളിലും എംബസിയുടെ സേവനങ്ങള്‍ ചെയ്യുന്നതിനായി കോണ്സുലേറ്റ് അടക്കമുള്ള എംബസി യുടെ സംവിധാനം പരാതി കള്‍ക്ക് ഇട നല്‍കാതെ പ്രവര്‍ത്തിക്കുന്നതില്‍ സാമുഹ്യപ്രവത്തകര്‍ അടക്കമുള്ളവരുടെ ഇട പെടലും സഹായവും എടുത്തു പറയേണ്ടതാണെന്നും അംബാസിഡര്‍ സംസാരേമദ്ധ്യേ പറയു കയുണ്ടായെന്നും ടി.എന്‍.പ്രതാപന്‍ എം.പി. പറഞ്ഞു. മഹാത്മാഗാന്ധിയെ കുറിച്ചുള്ള ഒരു പുസ്തകവും അംബാസിഡര്‍ ടി.എന്‍ പ്രതപാന് സമ്മാനിച്ചു.

publive-image

വ്യാഴാഴ്ച വൈകീട്ട് നടന്ന  കൂടികാഴ്ചയില്‍ എംബസിയില്‍ എത്തിയ എം.പി. യെ മിലിട്രി അറ്റച്ചേ മനീഷ് തിവാരി സ്വീകരിച്ചു. അംബാസിഡര്‍ ഡോ: ഔസാഫ് സയീദുമായുള്ള കൂടി കാഴ്ചക്ക് ശേഷം ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ പ്രദീപ്‌ സിംഗ് രാജ് പുരോഹിതിനെയും കാണുകയുണ്ടായി .എം.പിയോടൊപ്പം സാരംഗി ഭാരവാഹികളും ഉണ്ടായിരുന്നു.

Advertisment