Advertisment

ഒരാഴ്ചയ്ക്കകം‌‌ അഞ്ച് മാസത്തെ സാമൂഹിക സുരക്ഷാ പെന്‍ഷന്‍, ബിപിഎല്‍ റേ​ഷ​ന്‍ കാ​ര്‍​ഡു​ട​മ​ക​ള്‍​ക്ക് സൗ​ജ​ന്യ കി​റ്റ് , സംസ്ഥാനത്ത് ബുധനാഴ്ച 24 പുതിയ കൊവിഡ് കേസുകൾ സ്ഥിരീകരിച്ചു, ലോകത്ത് ഇന്ന് എന്ത് സംഭവിച്ചു ? –ബുധനാഴ്ചയിലെ പ്രധാന 40 വാര്‍ത്തകള്‍ ചുരുക്കത്തില്‍ അറിയുക ! ഒറ്റ ക്ലിക്കില്‍ ലഭിക്കുന്നത് വ്യാഴാഴ്ച പത്രം !!

New Update

കേരളം

Advertisment

1. സംസ്ഥാനത്ത് ബുധനാഴ്ച 24 പുതിയ കൊവിഡ് കേസുകൾസ്ഥിരീകരിച്ചു. കാസർകോട് 12 പേരും എറണാകുളത്ത് മൂന്ന് പേരും തിരുവനന്തപുരം തൃശ്ശൂർ മലപ്പുറം കണ്ണൂർ ജില്ലകളിൽ രണ്ട് പേർ വീതവും പാലക്കാട് ഒരാളുമാണുള്ളത്.ഒമ്പത് പേരാണ് വിദേശത്ത് നിന്ന് വന്നവര്‍ . ബാക്കിയെല്ലാം സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധിതരായവരാണ്.

2. ലോക്ക്ഡൗണ്‍; ബിപിഎല്‍ റേ​ഷ​ന്‍ കാ​ര്‍​ഡു​ട​മ​ക​ള്‍​ക്ക് സര്‍ക്കാരിന്‍റെ സൗ​ജ​ന്യ കി​റ്റ് വി​ത​ര​ണം ഏ​പ്രി​ല്‍ ആ​ദ്യവാരം മു​ത​ല്‍.റേ​ഷ​ന്‍ ക​ട​ക​ളി​ല്‍​നി​ന്നു ന​ല്‍​കു​ന്ന അ​രി​യു​ടെ അ​ള​വി​ല്‍ കു​റ​വു​ണ്ടെ​ന്ന ത​ര​ത്തി​ല്‍ ഒ​റ്റ​പ്പെ​ട്ട പ​രാ​തി​ക​ള്‍ ഉ​യ​ര്‍​ന്നി​ട്ടു​ണ്ട് ഇക്കാര്യത്തില്‍ ക​ര്‍​ശ​ന ന​ട​പ​ടി​യെടുക്കുമെന്ന് മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ന്ന​റി​യി​പ്പ്.

publive-image

3. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് റേഷന്‍ വീട്ടിലെത്തിച്ച് നല്‍കാനുള്ള നിര്‍ദേശം നല്‍കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ .

4. കോവിഡ്19; കാ​സ​ര്‍​ഗോ​ഡി​ന് സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​ക​രെ ആവശ്യമുണ്ട് ക​ള​ക്ട​ര്‍ സ​ജി​ത് ബാ​ബു.

5. സാലറി ചലഞ്ച് അംഗീകരിച്ച് മന്ത്രിസഭ; ജീവനക്കാര്‍ ഒരു മാസത്തെ ശമ്പളം നിര്‍ബന്ധമായും നല്‍കണം.

6. സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്നും സമ്മതപത്രം വാങ്ങിമാത്രമേ സാലറി ചലഞ്ച് നടത്താവുവെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്‍ .

7. കൊവിഡ്19: കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ള്‍​ക്ക് വാ​യ്പ ര​ണ്ടാ​ഴ്ച​ക്കു​ള്ളി​ല്‍; ഒ​രാ​ള്‍​ക്ക് 20,000 രൂ​പ ല​ഭി​ക്കും മൂ​ന്ന് വ​ര്‍​ഷം​വ​രെയാണ് തി​രി​ച്ച​ട​വ് കാ​ലാ​വ​ധി​.വാ​യ്പ​യു​ടെ പ​ലി​ശ സ​ര്‍​ക്കാ​ര്‍ ന​ല്‍​കും.

8. മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് വ്യ​വ​സാ​യ​മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​ന്‍ ഒ​രു മാ​സ​ത്തെ ശ​മ്പ​ളം ന​ല്‍​കി.നാ​ടി​നെ ക​രു​ത്തോ​ടെ നി​ല​നി​ര്‍​ത്തു​ന്ന​തി​ന് എ​ല്ലാ​വ​രും ഒ​റ്റ​ക്കെ​ട്ടാ​യി ഈ ​ഉ​ദ്യ​മ​ത്തി​ല്‍ അ​ണി​ചേ​ര​ണ​മെ​ന്ന് മ​ന്ത്രി.

9. ഡോക്ടറുടെ കുറിപ്പടിക്ക് മദ്യം: സംസ്ഥാനത്തെ വിവിധ ഏക്‌സൈസ് ഓഫീസുകളില്‍ ആദ്യം ദിനം തന്നെ എത്തിയത് 30 അപേക്ഷകൾ. ചില വിരുതൻമാർ എത്തിയത് സ്വകാര്യ ഡോക്ടര്‍മാരുടെ കുറിപ്പടികളുമായി .

10. കൊവിഡ്19 ;സാലറി ചലഞ്ചില്‍ പങ്കെടുക്കാത്ത ജീവനക്കാരുടെ ശമ്പളം 50 ശതമാനംവീതം വെട്ടിക്കുറയ്ക്കും

11. ഒരാഴ്ചയ്ക്കകം‌‌ അഞ്ച് മാസത്തെ സാമൂഹിക സുരക്ഷാ, ക്ഷേമപെൻഷൻ നല്‍കാന്‍ ഉത്തരവ്

12. മദ്യം കിട്ടാതായതോടെ വ്യാജ വാറ്റ് പെരുകുന്നു; തടയാനുള്ള നടപടികളുമായി എക്സൈസ്. 24 മുതൽ 29 വരെ സംസ്ഥാനത്ത് എക്സൈസ് പിടികൂടിയത് 9,700 ലിറ്റർ വാഷ്.

13. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസഹായവുമായി കേരള പോലീസ് ഹൗസിംഗ് സഹകരണ സംഘം ; ഒരു കോടി രൂപ നൽകും .

14. ചരിത്രത്തിൽ ആദ്യമായി ഏപ്രിൽ ഫൂൾ നിരോധിച്ച ഭരണാധികാരി എന്ന ബഹുമതി ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന് ലഭിച്ചിരിക്കുകയാണ് . നിർദോഷമായ ഫലിതങ്ങളെയും തമാശകളെയും ഭരണകൂടം ഭയപ്പെടുന്നു എന്നതിന്‍റെ ഒടുവിലത്തെ ഉദാഹരണമാണ് ഈ നടപടിയെന്ന് പിടി തോമസ്

15. കൊവിഡ് 19: ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ സംഭാവന നൽകി മുഖ്യമന്ത്രി പിണറായി വിജയൻ .

16. ലോക്ക് ഡൗൺ ഉണ്ടാക്കിയ സമ്പത്തിക പ്രതിസന്ധകൾക്കിടയിലും ഹെലികോപ്ടർ വാടകയ്ക്കെടുക്കാനുള്ള തീരുമാനത്തിലുറച്ച് സർക്കാർ ; പവന്‍ഹാന്‍സ്‌ കമ്പനിക്ക് 1.5 കോടി രൂപ കൈമാറി.

17. കൊറോണ കാലത്തെ ധൂർത്ത് ജനങ്ങളോടുള്ള വെല്ലുവിളി. മുഖ്യമന്ത്രിക്ക് സഞ്ചരിക്കാൻ ഹെലികോപ്ടർ വാങ്ങുന്നതിന് ഈ പ്രതിസന്ധിക്കാലത്ത് ഒന്നരക്കോടി രൂപ നൽകിയത് അംഗീകരിക്കാനാകില്ല. ഇവിടെ ഒന്നിനും പണമില്ലെന്ന് വിലപിക്കുന്ന ധനമന്ത്രി തോമസ് ഐസക് ജനങ്ങളെ കബളിപ്പിക്കുകയാണ് ചെയ്യുന്നത് അതുകൊണ്ട് നിർബന്ധിത സാലറി ചലഞ്ച് വേണ്ടെന്ന് കെ സുരേന്ദ്രൻ .

18. ബിയറും വൈനും ഇല്ല ; മദ്യപർക്കു ലഭിക്കുക വില കുറഞ്ഞ റമ്മും ബ്രാൻഡിയും; വീടുകളിൽ എത്തിക്കാൻ സർവീസ് ചാർജ് 100 രൂപ.

ദേശീയം

19. ലോക്ക്ഡൗണ്‍; പ്രധാനമന്ത്രി വ്യാഴാഴ്ച മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തും

20. കോവിഡ് 19 ; ഏപ്രില്‍ ഒന്ന് മുതല്‍ ലോക്ക് ഡൗണില്‍ അസം ഇളവുകള്‍ പ്രഖ്യാപിച്ചു

21. ഡല്‍ഹി നിസാമുദ്ദീനില്‍ നടന്ന മതസമ്മേളത്തില്‍ പങ്കെടുത്തവരില്‍ കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം ഉയരുന്നു. തമിഴ്‌നാട്ടിലും തെലങ്കാനയിലും നിരവധിപ്പേര്‍ക്ക് കൊറോണ.

22. നിസാമുദ്ദീന്‍ സ്‌റ്റേഷനില്‍ നിന്നുള്ള മൂന്ന് ട്രെയിനുകളിലെ യാത്രക്കാരുടെ വിവരങ്ങള്‍ റെയിൽവേ പരിശോധിച്ചു.

23. കോ​വി​ഡ് 19 ;പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക് ഇ​ന്ത്യാ​ബു​ള്‍​സ് ഗ്രൂ​പ്പ് 21 കോ​ടി രൂ​പ ന​ല്‍​കും .

24. കര്‍ണാടകം അതിര്‍ത്തി അടച്ചത് അംഗീകരിക്കാനാകില്ല, വിഷയം രാഷ്ട്രപതിയുടെയും പ്രധാനമന്ത്രിയുടെയും ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ.

25. കൊറോണ വ്യാപന പ്രതിസന്ധിയ്ക്കിടെ രാജ്യത്ത് പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു. കുറഞ്ഞത് 62 രൂപ 50 പൈസ .

26. കർണാടക അതിർത്തിയിൽ നിയന്ത്രണം തുടരുന്നു. കാസർഗോഡ് ചികിത്സ കിട്ടാതെ മരിച്ചത് ഏഴ് പേർ.

27. ഉത്തർ പ്രദേശിൽ കൊവിഡ് ബാധിച്ച് ഒരാൾ മരിച്ചു; രാജ്യത്ത് മരണസംഖ്യ 39 ആയി .

അന്തര്‍ദേശീയം

28. കൊറോണ: അമേരിക്കയിൽ ഒരു ലക്ഷം മുതല്‍ 2,40000 പേര്‍ മരിക്കാം: മുന്നിലുള്ളത് കടുത്ത വേദന നിറഞ്ഞ രണ്ടാഴ്ച: പ്ലേഗിന് സമാനമായ അവസ്ഥയിലെത്തിയെന്ന് ട്രംപ്

29. കോവിഡ് ബാധിച്ച് പത്തനംതിട്ട സ്വദേശി യുഎസിൽ മരിച്ചു .

30. ചൈ​ന​യി​ല്‍‌ ചൊ​വ്വാ​ഴ്ച പു​തി​യ കോ​വി​ഡ് കേ​സു​ക​ളൊ​ന്നും റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ല്ല.

31. കുവൈറ്റില്‍ കൊറോണ രോഗമുക്തി നേടുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ് ; ഇന്ന് 7 പേര്‍ കൂടി രോഗമുക്തരായി , വൈറസ് മുക്തി നേടിയവരുടെ എണ്ണം 80 ആയി

32. ചൈനയിലെ കുപ്രസിദ്ധ ‘വെറ്റ് മാർക്കറ്റ്’ വീണ്ടും തുറന്നു. എല്ലായിനം ഇഴ ജന്തുക്കളുടെയും മാംസം സുലഭം

33. കുവൈറ്റില്‍ 300 ഓളം തടവുകാരെ വിട്ടയക്കും.

34. കുവൈറ്റില്‍ കര്‍ഫ്യൂ ലംഘിച്ചതിന് ചൊവ്വാഴ്ച അറസ്റ്റിലായത് 14 പേര്‍ , ഇവരില്‍ രണ്ട് പേര്‍ പ്രവാസികള്‍.

35. കുവൈറ്റില്‍ ജനങ്ങള്‍ എല്ലാവരും സഹകരിക്കുകയാണെങ്കില്‍ രാജ്യം 2 മാസത്തിനകം സാധാരണ നില കൈവരിക്കുമെന്ന് ആരോഗ്യമന്ത്രി.

36.കുവൈറ്റില്‍ കൊറോണ ബാധിതയായി ചികിത്സയില്‍ കഴിയുന്ന പ്രവാസി യുവതി പ്രസവിച്ചു .

37. കുവൈറ്റില്‍ ബുധനാഴ്ച 24 ഇന്ത്യന്‍ പ്രവാസികള്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. രോഗ ബാധിതരായ ആകെ ഇന്ത്യാക്കാരുടെ എണ്ണം 59 ആയി കുവൈത്തിൽ സമ്പൂർണ്ണ കർഫ്യൂ ഏർപ്പെടുത്തുന്നത്‌ സംബന്ധിച്ച്‌ തീരുമാനമാനമുണ്ടായില്ല.

38. സൗദി ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്കനുസരിച്ച് ബുധനാഴ്ച 6 മരണം കൂടി , 157 പുതിയ കോവിഡ് 19 കേസുകളാണ് സ്ഥിരീകരിച്ചത്. ഇതോടെ സൗദിയില്‍ മൊത്തം കൊറോണ കേസുകള്‍ 1720 ആയി. പുതുതായി 99 പേര്‍ രോഗ മുക്തരായി. രോഗമുക്തരായവരുടെ എണ്ണം 264 ആണ് ഇതുവരെ മരണ പെട്ടവരുടെ എണ്ണം 16 ആയി. രാജ്യത്ത് ഇതുവരെ ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്തിട്ടുള്ളത് തലസ്ഥാന നഗരമായ റിയാദിലാണ്.പുണ്ണ്യ നഗരങ്ങളായ, മക്കയും മദീനയും നിരവധി പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. റിയാദ് , മക്ക , ജിദ്ദ , മദീന ,ദമാം എന്നിവിടങ്ങളിലായി കോവിഡ് ബാധിതരുടെ എണ്ണം 1364 .ആണ്.

39.കുവൈത്തിൽ സ്വകാര്യ സ്​കൂളുകൾക്ക്​ ഓൺലൈൻ ക്ലാസുകൾ നടത്താൻ അനുമതി നൽകി .

40.പൃ​ഥ്വി​രാ​ജും ബ്ലെ​സി​യും ജോ​ര്‍​ദാ​നി​ല്‍ കു​ടു​ങ്ങി​യ സം​ഭ​വം; സംസ്ഥാന സ​ര്‍​ക്കാ​ര്‍ ഇ​ട​പെ​ട്ടു.ആ​വ​ശ്യ​മാ​യ സ​ഹാ​യം ന​ല്‍​കാ​മെ​ന്ന് ജോ​ര്‍​ദാ​നി​ലെ ഇ​ന്ത്യ​ന്‍ എം​ബ​സി ഉറപ്പു നൽകിയെന്ന് മുഖ്യമന്ത്രി.

today important news
Advertisment