Advertisment

ഒളിംപിക്‌സ് അമ്പെയ്‌ത്തില്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ അവസാനിച്ചു; അവസാന പ്രതീക്ഷയായിരുന്ന പുരുഷ താരം അതാനു ദാസ് പ്രീ ക്വാര്‍ട്ടറില്‍ ജപ്പാന്‍റെ ഫുറുക്കാവയോട് തോറ്റ് പുറത്തായി

New Update

publive-image

Advertisment

ടോക്യോ: ടോക്യോ ഒളിമ്പിക്‌സിൽ അമ്പെയ്ത്തിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷ അസ്മിച്ചു. ഇന്ത്യൻ താരം അതാനു ദാസ് പുറത്തായി. പ്രീക്വാർട്ടറിൽ ജപ്പാന്റെ തക്കഹാര ഫുറുക്കാവയോടാണ് അതാനുവിന്റെ തോൽവി. സ്‌കോർ 4-6.

ആദ്യസെറ്റ് 27-25 ന് ഫുറുക്കാവ സ്വന്തമാക്കിയെങ്കിലും രണ്ടാം സെറ്റിൽ അതാനു 28-28 ന് ഒപ്പമെത്തി. മൂന്നാം സെറ്റിൽ 27-28 ന് അതാനു ജയിച്ചു. നാലാം സെറ്റും 28-28 എന്ന നിലയിലായതോടെ വിധി നിർണയം അഞ്ചാം സെറ്റിലെത്തി. ഇതിൽ ജപ്പാൻ താരത്തിനായിരുന്നു ജയം.

അതേസമയം, ബോക്‌സിംഗിലും ഇന്ത്യ കനത്ത തിരിച്ചടി നേരിട്ടു. അമിത് പാംഗൽ കൊളംബിയയ്‌ക്കെതിരെ മത്സരിച്ച് തോറ്റു. പുരുഷന്മാരുടെ ഫ്‌ളൈവെയ്റ്റ് 48-52 കിലോഗ്രാം പ്രാഥമിക മത്സരത്തിലാണ് അമിത് പാംഗൽ ഞെട്ടിക്കന്ന തോൽവി ഏറ്റുവാങ്ങിയത്.

കൊളംബിയയുടെ യുബർജെൻ മാർട്ടിനസിനെതിരെ 41 നായിരുന്നു തോൽവി. ലോക ഒന്നാം നമ്പർ താരമായിരുന്നു ഇന്ത്യയുടെ അമിത് പാംഗൽ.

sports news
Advertisment