Advertisment

ജില്ലാ പഞ്ചായത്ത് കിടങ്ങൂർ ഡിവിഷൻ സ്ഥാനാര്‍ഥി ടോബിൻ കെ അലക്സിന്‍റെ തെരഞ്ഞെടുപ്പ് പര്യടനം നാളെ മുതൽ...

New Update

publive-image

Advertisment

പാലാ: ജില്ലാ പഞ്ചായത്ത് കിടങ്ങൂർ ഡിവിഷൻ എൽഡിഎഫ് സ്ഥാനാർത്ഥി ടോബിൻ. കെ. അലക്സിന്‍റെ  (കേരള കോൺഗ്രസ് - എം) കിടങ്ങൂർ പഞ്ചായത്തിലെ തെരഞ്ഞെടുപ്പു പ്രചരണ പര്യടന പരിപാടികൾ നാളെ (ബുധൻ) മുതൽ ആരംഭിക്കും.

കിടങ്ങൂർ പഞ്ചായത്തിലെ പടിഞ്ഞാറേകൂടല്ലൂരിൽ രാവിലെ 7.30 ന് ആരംഭിക്കുന്ന പര്യടനo എൽഡിഎഫ് നേതാവ് പി. എൻ ബിനു ഉദ്ഘാടനം ചെയ്യും. മൂലേക്കോണം, കാവുംപാടം, കീച്ചേരി കുന്ന്, കുന്നുംപുറം, കുമ്മണ്ണൂർ, ചേർപ്പുങ്കൽ ,ചെമ്പിളാവ്, ഉച്ചകഴിഞ്ഞ് രണ്ടിന് ചെമ്പിളാവ് ലക്ഷം വീട്, ശാസ്താംപടി, പാദുവാ, പ്ലാമൂട്, വട്ടുകുളങ്ങര, ചന്തക്കവല, മാന്താടി കവല, ചിറപ്പുറം, ചെറുകുന്ന്, കിടങ്ങൂർ ക്ഷേത്രം, കട്ടച്ചിറ എന്നിവിടങ്ങളിൽ പര്യടനം നടത്തും.

വൈകിട്ട് 7-ന് കിടങ്ങൂർ കോട്ടപ്പുറം ജംഗ്ഷനിൽ ചേരുന്ന സമാപന സമ്മേളനം മുൻ എംഎൽഎ സ്റ്റീഫൻ ജോർജ് ഉദ്ഘാടനം ചെയ്യും.

election campaign
Advertisment