Advertisment

വോട്ടെണ്ണുമ്പോൾ ജാഗ്രത വേണമെന്ന് കൗണ്ടിംഗ് ഏജൻ്റുമാരോട് പ്രതിപക്ഷ നേതാവ് ! തപാല്‍ ബാലറ്റ് എണ്ണുമ്പോള്‍ അസ്വാഭാവികത ശ്രദ്ധയില്‍പെട്ടാല്‍ തടസവാദം ഉന്നയിക്കണം. കൗണ്ടിംഗ് ഏജൻ്റുമാരായി പരിചയസമ്പന്നരായവരെ മാത്രമെ നിയമിക്കാവൂ. വിതരണം ചെയ്തതിനെക്കാൾ എണ്ണം കൂടുതൽ തിരികെ വന്നാൽ ഫലപ്രഖ്യാപനം തടയണം ! വോട്ടെണ്ണൽ ദിനത്തിൽ പ്രത്യേകം ശ്രദ്ധിക്കാനുള്ള നിർദേശവുമായി പ്രതിപക്ഷ നേതാവിൻ്റെ സർക്കുലർ. ഇത്തവണ തെരഞ്ഞെടുപ്പ് പ്രക്രിയയിൽ ഒരു ബാഹ്യ ഇടപെടലും അനുവദിക്കില്ലെന്ന ദൃഡനിശ്ചയവുമായി പ്രതിപക്ഷ നേതാവ് രംഗത്ത് !

New Update

publive-image

Advertisment

തിരുവനന്തപുരം: തപാൽ ബാലറ്റ് വിതരണത്തില്‍ ക്രമക്കേടുണ്ടെന്ന ആരോപണം ഉന്നയിച്ചതിന് പിന്നാലെ ഇത്തവണ യു ഡി എഫ് കൗണ്ടിംഗ് ഏജന്‍റുമാര്‍ക്ക് തപാല്‍ വോട്ടെണ്ണുമ്പോള്‍ നല്ല ശ്രദ്ധവേണമെന്ന സര്‍ക്കുലറുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൃത്രിമം തടയാൻ ഏജൻ്റുമാർ കനത്ത ജാഗ്രത പുലർത്തണമെന്നാണ് പ്രതിപക്ഷ നേതാവ് നിർദേശം നൽകിയിരിക്കുന്നത്. നേരത്തെ തപാല്‍ ബാലറ്റിലും ഇരട്ടിപ്പുണ്ടെന്ന വാദം ഇലക്ഷന് മുന്‍പ് അദ്ദേഹം ഉന്നയിച്ചിരുന്നു.

തെരഞ്ഞെടുപ്പ് ചുമതലയുളള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും കൊവിഡ് രോഗികള്‍ക്കും പുറമെ എണ്‍പത് വയസ് കഴിഞ്ഞവര്‍ക്കും ഇത്തവണ തപാല്‍വോട്ടായതോടെയാണ് ഇക്കാര്യത്തില്‍ അതീവ ശ്രദ്ധവേണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടിരിക്കുന്നത്.

തപാല്‍ ബാലറ്റ് എണ്ണുമ്പോള്‍ അസ്വാഭാവികത ശ്രദ്ധയില്‍പെട്ടാല്‍ തടസവാദം ഉന്നയിക്കണം, പരിചയസമ്പന്നരായ കൗണ്ടിംഗ് ഏജന്‍റിനെ മാത്രമേ എണ്ണാന്‍ നിയമിക്കാവൂ, തപാല്‍ വോട്ടിന്‍റെ കവറില്‍ ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ടോ എന്ന് നോക്കണം. കവറില്‍ വോട്ടറുടെ ഒപ്പില്ലെങ്കിലും എണ്ണാന്‍ സമ്മതിക്കരുതെന്നും പ്രതിപക്ഷ നേതാവ് കൗണ്ടിംഗ് ഏജൻ്റുമാർക്ക് നൽകിയ നിർദേശത്തിൽ പറയുന്നു.

കവറില്‍ നല്‍കിയിരിക്കുന്ന സീരിയല്‍ നമ്പരും ബാലറ്റിലെ ക്രമനമ്പരും രണ്ടാണെങ്കില്‍ അത് അസ്വാഭാവികമായി കണക്കാക്കണം. ഓരോ മണ്ഡലത്തിലെയും തപാല്‍ വോട്ടുകളുടെ എണ്ണം നേരത്തെ തന്നെ വാങ്ങണം. തിരികെ ലഭിച്ച വോട്ടുകള്‍ കൂടുതലാണെങ്കില്‍ മണ്ഡലത്തിലെ ചീഫ് ഇലക്ഷന്‍ ഏജന്‍റ് ശക്തമായി പ്രതിഷേധിക്കുകയും ഫലപ്രഖ്യാപനം നടത്താന്‍ പാടില്ലെന്ന് ആവശ്യപ്പെടണമെന്നും പ്രതിപക്ഷനേതാവ് കൗണ്ടിംഗ് ഏജന്‍റുമാരോട് നിർദേശിച്ചിട്ടുണ്ട്.

നേരത്തെ പ്രതിപക്ഷ നേതാവ് ഉന്നയിച്ച ഇരട്ടവോട്ട് വിവാദം വലിയ തോതിൽ ചർച്ചയായിരുന്നു. ഇതു വഴി വലിയ തോതിൽ കള്ളവോട്ട് തടയാനും കഴിഞ്ഞിരുന്നു.

ramesh chennithala trivandrum news
Advertisment