Advertisment

സ്പോണ്സര്‍ മരണപെട്ടാല്‍ ഫൈനൽ എക്സിറ്റ് ലഭിക്കാന്‍: സൗദി ജവാസാത്തിൻ്റെ വിശദീകരണം

author-image
ഗള്‍ഫ് ഡസ്ക്
New Update

റിയാദ്: ഒരു വിദേശ തൊഴിലളിയുടെ കഫീൽ മരിക്കാനിട വരികയും തൊഴിലാളി ഫൈനൽ എക്സിറ്റിൽ സൗദിയിൽ നിന്ന് പുറത്ത് പോകാൻ ഉദ്ദേശിക്കുകയും ചെയ്താാൽ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് സൗദി ജവാസാത്ത് വിശദീകരണം നൽകി.

Advertisment

publive-image

ഈ അവസ്ഥയിൽ ഫൈനൽ എക്സിറ്റ് നേടുന്നതിനു മരിച്ച സ്പോൺസറുടെ ഒരു അനന്തരാവ കാശിയായ ബന്ധുവൊമൊന്നിച്ച് ജവാസാത്ത് ഓഫീസിലെ നിയമകാര്യ വിഭാഗത്തിൽ നേരിട്ട് പോകുകയാണു തൊഴിലാളി ചെയ്യേണ്ടത്.

ജവാസാത്ത് ഓഫീസിൽ തൊഴിലാളിയോ സ്പോൺസറുടെ ബന്ധുവോ സമർപ്പിക്കുന്ന അപേക്ഷയുടെ അടിസ്ഥാനത്തിൽ ഫൈനൽ എക്സിറ്റ് ഇഷ്യു ചെയ്ത് നൽകും. ജവാസാത്തിനെ സമീപിക്കുന്നതിനു മുബ് നേരത്തെ അപോയിൻ്റ്മെൻ്റ് എടുക്കേണ്ടതുണ്ട്. ഇത് സംബന്ധിച്ച് ഒരാൾ ചോദിച്ച സംശയത്തിനു മറുപടി നൽകവേയായിരുന്നു ജവാസാത്ത് ഇക്കാര്യങ്ങൾ വിശദീകരിച്ചത്.

Advertisment