Advertisment

സംസ്ഥാനത്ത് വ്യാഴാഴ്ച രണ്ട് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു: 14 പേർ രോ​ഗമുക്തി നേടി... മാസ്ക് ധരിക്കാത്തതിന് രജിസ്റ്റര്‍ ചെയ്തത് 954 കേസുകള്‍... ലോക്ക് ഡൗണ്‍ ലംഘിച്ച അ​ടൂ​ര്‍ പ്ര​കാ​ശി​നെ​തി​രെ കേ​സെടുത്തു ...നോര്‍ക്ക വിദേശ പ്രവാസി രജിസ്‌ട്രേഷന്‍ മൂന്നര ലക്ഷം കവിഞ്ഞു..ലോകത്ത് ഇന്ന് എന്ത് സംഭവിച്ചു ?വ്യാഴാഴ്ചയിലെ പ്രധാന വാര്‍ത്തകള്‍ ചുരുക്കത്തില്‍ അറിയുക ! ഒറ്റ ക്ലിക്കില്‍ ലഭിക്കുന്നത് വെള്ളിയാഴ്ച പത്രം

New Update

കേരളം

Advertisment

1.സംസ്ഥാനത്ത് വ്യാഴാഴ്ച രണ്ട് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു: 14 പേർ രോ​ഗമുക്തി നേടി.

2.കോവിഡ് 19; നെയ്യാറ്റിന്‍കര മുനിസിപ്പാലിറ്റിയെ ഹോട്ട്സ്പോട്ടില്‍ ഉള്‍പ്പെടുത്തി,സംസ്ഥാനത്ത് ആകെ 70 ഹോട്ട് സ്പോട്ടുകള്‍.

3.മാധ്യമസ്ഥാപനങ്ങള്‍ക്കുള്ള കുടിശ്ശിക 53 കോടിരൂപ അനുവദിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

4.അതിഥി തൊഴിലാളികളെ നാട്ടിലേക്ക് തിരിച്ചെത്തിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര നിര്‍ദേശം സംസ്ഥാനത്ത് പ്രായോഗികമല്ലെന്ന് മുഖ്യമന്ത്രി.

5.സംസ്ഥാനത്ത് മാസ്ക് ധരിക്കാത്തതിന് ഇന്ന് രജിസ്റ്റര്‍ ചെയ്തത് 954 കേസുകള്‍.

publive-image

6.സംസ്ഥാനത്ത് അപ്രതീക്ഷിത കേന്ദ്രങ്ങളില്‍ നിന്നും രോഗബാധയുണ്ടാകുന്നത് ആശങ്ക ജനിപ്പിക്കുന്നുവെന്ന് മുഖ്യമന്ത്രി.

7.കാ​സ​ര്‍​ഗോ​ഡ് കോ​വി​ഡ് രോ​ഗി​യു​ടെ വി​വ​രം ചോ​ര്‍​ന്ന​താ​യി വ്യാ​ജ​പ്ര​ചാ​ര​ണം ന​ട​ത്തി​യ ആ​ള്‍ രാ​ഷ്ട്രീ​യ രോ​ഗി​യെ​ന്നു മു​ഖ്യ​മ​ന്ത്രി.

8.കോട്ടയത്ത് ഇന്ന് 209 ഫലങ്ങള്‍ പരിശോധിച്ചതില്‍ എല്ലാം നെഗറ്റീവ്… പോസിറ്റീവ് കേസുകളുടെ എണ്ണം 16 ചുരുങ്ങി. രോഗമുക്തരായവരുടെ എണ്ണം മൂന്ന്.

9.ആന്ധ്ര സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ കരുനാഗപ്പള്ളി നഗരസഭയിലെ ഏഴ് ഡിവിഷനുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

10.കണ്ണൂർ ജില്ലയിൽ സ്പെഷ്യൽ ട്രാക്കിംഗ് ടീം പ്രവർത്തിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

11.ലോക്ക് ഡൗണ്‍ ലംഘനം; സംസ്ഥാനത്ത് ഇന്ന് 4309 പേര്‍ക്കെതിരെ കേസ് എടുത്തു.

12.കോ​വി​ഡ് ഭീ​ഷ​ണി പൂ​ര്‍​ണ​മാ​യും ഒ​ഴി​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ മ​ഴ​ക്കാ​ല​ത്ത് പ്ര​ള​യം കൂ​ടി വ​ന്നാ​ല്‍ നേ​രി​ടാ​ന്‍ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ള്‍ മു​ന്‍​ക​രു​ത​ലു​ക​ള്‍ എ​ടു​ക്ക​ണമെന്ന് മ​ന്ത്രി എ.​സി. മൊ​യ്തീ​ന്‍.

13.കൊവിഡ് 19 സ്ഥിരീകരിച്ച കാസർകോട്ടെ ദൃശ്യമാധ്യമ പ്രവർത്തകന്റെ സമ്പർക്ക പട്ടികയിൽ എംഎൽഎയും ഐജിയും: രണ്ട് ദിവസം പൊതുപരിപാടികളിൽ പങ്കെടുക്കരുതെന്ന് എംഎൽഎയോട് നിർദ്ദേശിച്ചു: മാധ്യമപ്രവർത്തകൻ ഐ ജിയെ കണ്ടത് 14 ദിവസം മുമ്പ്, ഐജിക്ക് ക്വാറന്റൈൻ നിർദ്ദേശമില്ല.

14.സംസ്ഥാനത്ത് വിവിധയിടങ്ങളിൽ അടുത്ത 5 ദിവസവും ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത.

15.ലോ​ക്ക്ഡൗ​ണ്‍ ലംഘനം; കോ​ണ്‍​ഗ്ര​സ് നേ​താ​വും എം​പി​യു​മാ​യ അ​ടൂ​ര്‍ പ്ര​കാ​ശി​നെ​തി​രെ കേ​സെടുത്തു.

ദേശീയം

16.റിലയന്‍സ് ശമ്പളം വെട്ടിക്കുറച്ച്‌​​; പ്രതിഫലം പൂര്‍ണ്ണമായും ഒഴിവാക്കി മുകേഷ്​ അംബാനി.

17.സംസ്ഥാന സർക്കാരിന് പിന്നാലെ സാലറി ചാലഞ്ചുമായി കേന്ദ്രസർക്കാരും; മാസത്തിൽ ഒരു ദിവസത്തെ ശമ്പളം പിഎം കെയറിലേക്കു സംഭാവന ചെയ്യണം.

18.രാജസ്ഥാനില്‍ മ​ദ്യ​ത്തി​ന്‍റെ നി​കു​തി വ​ര്‍​ധി​പ്പി​ച്ചു.. ഇ​ന്ത്യ​ന്‍ നി​ര്‍​മി​ത വി​ദേ​ശ മ​ദ്യ​ത്തി​ന് 35 ശ​ത​മാ​ന​വും മ​റ്റു വി​ഭാ​ഗ​ത്തി​ലു​ള്ള മ​ദ്യ​ത്തി​ന് 45 ശ​ത​മാ​ന​വു​മാ​ണ് വര്‍ധനവ്.

അന്തര്‍ദേശീയം

19.നോര്‍ക്ക വിദേശ പ്രവാസി രജിസ്‌ട്രേഷന്‍ മൂന്നര ലക്ഷം കവിഞ്ഞു; ഇതരസംസ്ഥാന പ്രവാസികള്‍ 94483 പേർ രജിസ്റ്റര്‍ ചെയ്തു.

20.കുവൈറ്റില്‍ 284 പേര്‍ക്കൂ കൂടി കൊറോണ സ്ഥിരീകരിച്ചു; ഇവരില്‍ 125 പേര്‍ ഇന്ത്യാക്കാര്‍; രാജ്യത്തെ രോഗബാധിതരുടെ എണ്ണം 4024 ആയി ; 24 മണിക്കൂറിനുള്ളില്‍ രണ്ട് ഇന്ത്യാക്കാരും മരിച്ചു; ആകെ മരണം 26 ആയി.

21.വിദേശത്തു കുടുങ്ങിയ പ്രവാസികളെ തിരികെ നാട്ടില്‍ എത്തിക്കുന്നത് രണ്ടു ഘട്ടമായി; ആദ്യഘട്ടത്തില്‍ കൊണ്ടുവരുന്നത് ഗള്‍ഫ്, ഏഷ്യന്‍രാജ്യങ്ങള്‍, യൂറോപ്പ് എന്നിവടങ്ങളില്‍ കുടുങ്ങിയവരെ; രണ്ടാം ഘട്ടത്തില്‍ യുഎസ്, ബ്രിട്ടന്‍, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരെ കൊണ്ടുവരും; കേന്ദ്രസര്‍ക്കാര്‍ തുടക്കമിടുന്നത് ജൂണ്‍ അവസാനം വരെ നീണ്ടുനില്‍ക്കുന്ന ഒഴിപ്പിക്കല്‍ പദ്ധതിയ്ക്ക്.

22.കൊറോണ വൈറസ് എങ്ങിനെയാണു  പടര്‍ന്നതെന്ന് ലോകത്തിനു മുന്നില്‍ അവര്‍ക്ക് അധികം താമസിയാതെ തന്നെ പറയേണ്ടിവരും; പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ തന്നെ തോല്‍പിക്കാന്‍ ചൈന അവര്‍ക്കാവുന്നതെല്ലാം ചെയ്യുമെന്ന് ട്രംപ്.

23.വുഹാനിലെ കൊറോണ രോഗികളെ ചികിത്സിച്ച രണ്ടു ആശുപത്രികളുടെ അന്തരീക്ഷത്തില്‍ വൈറസ് സാന്നിധ്യം; വൈറസ് വായുവില്‍ രണ്ടുമണിക്കൂര്‍ തങ്ങിനില്‍ക്കുന്നുവെന്ന് കണ്ടെത്തി.

24.കൊറോണ: മെയ് ഒന്ന് മുതൽ സൗദിയിൽ സാമൂഹ്യ സർവേ.

25.ഗള്‍ഫില്‍ കൊറൊണ ബാധിച്ച് മരിക്കുന്ന മലയാളികളുടെ എണ്ണം ഉയരുന്നു; 24 മണിക്കൂറിനിടെ മരിച്ചത് 4 പേര്‍; പ്രവാസ ലോകത്ത് മരിച്ച മലയാളികളുടെ എണ്ണം 29 ആയി.

26.കോവിഡ് 19; ബവോ ഫോറം ഉച്ചകോടി ചൈന റദ്ദാക്കി.

27.ഖ​ത്ത​റി​ലും ബ​ഹ്റി​നും വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം പു​തി​യ അം​ബാ​സി​ഡ​ര്‍​മാ​രെ നി​യ​മി​ച്ചു.

28.ഉ​ത്ത​ര​കൊ​റി​യ​യി​ലെ വെ​യ​ര്‍​ഹൗ​സി​ല്‍ തീ​പി​ടി​ത്തം; ​ 38 പേ​ര്‍​ മരിച്ചു, നിരവധിപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

29.കോവിഡ് 19; ഇ​ന്ത്യ ന​ല്‍​കി​യ സ​ഹ​ക​ര​ണം മി​ക​ച്ച​താ​യി​രു​ന്നു​വെ​ന്ന് അ​മേ​രി​ക്ക​ന്‍ വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി മൈ​ക്ക് പോം​പെ​യോ.

ഇന്ത്യന്‍ സിനിമ

30. നടൻ ഋഷി കപൂർ അന്തരിച്ചു.

today top news
Advertisment