Advertisment

ന​ഴ്സു​മാ​രു​ടെ സേ​വ​ന​ങ്ങ​ളെ അ​നു​സ്മ​രി​ച്ച്‌ മു​ഖ്യ​മ​ന്ത്രി പിണറായി വിജയന്‍,സംസ്ഥാനത്ത് ചൊവ്വാഴ്ച 9 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു, മൊബൈല്‍ ഷോപ്പുകള്‍ ഞായറാഴ്ചകളില്‍ തുറന്ന് പ്രവര്‍ത്തിക്കും, ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണെ ഐ.സി.യുവിലേക്ക് മാറ്റി...ലോകത്ത് ഇന്ന് എന്ത് സംഭവിച്ചു ? ചൊവ്വാഴ്ചയിലെ പ്രധാന 30 വാര്‍ത്തകള്‍ ചുരുക്കത്തില്‍ അറിയുക ! ഒറ്റ ക്ലിക്കില്‍ ലഭിക്കുന്നത് ബുധനാഴ്ച പത്രം

New Update

കേരളം

1. ലോകാരോഗ്യദിനത്തില്‍ ന​ഴ്സു​മാ​രു​ടെ സേ​വ​ന​ങ്ങ​ളെ അ​നു​സ്മ​രി​ച്ച്‌ മു​ഖ്യ​മ​ന്ത്രി പിണറായി വിജയന്‍.

മ​ല​യാ​ളി ന​ഴ്സു​മാ​ര്‍ അ​നു​ഭ​വി​ക്കു​ന്ന പ്ര​ശ്ന​ങ്ങ​ള്‍ ആ​ശ​ങ്ക​പ്പെ​ടു​ത്തുന്നതെന്ന് മുഖ്യമന്ത്രി.

Advertisment

2. സംസ്ഥാനത്ത് ചൊവ്വാഴ്ച 9 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു . കാസര്‍കോട് – 4, കണ്ണൂര്‍ – 3, കൊല്ലം, മലപ്പുറം ജില്ലകളില്‍ ഓരോരുത്തര്‍ക്ക് വീതവുമാണ് രോഗം ബാധിച്ചത്.ഇതില്‍ നാലു പേര്‍ വിദേശത്തു നിന്നെത്തിയവരും രണ്ടു പേര്‍ നിസാമുദ്ദീനില്‍ നിന്ന് വന്നവരുമാണ്. മൂന്ന് പേര്‍ക്ക് സമ്പര്‍ക്കം മൂലവുമാണ് രോഗം സ്ഥിരീകരിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.സംസ്ഥാനത്ത് 12 പേർക്ക് കൂടി രോഗം ഭേദമായെന്ന് മുഖ്യമന്ത്രി അറിയിച്ചു.

publive-image

3. ആലപ്പുഴയിൽ കൊ​റോ​ണ വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​യാ​ളു​ടെ കോ​ട്ട​യ​ത്തെ ബ​ന്ധു​ക്ക​ളി​ല്‍ പ​ത്തു പേ​രു​ടെ പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റീ​വ് .

4. സംസ്ഥാനത്ത് മൊബൈല്‍ ഷോപ്പുകള്‍ ഞായറാഴ്ചകളില്‍ തുറന്ന് പ്രവര്‍ത്തിക്കും , വാഹന വര്‍ക്ക് ഷോപ്പുകള്‍ക്ക് വ്യാഴവും ഞായറും തുറക്കാൻ അനുമതി നല്‍കി അതോടൊപ്പം ഇലക്‌ട്രീഷ്യന്മാര്‍ക്കും പ്രവര്‍ത്തനാനുമതി നല്‍കി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മോഹന്‍ലാല്‍ 50 ലക്ഷം രൂപ സംഭാവന ചെയ‌്തു. പ്ര​വാ​സി​​കള്‍ക്ക് സു​ര​ക്ഷി​ത ക്വാ​റ​ന്‍റൈ​ന്‍ ഒരുക്കാന്‍ കേ​ന്ദ്രം ഇ​ട​പെ​ട​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പിണറായി വിജയന്‍ .

5.ലോക്ക്ഡൗണ്‍ പിന്‍വലിച്ചാലും നിയന്ത്രണങ്ങള്‍ തുടരുമെന്ന് ആരോഗ്യമന്ത്രി കെ കെ ഷൈലജ

6.ലോ​ക്ക്ഡൗ​ണ്‍ ലംഘനം; ക​ണ്ണൂ​ര്‍ ഡി​എ​ഫ്‌ഒ ​യ്‌​ക്കെ​തി​രെ ന​ട​പ​ടി​ക്ക് ശിപാ​ര്‍​ശ.

7. അട്ടപ്പാടിയിലേക്ക് അയല്‍ സംസ്ഥാനത്ത് നിന്ന് മദ്യം കടത്തുന്നതിനെ ഗൗരവമായി കാണുന്നുവെന്ന് മുഖ്യമന്ത്രി പിണറായി

8. കോവിഡ് പ്രതിരോധം ;കേന്ദ്രം എംപി ഫണ്ട് അവസാനിപ്പിക്കും മുന്‍പ് കിറ്റുകള്‍ എത്തിക്കാനായത് ആശ്വാസമാണെന്ന് ശശി തരൂര്‍ എംപി.

9. സംസ്ഥാനത്ത് ലോക്ക് ഡൗൺ ഘട്ടം ഘട്ടമായി മാത്രം പിൻവലിക്കാൻ സാധ്യത .നിയന്ത്രണങ്ങൾ നീക്കുക സർക്കാർ നിയമിച്ച കർമ്മസമിതിയുടെ റിപ്പോർട്ടിനെ അടിസ്ഥാനമാക്കി മാത്രം .

10. ആലപ്പുഴയിൽ നിന്ന് ഫോര്‍മാലിന്‍ കലര്‍ത്തിയ 1800 കിലോ പഴകിയ മത്സ്യം പിടികൂടി. ചീഞ്ഞ നിലയിലായിരുന്ന മത്സ്യം കുഴിച്ചുമൂടി.

ദേശീയം

11. ലോ​ക്ക്ഡൗ​ണ്‍ നീ​ട്ട​ണ​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യോ​ട് അ​ഭ്യ​ര്‍​ഥി​ച്ച്‌ തെ​ലു​ങ്കാ​ന മു​ഖ്യ​മ​ന്ത്രി കെ ​ച​ന്ദ്ര​ശേ​ഖ​ര്‍ റാ​വു.

12. കൊറോണയെ തുരത്താന്‍ റെയില്‍വേ ഇതുവരെ തയ്യാറാക്കിയിരിക്കുന്നത് 40,000 ഐസൊലേഷന്‍ കിടക്കകള്‍. 2,500 കോച്ചുകള്‍ പരിഷ്കരിച്ചാണ് രോഗികളെ പാര്‍പ്പിക്കാനുള്ള സൗകര്യമൊരുക്കിയിരിക്കുന്നത്.

13. വീ​ടി​നു പു​റ​ത്തേ​ക്ക് ഇ​റ​ങ്ങു​ന്ന​വ​ര്‍ നി​ര്‍​ബ​ന്ധ​മാ​യും മാ​സ്ക് ധ​രി​ക്ക​ണം, മാ​സ്ക് ല​ഭി​ക്കു​ന്നി​ല്ലെ​ങ്കി​ല്‍ തു​വാ​ല​യോ മ​റ്റ് തു​ണി​ക​ളോ ഉപയോഗിച്ച് മുക്കും വായും മറയ്ക്കണമെന്ന് ഒ​ഡീ​ഷ സ​ര്‍​ക്കാ​ര്‍.

14.മുംബൈയില്‍ കൊവിഡ് ബാധിച്ച് 38 കാരിയായ ഗര്‍ഭിണിയും മരണത്തിന് കീഴടങ്ങി. മരണ സംഖ്യ 111 ആയി ഉയര്‍ന്നു.

15.തെ​ലു​ങ്കാ​ന​യി​ല്‍ ലോ​ക്ക്ഡൗ​ണ്‍ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന പോ​ലീ​സു​കാ​ര​ന് കോ​വി​ഡ് സ്ഥിരീകരിച്ചു.

16.കേന്ദ്രസര്‍ക്കാർ പുറത്തിറക്കിയ ‘ആരോഗ്യ സേതു’ ആപ്പിനെ ജനങ്ങള്‍ ഏറ്റെടുത്തു. ലോഞ്ച് ചെയ്ത് മൂന്ന് ദിവസത്തിനുള്ളില്‍ ചേര്‍ന്നത് പത്ത് മില്യണിലധികം പേർ.

17.തമിഴ്‌നാട്ടില്‍ കോവിഡ് ബാധിച്ച്‌ ഒരാള്‍ കൂടി മരിച്ചു. പുതുതായി 69 പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ചു.

അന്തര്‍ദേശീയം

18. കോവിഡ് 19 ബാധിച്ചു യുഎസില്‍ വീണ്ടും മലയാളിമരിച്ചു. വെണ്മണി സ്വദേശി അന്നമ്മ സാം ആണ് മരിച്ചത് .

19. കോ​വി​ഡ് 19 നാ​വി​ക സേ​ന​യു​ടെ ക​പ്പ​ല്‍ താ​ത്കാ​ലി​ക കോ​വി​ഡ് ആ​ശു​പ​ത്രി​യാ​ക്കി മാ​റ്റു​മെ​ന്ന് ട്രംപ്.ഏ​റ്റ​വും കൂ​ടു​ത​ല്‍ പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തി​യ​ത് അ​മേ​രി​ക്ക​യി​ലാ​ണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

20.കോ​വി​ഡ്19; ജ​പ്പാ​ന്‍ രാ​ജ്യ​ത്തെ വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ക്കാ​നൊ​രു​ങ്ങുന്നു.

21.കോ​വി​ഡ് വ്യാ​പ​നം : ഇ​സ്ര​യേ​ലി​ലും ചൊ​വ്വാ​ഴ്ച മു​ത​ല്‍ വെ​ള്ളി​യാ​ഴ്ച വ​രെ ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ചു.

22.ലൂസിയാനയിൽ സ്റ്റേ അറ്റ് ഹോം ഉത്തരവ് അവഗണിച്ച് രണ്ടാമതും പാസ്റ്റർ ആരാധന നടത്തി.

23.അയര്‍ലണ്ടില്‍ കോറോണ ബാധിച്ച് മരിച്ച മലയാളി നഴ്‌സിന്റെ ഭര്‍ത്താവും മക്കളും ഐസോലേഷനില്‍

24. കുവൈറ്റില്‍ രണ്ട് പേര്‍ കൂടി കോറോണ രോഗമുക്തി നേടി , രോഗമുക്തി നേടിയത് 72കാരനും 2 വയസ്സുള്ള കുട്ടിയും ; രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 105 ആയി.

25. ചൈന പുതിയ ഭീഷണിയില്‍ ; രോഗലക്ഷണമില്ലാത്ത കൊറോണ രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്‌ .

26.സൗദിയില്‍ 43 പുതിയ കോവിഡ് കേസുകളും മൂന്ന് മരണവും ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു ഇതോടെ സൗദിയില്‍ ആകെ മരണം 41 ആയി .രോഗബാധിതരുടെ എണ്ണം മൂവായിരത്തിനടുത്ത് ആണ് (2795) രോഗമുക്തരായവരുടെ എണ്ണംവര്‍ദ്ധിച്ചു വരുന്നുവെന്നുള്ള വാര്‍ത്ത ഏറെ ആശ്വാസകരമാണ് 615 പേരാണ് ഇതുവരെ രോഗ മുക്തിനേടിയത് ഏറ്റവും കൂടുതല്‍ രോഗബാധിതര്‍ ഉള്ള റിയാദില്‍ നിലവില്‍ രോഗബാധിതരുടെ എണ്ണം 841 ആണ് അതില്‍ 234 പേരുടെ പരിശോധനഫലം നെഗറ്റിവ് ആണ് ചികിത്സയില്‍ റിയാദില്‍ മാത്രം 604 പേരാണ് ഇതുവരെയുള്ള കണക്ക് രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളവര്‍ 2139 ആണ്.

1.കോവിഡ് 19 വരും ദിവസങ്ങളിൽ രാജ്യത്ത് രോഗബാധിതരുടെ എണ്ണം വർദ്ധിക്കാൻ സാധ്യതയുണ്ടെന്നും അത് നിയന്ത്രിക്കാനും ആവശ്യമായ നടപടികൾ എടുക്കാനും നമുക്ക് സാധിക്കുമെന്നും ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അൽ റബീഅ വ്യക്തമാക്കി. കൊറോണയുടെ അടുത്ത ഘട്ടത്തിൽ രോഗബാധിതരുടെ എണ്ണം വർദ്ധിക്കാൻ സാധ്യതയുണ്ടെന്ന് മന്ത്രി മുന്നറിയിപ്പ് നൽകി. രോഗത്തിന്റെ അടുത്ത ഘട്ടം കഠിനമായിരിക്കും. അടുത്ത ഘട്ടത്തിൽ രോഗികളുടെ എണ്ണം പതിനായിരം മുതൽ രണ്ടു ലക്ഷത്തിനുള്ളിൽ ആയേക്കാം. അതിനാൽ രോഗ വ്യാപനം തടയാനും രോഗ ബാധയെ നിയന്ത്രണത്തിലാക്കാനും നമ്മൾ കൂടുതൽ ജാഗ്രത കാണിക്കണമെന്നും പൂർണ്ണ മനസ്സോടെ അധികൃതരുടെ നിർദ്ദേശങ്ങളുമായി സഹകരിക്കണമെന്നും ആരോഗ്യ മന്ത്രി നിര്‍ദേശിച്ചു

27. സ്വിറ്റ്‌സർലൻഡിൽ മരണസംഖ്യ 600 ലേക്ക്. 21652 പേർ രോഗബാധിതർ .

28.ആരോഗ്യനില തൃപ്തികരമല്ല; ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണെ ഐ.സി.യുവിലേക്ക് മാറ്റി.

29.കുവൈറ്റിൽ 56 ഇന്ത്യക്കാർ ഉൾപ്പെടെ 78 പേർക്കുകൂടി കൊറോണ സ്ഥിരീകരിച്ചു. തിങ്കളാഴ്ചത്തെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ പ്രതീക്ഷയുണ്ടെങ്കിലും കൊറോണ വ്യാപനത്തിന് ശമനമായില്ല. കർഫ്യൂ മേഖലകളിൽ പരിശോധന ശക്തം !

സിനിമ

30. നടന്‍ ശശി കലിംഗ അന്തരിച്ചു .

 

today top news
Advertisment