/sathyam/media/media_files/w4YjO63XjbM0dqXGLJN9.jpg)
1198 കര്‍ക്കടകം 4
ആയില്യം / തൃതീയ
2023 ജൂലായ് 20, വ്യാഴം
പൂയം ഞാറ്റുവേല ആരംഭം !
ഇന്ന് ;
ദേശീയ ചാന്ദ്ര ദിനം !
*********
< National Moon Day >
ബഹിരാകാശ പര്യവേക്ഷണ ദിനം!
**************
< Space Expl
< Space Exploration Day>
ലോക ചാട്ടം ദിനം !
********
< World Jump Day>
International Chess day !
്്
< ലോക ചെസ്സ് സംഘടന (FEDE) യുടെ സ്ഥാപക ദിനമായ (1924) ഇന്ന് അന്തരാഷ്ട്ര ചതുരംഗ ദിനമായി ആചരിക്കുന്നു.>
*മനുഷ്യര്‍ ചന്ദ്രനില്‍ കാലുകുത്തി (1969)
. ്്
- കോസ്റ്റ റിക്ക : ഇന്‍ജിനീയേഴ്‌സ് ഡേ !
* കൊളംബിയ: സ്വാതന്ത്ര്യ ദിനം !
* സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക് :
വൃക്ഷാരോപണ ദിനം !
*ഹോണ്ടുറാസ് : ലെംപീര ഡേ !
< ഹൊണ്ടുറന്‍ നാണയം >
* USA;
National Lollipop Day !
Get to Know Your Customers Day !
/sathyam/media/media_files/6gldEqVSGf4CeJzIrVBx.jpg)
ഇന്നത്തെ മൊഴിമുത്തുകള്‍
്്
''എവിടെ നമുക്കു പരസ്പരം സ്‌നേഹിക്കാന്‍ കഴിയാതിരിക്കുന്നോ അവിടെ തമസ്സാണ്.''
''മനുഷ്യന്‍ ഒറ്റയ്ക്കാകുന്നതില്‍ ഭയപ്പെടുന്നതിലേറെ വേറെ യാതൊന്നിനെയും ഭയപ്പെടുന്നില്ല.''
''സ്‌നേഹം അറിയാത്ത ലോകം സ്‌നേഹം അനുഷ്ഠിക്കുന്നവര്‍ക്കു കൊടുക്കുന്ന വിലയാണ് ഈ കുരിശ് എന്നത്.''
''വാക്ക് നല്ലതാണെങ്കില്‍ നമ്മെ കീഴടക്കുന്നു. അത് വൃത്തികെട്ടതാണെങ്കില്‍ സമൂഹത്തില്‍ ഉടനീളം മാലിന്യം വിതറുന്നു.''
''മദ്യസംസ്‌കാരത്തിന്റെ അനന്തരഫലമാണ് ശവസംസ്‌ക്കാരം'
. < - ഡോ.സുകുമാര്‍ അഴീക്കോട് >
************
സി.പി.എം നേതാവും മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും മുന്‍ കെ.എസ്.ആര്‍.ടി.സി ചെയര്‍മാനും മുന്‍ മുഖ്യമന്ത്രി ഇ.എം.സിന്റെ മരുമകനും എഴുത്തുകാരനും കവിയുമായ സി.കെ. ഗുപ്തന്റേയും(1944),
11, 12, 13, 14 ലോക്സഭകളില്‍ കേരളത്തിലെ ഒറ്റപ്പാലം മണ്ഡലത്തെ പ്രതിനിധീകരിച്ച, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്) അംഗവുമായ എസ്. അജയ കുമാറിന്റേയും (1964), ഹിന്ദി ചലചിത്രലോകത്ത് അറിയപ്പെടുന്ന ചലച്ചിത്ര താരവും നടനുമായ നസീറുദ്ദിന്‍ ഷായുടെയും (1950),
1989ല്‍ മണിരത്നം സംവിധാനം ചെയ്ത ഗീതാഞ്ജലി എന്ന തെലുഗു ചിത്രത്തിലൂടെ ചലച്ചിത്രരംഗത്തേക്ക് വരുകയും പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത വന്ദനം എന്ന ചിത്രത്തിലെ നായികയായി മലയാളസിനിമയിലും തുടര്‍ന്ന് തെലുങ്ക്, മലയാളം, തമിഴ് എന്നീ ഭാക്ഷകളില്‍ ഹിറ്റ് നായികയായി തിളങ്ങുകയും യോഗ, തത്വചിന്ത, ഭാരതീയ, ആത്മീയത എന്നിവയില്‍ 2003ല്‍ കാര്‍ഡിഫ് സര്‍വകലാശാലയില്‍നിന്നും ഡോക്ടറേറ്റ് ലഭിക്കുകയും ചെയ്ത, ദിസ് ഇയര്‍, ഡാഫോഡില്‍സ് എന്ന ചെറുകഥാ പുസ്തകത്തിന്റെ രചയിതാവുകൂടിയായ ഗിരിജ ഷെട്ടാറിന്റേയും(1969),
എവറസ്റ്റ് കൊടുമുടി കീഴടക്കിയ ആദ്യ വികലാംഗയും ഇന്ത്യക്കാരിയും 2014-ല്‍ പത്മശ്രീ പുരസ്‌കാരം നേടുകയും ചെയ്ത, ദേശീയ തലത്തില്‍ ശ്രദ്ധ നേടിയ ഒരു വോളിബോള്‍ കളിക്കാരി കൂടിയായഅരുണിമ സിന്‍ഹയെന്ന അരുണിമ സോനുസിന്‍ഹയുടേയും (1989),
വാലി കുഷി, ന്യൂ, അന്‍ബെ ആരുയിര്‍, ഇസായ് തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്ത, ചലച്ചിത്ര സംവിധായകന്‍, തിരക്കഥാകൃത്ത്, നടന്‍, സംഗീതസംവിധായകന്‍, നിര്‍മ്മാതാവ് എന്നീ നിലകളില്‍ അറിയപ്പെടുന്ന എസ്. ജെ. സൂര്യ എന്ന ജസ്റ്റിന്‍ സെല്‍വരാജിന്റേയും (1968),
ബോളിവുഡ് സിനിമകളില്‍ അഭിനയിക്കുന്ന ഗ്രേസി സിംഗിന്റെയും (1980),
ഗുജറാത്തിലെ പട്ടേല്‍ സമുദായ സംഘടനയായ പട്ടിദാര്‍ അനാമത്ത് ആന്തോളന്‍ സമിതി (പാസ്) യുടെ നേതാവ് ഹാര്‍ദ്ദിക് പട്ടേലിന്റെയും (1993),
ഇന്ത്യയ്ക്കായി ഒരു ടെസ്റ്റിലും ഒരു ഏകദിനത്തിലും രണ്ട് ടി-20യിലും കളിച്ചിട്ടുള്ള,;എന്നാല്‍ ആഭ്യന്തര ക്രിക്കറ്റില്‍ സജീവമായിരുന്ന ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ നമാന്‍ ഓജയുടേയും(1983) ,
തന്റെ പ്രവര്‍ത്തനങ്ങള്‍ വഴി ലൂസിയാനയിലെ സ്‌കൂള്‍ വിദ്യാഭ്യാസ പദ്ധതിയില്‍ നിന്നും സൃഷ്ടിവാദം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ നീക്കം ചെയ്യുന്നതിനും പാഠപുസ്തകങ്ങള്‍ , കരിക്കുലം ഇവ പരിഷ്‌കരിക്കുന്നതിലും നിര്‍ണായകമായ പങ്കു വഹിച്ച ശാസ്ത്ര പ്രചാരണ പ്രവര്‍ത്തകന്‍ സാക്ക് കൊപ്പ്‌ളി നിന്റെയും(1993)ജന്മദിനം !
/sathyam/media/media_files/ac1FVJ9X3aIooLZsD2Tf.jpg)
ഇന്നത്തെ സ്മരണ
*********
കല്ലൂര്‍ ഉമ്മന്‍ ഫിലിപ്പോസ് മ. (1838-1880)
എന്‍. ശ്രീകണ്ഠന്‍ നായര്‍ മ. (1915-1983)
ശ്രീ ചിത്തിര തിരുനാള്‍ മ. (1912-1991)
ജസ്റ്റിസ്. അന്ന ചാണ്ടി മ. (1905-1996)
ഷീല ദീക്ഷിത് മ. (1938-2019)
ശാരദാദേവി (ശ്രീരാമകൃഷ്ണ) മ. (1853-1920)
ബട്ടുകേശ്വര്‍ ദത്ത് മ. (1910-1965)
ഗീതാ ദത്ത് മ. (1930-1972)
ഖുര്‍ഷിദ് ആലംഖാന്‍ മ. (1919-2013)
ഹാഷിം അന്‍സാരി മ. (1920- 2016)
ഫെലിക്‌സ് ദ്‌സിര്‍ഷീന്‍സ്‌കി മ(1877-1926)
മാര്‍ക്കോണി മ. (1874-1934)
ബ്രൂസ് ലീ മ. (1940 -1973)
പി. കേശവദേവ് ജ. (1904-1983)
ആര്‍. ഈശ്വരപിള്ള ജ. (1854 - )
കപ്പന കൃഷ്ണമേനോന്‍ ജ. (1895- )
എം.കെ. കൃഷ്ണന്‍ ജ. (1917-1995 )
കെ ടി ജോര്‍ജ്ജ് ജ. (1929-1972)
കെ.എം. ജോര്‍ജ്ജ് ജ. (1929 -1976) ഉണ്ണികൃഷ്ണന്‍ പുതുര്‍ ജ. (1933 -2014)
രാജേന്ദ്രകുമാര്‍ ജ. (1929-1999)
ഗ്രിഗര്‍ മെന്‍ഡല്‍ ജ. (1822-1884 )
എഡ്മണ്ട് ഹിലാരി ജ. (1919 -2008 )
ഫ്രാന്‍സ് ഫാനന്‍ ജ. (1925-1961)
810 - ഇമാം ബുഖാരി ജ. (810 AD -870AD)
അലക്‌സാണ്ടര്‍ 3 ജ. (356-323 ബി.സി)
്്്്്്്
ഇന്ന്,
കൊച്ചിയില്‍നിന്നു് പ്രസിദ്ധീകരണം ആരംഭിച്ച പത്രമായ പശ്ചിമതാരക യുടെ പത്രാധിപരായി മലയാളത്തിലെ ആദ്യത്തെ പത്രാധിപര്‍ ആകുകയും, മലയാളത്തിലെ ആദ്യനാടക കൃതിയായ ആള്‍മാറാട്ടത്തിന്റെ (ഷെയ്ക്‌സ്പിയര്‍ കൃതിയായ കോമഡി ഒഫ് എറേഴ്‌സിന്റെ പരിഭാഷ) കര്‍ത്താവും ആയ കല്ലൂര്‍ ഉമ്മന്‍ ഫിലിപ്പോസിനെയും (1838 - 1880 ജൂലൈ 20),
മാറ്റി വെയ്ക്കപ്പെട്ട വേതനമാണ് ബോണസ് എന്ന തത്ത്വം ഇന്ത്യയില്‍ ആദ്യമായി അംഗീകരിക്കപ്പെട്ട എച്ച് ആന്‍ഡ് സിയില്‍ നടന്ന സമരത്തിന് നേതൃത്വം കൊടുക്കുകയും, മത്തായി മാഞ്ഞൂരാനുമായി ചേര്‍ന്ന് കേരള സോഷ്യലിസ്റ്റ് പാര്‍ട്ടി രൂപീകരിക്കുകയും പില്‍ക്കാലത്ത് ആര്‍ എസ് പി യില്‍ ലയിക്കുകയും, ഒന്ന്, മൂന്ന്, നാല്, അഞ്ച്, ആറ് ലോക്‌സഭകളിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്ത കേരളത്തിലെ പ്രമുഖനായ ട്രേഡ് യൂണിയന്‍ നേതാവും രാഷ്ട്രീയ പ്രവര്‍ത്തകനും എഴുത്തുകാരനു മായിരുന്ന എന്‍. ശ്രീകണ്ഠന്‍ നായരെയും (ജൂലൈ 15, 1915 - ജൂലൈ 20, 1983),
ചരിത്രപ്രാധാന്യമുള്ള സാമൂഹിക പരിഷ്‌കാരങ്ങളും സാമ്പത്തിക പുരോഗതിയും ഊര്‍ജ്ജസ്വലമായ ഭരണപ്രക്രിയയും കൊണ്ട് തിരുവിതാംകൂര്‍ വ്യവസായ വല്‍കരണത്തിന്റെ പിതാവ് എന്ന ഖ്യാതി ലഭിക്കുകയും, തിരുവിതാംകൂര്‍ സര്‍വ്വകലാശാല (ഇപ്പോഴത്തെ കേരള സര്‍വ്വകലാശാല) സ്ഥാപിക്കുകയും, ക്ഷേത്രപ്രവേശന വിളംബരം നടത്തുകയും, തന്റെ ഭരണകാലത്ത് രാജ്യത്തെ ഖജനാവിന്റെ 40 ശതമാനവും വിദ്യാഭ്യാസത്തിനു വേണ്ടി ചെലവഴിക്കുകയും ചെയ്ത തിരുവിതാംകൂര്‍ ചേരവംശത്തിലെ അമ്പതിനാലാമത്തെ മഹാരാജാവും തിരുവിതാംകൂറിന്റെ അവസാനത്തെ ഭരണാധികാരിയുമായിരുന്ന ശ്രീ പത്മനാഭദാസ ശ്രീ ചിത്തിര തിരുനാള്‍ ബാലരാമവര്‍മ്മയെയും (നവംബര്‍ 7, 1912 - ജൂലൈ 20, 1991)
കേരളത്തില്‍ നിയമബിരുദം നേടിയ ആദ്യ വനിത, മുന്‍സിഫ് പദവി യിലെത്തിയ ആദ്യത്തെ സ്ത്രീ, കേരളത്തിലെ ആദ്യകാല സ്ത്രീവാദി, അക്കാലത്തെ പേരെടുത്ത ക്രിമിനല്‍ വക്കീല്‍,ഇന്ത്യയിലെ ആദ്യത്തെ വനിതാജഡ്ജി എന്നതിനു പുറമേ, ലോകത്തിലെ തന്നെ രണ്ടാമത്തെ വനിതാജഡ്ജിയും ആയ ജസ്റ്റിസ്. അന്ന ചാണ്ടിയെയും(1905 മെയ് 4-1996 ജൂലൈ 20),
ശ്രീരാമകൃഷ്ണ പരമഹംസരുടെ ആത്മീയ സഖിയും അദ്ദേഹത്തിനു കാളീ മാതാവിന്റെ പ്രതിരൂപവു മായിരുന്ന ശാരദാദേവിയെയും (പൂര്‍വ്വാശ്രമത്തില്‍ ഇവരുടെ പേര് ശാരദാമണി മുഖോപാദ്ധ്യായ ) (1853ഡിസംബര്‍ 22 - 1920 ജൂലൈ 20)
സെന്റ്ററല്‍ ലെജിസ്ലേറ്റിവ് അസംബ്ലിയില്‍ ഭഗത് സിംഗിനോടൊപ്പം ബോംബെറിഞ്ഞ കേസില്‍ പ്രതിയായ സ്വാതന്ത്ര്യ സമര പോരാളിയും ഹിന്ദുസ്ഥാന്‍ സോഷ്യലിസ്റ്റ് റിപബ്ലിക് അസോസിയേഷന്‍ അംഗവും ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുകയും ചെയ്ത ബട്ടുകേശ്വര്‍ ദത്തിനെയും ( 18 നവംബര്‍ 1910-20 ജൂലൈ 1965),
അന്‍പതുകളിലേയും അറുപതുകളിലേയും പ്രശസ്തയായ ഹിന്ദി, ബംഗാളി പിന്നണി ഗായികയായിരുന്ന ഗീതാ ഘോഷ് റോയ് ചൗധരി എന്ന ഗീതാ ദത്തിനെയും ( നവംബര്‍ 23, 1930 - ജൂലൈ 20, 1972) ,
ഇന്ദിര, രാജീവ് മന്ത്രിസഭകളില്‍ വിദ്യാഭ്യാസം, ടെക്സ്‌റ്റൈല്‍, ടൂറിസം, ഗതാഗതം, വിദേശകാര്യം എന്നീ വകുപ്പുകളിലെ സഹമന്ത്രിയും ഉത്തര്‍പ്രദേശില്‍ നിന്നുള്ള രാജ്യസഭാംഗവും , ലോക്സഭാംഗവും , ഗോവ, കര്‍ണാടകം എന്നിവിടങ്ങളില്‍ ഗവര്‍ണറും,ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാലയുടെ മുന്‍ ചാന്‍സലറും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രി യുമായിരുന്ന ഖുര്‍ഷിദ് ആലംഖാനിനെയും (5 ഫെബ്രുവരി 1919 - 20 ജൂലൈ 2013)
ബാബരി മസ്ജിദ് -രാമജന്മഭൂമി തര്‍ക്ക കേസില്‍ മസ്ജിദ് മുസ്ലിംകള്‍ക്ക് അവകാശപ്പെട്ടതാണെന്ന് ആവശ്യപ്പെട്ട് നിയമപോരാട്ടം നടത്തിയവരില്‍ പ്രധാനിയായ ,ഹാഷിം അന്‍സാരി യെയും ( 1920- ജൂലൈ 20, 2016)
കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ ആദ്യത്തെ രഹസ്യപ്പൊലിസ് സംഘടനയായിരുന്ന ചെകാ (Cheka) യുടെ അധ്യക്ഷനും പിന്നീട് 1922 മുതല്‍ ഒ. ജി. പി. യു. എന്ന പേരില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയപ്പോഴും അധ്യക്ഷപദവിയില്‍ തുടരുകയും, ആഭ്യന്തര മന്ത്രിയും, ഗതാഗത മന്ത്രിയുമാകുകയും ചെയ്ത റഷ്യയിലെ ബോള്‍ഷെവിക് വിപ്ലവകാരിയും സോവിയറ്റ് രാഷ്ട്രത്തിന്റെ സ്ഥാപക രിലൊരാളുമായിരുന്ന ഫെലിക്‌സ് എഡ്മഡോവിച്ച് ദ്‌സിര്‍ഷീന്‍സ്‌കി യെയും ( 11 സെപ്റ്റംബര്‍ 1877 - 20 ജൂലൈ 1926),
ആദ്യം കമ്പിയില്ലാ കമ്പി ( wireless telegraphy) കണ്ടു പിടിക്കുകയും പിന്നീട്, ജെയിംസ് ക്ലാര്‍ക്ക് മാക്‌സ് വെലിന്റെയും ഹെന്റിച്ച് ഹെര്‍ട്‌സിന്റെയും വൈദ്യുതകാന്തതരംഗ സിദ്ധാന്തങ്ങള്‍ക്ക്, റേഡിയോ തരംഗങ്ങളുപയോഗിച്ച് ആശയവിനിമയം സാദ്ധ്യമാക്കാമെന്നു കണ്ടെത്തിയ വഴി, പ്രയോജനപ്രദമായ പ്രായോഗിക രൂപം നല്‍കിയ ശാസ്ത്രജ്ഞനും, ലോകവാര്‍ത്താ വിതരണ രംഗത്തെ വഴിത്തിരിവായ ഈ കണ്ടുപിടുത്തത്തിന് നോബല്‍ പുരസ്‌കാരം ലഭിക്കുകയും ചെയ്ത ഗൂഗ്ലിയെല്‍മോ മാര്‍ക്കോണിയെയും (ഏപ്രില്‍ 25, 1874- ജൂലൈ 20, 1934),
ചലച്ചിത്ര നടന്‍, തത്വചിന്തകന്‍ എന്നീ നിലകളില്‍ മാത്രമല്ല മെയ്വഴക്കം കൊണ്ട് ലോകം കീഴടക്കിയ ചൈനീസ് ആയോധനകലാ വിദഗ്ദ്ധനായ ബ്രൂസ് ലീ യെയും (നവംബര്‍ 27, 1940 - ജൂലൈ 20, 1973),
മലയാളത്തിലെ ആദ്യ വിജ്ഞാന കോശമായ സമസ്തവിജ്ഞാന ഗ്രന്ഥാവലി (1936-37) രചിച്ച വ്യക്തിയും കേരള പെന്‍ഷ്യന്‍താരകത്തിന്റെ പത്രാധിപരും, സ്‌കൂള്‍ ഇന്‍സ്‌പെക്റ്ററും ആയിരുന്ന ആര്‍. ഈശ്വരപിള്ളയെയും (1854 ജൂലൈ 20-),
ചേരമാന്‍ പെരുമാള്‍, വള്ളിയംബ റാണി മുതലായ ചരിത്രസ്പര്‍ശമുള്ള കൃതികള്‍ രചിച്ചതിനുപുറമേ കേരളവര്‍മ്മ പഴശ്ശിരാജാ എന്നൊരു ചരിത്രനാടകവും രചിച്ച കപ്പന കൃഷ്ണമേനോനേയും (ജ1895 ജൂലൈ 20),
കര്‍ഷകത്തൊഴിലാളി യൂണിയന്റെ സംസ്ഥാന പ്രസിഡന്റും, അഖിലേന്ത്യാ കര്‍ഷകത്തൊഴിലാളി യൂണിയന്റെ ജനറല്‍ സെക്രട്ടറിയും കേരളത്തിലെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ നേതാവും നിയമസഭാംഗവും സംസ്ഥാന വനം വകുപ്പ്, ഹരിജനക്ഷേമ വകുപ്പ് മന്ത്രിയുമായിരുന്ന എം.കെ. കൃഷ്ണനെയും (1917 ജൂലൈ 20-1995 നവംബര്‍ 14),
ഗതാഗത വകുപ്പ് മന്ത്രി ആരോഗ്യ വകുപ്പ് മന്ത്രി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച കേരളാ കോണ്‍ഗ്രസിന്റെ സ്ഥാപക നേതാവ് ആയിരുന്ന കെ.എം. ജോര്‍ജ്ജിനെയും (1919 ജൂലൈ 20- 1976 ഡിസംബര്‍ 11 ),
കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതാവും പറൂര്‍ നിയോജക മണ്ഡലത്തിലെ മുന്‍ എംഎല്‍ഐയും മുന്‍ ധന മന്ത്രിയും ഒരു ക്രിമിനല്‍ വക്കീലും ആയിരുന്ന കെ ടി ജോര്‍ജ്ജിനെയും (ജൂലൈ 20, 1929- ഏപ്രില്‍ 3,1972)
29 കഥാസമാഹാരങ്ങളും 15 നോവലുകളും ഒരു കവിതാസമാഹാരവും ജീവചരിത്രവും അനുസ്മരണവും ഉള്‍പ്പെടെ അറുനൂറോളം കൃതികള്‍ രചിച്ചിച്ച പ്രസിദ്ധ സാഹിത്യകാരന്‍ ഉണ്ണികൃഷ്ണന്‍ പുതൂരിനെയും (20 ജൂലൈ 1933 - 2 ഏപ്രില്‍ 2014)
നാലു ദശകങ്ങള്‍ ബോളിവുഡില്‍ തിളങ്ങി നില്‍ക്കുകയും അഭിനയിച്ച 80 ഓളം സിനിമകള്‍ എല്ലാം ബോക്‌സ് ഓഫിസ്റ്ററ്റുകള്‍ക്കുകയും ചെയ്ത ജൂബലികുമാര്‍ എന്ന് അറിയപ്പെട്ടിരുന്ന രാജേന്ദ്രകുമാര്‍ ടുലിയെയും (20 July 1929 - 12 July 1999) ,
ലോകചരിത്രത്തിലെ ഏറ്റവും പ്രഗല്‍ഭരായ സൈന്യാധിപരില്‍ ഒരാളും യുദ്ധത്തില്‍ ഒരിക്കലും പരാജയമറിയാത്ത വ്യക്തിയും, പത്ത് വര്‍ഷം കൊണ്ട് പേര്‍ഷ്യയുടെ ആധിപത്യം അവസാനിപ്പിക്കുകയും അഡ്രിയാറ്റിക്ക് കടല്‍ മുതല്‍ സിന്ധു നദി വരെ തന്റെ സാമ്രാജ്യം വികസിപ്പിക്കുകയും ചെയ്ത മാസിഡോണിയയിലെ ഒരു ഗ്രീക്ക് രാജാവായിരുന്ന മഹാനായ അലക്‌സാണ്ടര്‍ എന്നറിയപ്പെട്ടിരുന്ന അലക്‌സാണ്ടര്‍ മൂന്നാമനെയും (20/21 ജുലൈ 356-10/11 ജൂണ്‍ 323 ബീ.സി),
പയറുചെടികളില്‍ ചില സ്വഭാവവിശേഷങ്ങള്‍ തലമുറകളിലൂടെ ജൈവികമയി കൈമാറ്റം ചെയ്യപ്പെടുന്നതു നിരീക്ഷിച്ചു രേഖപ്പെടുത്തുകയും ഈ കൈമാറ്റം, ചില പ്രത്യേക നിയമങ്ങള്‍ പിന്തുടരുന്നുവെന്ന് തെളിയിക്കുകയും ഈ നിയമങ്ങള്‍ പിന്നീട് 'മെന്‍ഡലീയ നിയമങ്ങള്‍'(Mendelian Laws) എന്ന് അറിയപ്പെടാന്‍ തുടങ്ങുകയും ജനിതകശാസ്ത്രത്തിന്റെ പിതാവായി മരണാനന്തരം അംഗീകരിക്കപ്പെടുകയും ചെയ്ത ഓസ്ട്രിയക്കാരനായ അഗസ്തീനിയന്‍ സന്യാസിയും ശാസ്ത്രജ്ഞനു മായിരുന്ന ഗ്രിഗര്‍ ജോഹാന്‍ മെന്‍ഡലിനെയും ( ജൂലൈ 20, 1822-1884 ജനുവരി 6 ),
ടെന്‍സിങ് നോര്‍ഗേയോടൊപ്പം1953-ല്‍ എവറസ്റ്റ് കൊടുമുടി ആദ്യമായി കീഴടക്കിയ പര്‍വ്വതാരോഹകന്‍ എഡ്മണ്ട് ഹിലാരിയെയും ( 1919 ജൂലൈ 20 - 2008 ജനുവരി 11),
സ്വാതന്ത്ര്യത്തിനും വംശ വിവേചനത്തിനെതിരായുമുള്ള പോരാട്ടങ്ങളിലൂടെ പ്രസിദ്ധനാകുകയും, അപകോളനീകരണ പ്രസ്ഥാനത്തിന്റെ ബൈബിള്‍ എന്നറിയപ്പെടുന്ന ഭൂമിയിലെ പതിതര്‍ എന്ന വിഖ്യാത ഗ്രന്ഥത്തിന്റെ കര്‍ത്താവും കറുത്ത വര്‍ഗക്കാരനും മനഃശാസ്ത്രജ്ഞനും സാമൂഹ്യചിന്തകനുമായ ഫ്രാന്‍സ് ഫാനനെയും (ജൂലൈ 20, 1925-1961 ഡിസംബര്‍ 6) സ്മരിക്കുന്നു !.
/sathyam/media/media_files/47FaXyc7huQJFXXjL2fJ.jpg)
ചരിത്രത്തില്‍ ഇന്ന്...
*********
1810 - ബൊഗോറ്റായിലേയും ന്യൂ ഗ്രാനഡയിലേയും പൗരന്മാര്‍ സ്‌പെയിനില്‍നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.
1871 - ബ്രിട്ടീഷ് കൊളംബിയ, കാനഡ കോണ്‍ഫെഡെറേഷന്റെ ഭാഗമായി.
1903 - ഫോര്‍ഡ് മോട്ടോര്‍ കമ്പനി അതിന്റെ ആദ്യ കാര്‍ കയറ്റുമതി നടത്തി.
1906 - ഫിന്‍ലാന്‍ഡില്‍, ഒരു പുതിയ തിരഞ്ഞെടുപ്പ് നിയമം അംഗീകരിച്ചു, അത് രാജ്യത്തിന് ലോകത്തിലെ ആദ്യത്തെയും തുല്യവുമായ വോട്ടവകാശം ഉറപ്പുനല്‍കുന്നു. യൂറോപ്പില്‍ ആദ്യമായി വോട്ടവകാശം ലഭിക്കുന്നത് ഫിന്നിഷ് വനിതകള്‍ക്കായിരുന്നു
1916 - ഒന്നാം ലോകമഹായുദ്ധം: റഷ്യന്‍ സേന അര്‍മേനിയയിലെ ഗ്യുമിസ്‌കാനെക് പിടിച്ചടക്കി.
1917 - അലക്‌സാണ്ടര്‍ കെറെന്‍സ്‌കിറഷ്യയിലെ താല്‍ക്കാലിക സര്‍ക്കാരിന്റെ പ്രധാനമന്ത്രിയായും പ്രസിഡണ്ടായും അവരോധിക്കപ്പെട്ടു. തുടര്‍ന്ന് ഒരു വധശ്രമത്തില്‍ നിന്നും രക്ഷപ്പെട്ടു.
1935 - ലാഹോറില്‍ ഒരു മോസ്‌കിനെച്ചൊല്ലി മുസ്ലീങ്ങളും സിഖുകാരുമായുണ്ടായ തര്‍ക്കങ്ങളെ ത്തുടര്‍ന്ന് പതിനൊന്നു പേര്‍ മരിച്ചു.
1940 - ലീഗ് ഓഫ് നേഷന്‍സില്‍ നിന്നും ഡെന്മാര്‍ക്ക് പിന്മാറി.
1943 - രണ്ടാം ലോകമഹായുദ്ധം: അമേരിക്കയുടേയും കാനഡയുടേയും സൈന്യം സിസിലിയിലെ എന്ന എന്ന പ്രദേശം പിടിച്ചടക്കി.
1954 - വിയറ്റ്‌നാമിലെ പോരാട്ടത്തിന് അറുതിവരുത്തിക്കൊണ്ട് ആ രാജ്യത്തെ പതിനേഴാം പാരല്ലെല്‍ എന്ന രേഖയിലൂടെ വിഭജിക്കുന്നതിന് സ്വിറ്റ്‌സര്‍ലന്റിലെ ജനീവയില്‍ വച്ച് ഒരു വെടിനിര്‍ത്തല്‍ ഉടമ്പടിയിലൂടെ തീരുമാനിച്ചു.
1944 - ഹിറ്റ്‌ലര്‍ക്കു നേരെ ജര്‍മന്‍ പട്ടാള കേണലായിരുന്ന ക്ലോസ് വോന്‍ സ്റ്റോഫന്‍ബര്‍ഗിന്റെ നേതൃത്വത്തില്‍ നടന്ന വധശ്രമം പരാജയപ്പെട്ടു.
1947 - ബര്‍മ്മയിലെ പ്രധാനമന്ത്രി യായിരുന്ന യു ഓങ് സാനേയും അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ ഏഴംഗങ്ങളേയും വധിച്ച കേസില്‍ ബര്‍മ്മ പോലീസ് മുന്‍ പ്രധാനമന്ത്രിയായിരുന്ന യു സോയേയും മറ്റു പത്തൊമ്പതുപേരേയും അറസ്റ്റു ചെയ്തു.
1948 - ഗ്രന്ഥലോകം മാസിക ആരംഭം.
1949 - പത്തൊമ്പതു മാസം നീണ്ട യുദ്ധം അവസാനിപ്പിച്ച് ഇസ്രയേലും സിറിയയും ഒരു ഉടമ്പടിയിലൊപ്പുവച്ചു.
1951 - ജോര്‍ദ്ദാനിലെ അബ്ദുള്ള ഒന്നാമന്‍ രാജാവ് ജെറുസലേമില്‍ വെള്ളിയാഴ്ച പ്രാര്‍ത്ഥനയില്‍ പങ്കു കൊള്ളവേ വധിക്കപ്പെട്ടു.
1954 - ജര്‍മ്മനി: പശ്ചിമ ജര്‍മ്മനിയുടെ രഹസ്യ സേവനത്തിന്റെ തലവന്‍ ഓട്ടോ ജോണ്‍ കിഴക്കന്‍ ജര്‍മ്മനിയിലേക്ക് കൂറുമാറി.
1960 - ശ്രീലങ്കയില്‍ സിരിമാവോ ബണ്ഡാരനായകയെ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തു. ലോകത്ത് തെരഞ്ഞെടുപ്പിലൂടെ ഒരു രാജ്യത്തിന്റെ ഭരണസാരഥ്യത്തിലെത്തുന്ന ആദ്യത്തെ വനിതയായി.
1962 - കൊളംബിയയിലുണ്ടായ ഭൂകമ്പത്തില്‍ 40 പേര്‍ മരിച്ചു.
1968 - ആദ്യത്തെ അന്താരാഷ്ട്ര സ്‌പെഷ്യല്‍ ഒളിമ്പിക്സ് സമ്മര്‍ ഗെയിംസ് ചിക്കാഗോയിലെ സോള്‍ജിയര്‍ ഫീല്‍ഡില്‍ നടന്നു, ബൗദ്ധിക വൈകല്യമുള്ള 1,000 അത്ലറ്റുകള്‍ പങ്കെടുത്തു
1969 - അപ്പോളോ പ്രോഗ്രാം: അപ്പോളോ 11-ന്റെ ചന്ദ്രനില്‍ ആദ്യത്തെ മനുഷ്യനെ ഇറക്കി. അമേരിക്കക്കാരായ നീല്‍ ആംസ്‌ട്രോങ്ങും ബസ് ആല്‍ഡ്രിനും ആറര മണിക്കൂറിന് ശേഷം ചന്ദ്രനില്‍ കാലുകുത്തിയ ആദ്യ മനുഷ്യരായി.
1973 - ജപ്പാന്‍ എയര്‍ലൈന്‍സിന്റെ ഒരു ജെറ്റ് വിമാനം ആംസ്റ്റര്‍ഡാമില്‍ നിന്നും ജപ്പാനിലേക്കു പറക്കുന്ന വഴി പാലസ്തീന്‍ തീവ്രവാദികള്‍ റാഞ്ചി ദുബായിലിറക്കി.
1976 - വൈക്കിങ് 1 പേടകം ചൊവ്വയില്‍ വിജയകരമായി ഇറങ്ങി.
1976 - വിയറ്റ്‌നാം യുദ്ധം:അമേരിക്കന്‍ പട്ടാളം തായ്ലന്റില്‍ നിന്നും പൂര്‍ണ്ണമായും പിന്‍വാങ്ങി.
1989 - ബര്‍മയിലെ ഭരണകൂടം പ്രതിപക്ഷ നേതാവ് ഓങ് സാന്‍ സൂകിയെ വീട്ടുതടങ്കലിലാക്കി.
1992 - വക്ലാവ് ഹാവല്‍ ചെക്കോസ്ലോവാക്യയുടെ പ്രസിഡന്റ് സ്ഥാനം രാജിവച്ചു.
2005 - സിവില്‍ വിവാഹ നിയമം കാനഡയില്‍ സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കുന്നു.
2015 - യുണൈറ്റഡ് സ്റ്റേറ്റ്സും ക്യൂബയും അഞ്ചു പതിറ്റാണ്ടിനുശേഷം സമ്പൂര്‍ണ നയതന്ത്രം പുനരാരംഭിക്കുന്നു.
2021 - അമേരിക്കന്‍ വ്യവസായി ജെഫ് ബെസോസ് തന്റെ സ്വകാര്യ സ്പേസ് ഫ്‌ലൈറ്റ് കമ്പനിയായ ബ്ലൂ ഒറിജിന്‍ നടത്തുന്ന ന്യൂ ഷെപ്പേര്‍ഡ് NS-16 ല്‍ ബഹിരാകാശത്തേക്ക് പറക്കുന്നു.
ടീം തത്ത്വമസി - ജ്യോതിര്‍ഗ്ഗമയ
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us