Advertisment

പാരലിമ്പിക്​സ്​: ഹൈജംപിൽ മാരിയപ്പൻ തങ്കവേലുവിന്​ വെള്ളി ശരദ്​കുമാറിന്​ വെങ്കലം

New Update

publive-image

ടോക്കിയോ: പാരാലിംപിക്സിൽ ഇന്ത്യൻ മെഡൽനേട്ടം പത്തിലേക്ക് ഉയർത്തി ഹൈജംപ് താരങ്ങൾ. പുരുഷൻമാരുടെ ഹൈജംപ് ടി63 വിഭാഗത്തിൽ മാരിയപ്പൻ തങ്കവേലു വെള്ളി നേടി. റിയോ പാരാലിംപിക്സിൽ സ്വർണ മെഡൽ ജേതാവായിരുന്നു. ടോക്കിയോയിൽ യുഎസ് താരം സാം ഗ്രൂവിനാണ് സ്വർണം. ഇന്ത്യയുടെ തന്നെ ശരത് കുമാർ വെങ്കലം നേടി.

മാരിയപ്പൻ തങ്കവേലുവിന്‍റെയും (1.86 മീറ്റർ) ശരദിന്‍റെയും (1.83 മീറ്റർ) സീസണിലെ മികച്ച പ്രകടനമാണിത്. മാരിയപ്പൻ തങ്കവേലുവിനും ശരദിനുമൊപ്പം മാറ്റുരച്ച മറ്റൊരു ഇന്ത്യൻ താരമായ വരുൺ ഭാട്ടി 1.77 മീറ്റർ ഉയരം താണ്ടി ഏഴാമതെത്തി.

Advertisment