Advertisment

കാര്‍ഡ്ബോര്‍ഡ് കൊണ്ടു നിര്‍മ്മിച്ച കട്ടിലുകളില്‍ കിടക്കാന്‍ കഴിയുന്നത് ഒരാള്‍ക്ക് മാത്രം; 200 കിലോഗ്രാം ഭാരം ഈ കട്ടിലുകള്‍ വഹിക്കും, അത്രയും ഭാരത്തില്‍ വേഗത്തിലുള്ള ചലനങ്ങള്‍ സാധ്യമല്ല, അങ്ങനെയായാല്‍ കട്ടില്‍ ഒടിഞ്ഞുവീഴും; ടോക്കിയോ ഒളിമ്പിക്‌സില്‍ അത്‌ലറ്റുകള്‍ സെക്സിലേര്‍പ്പെടുന്നത് തടയാന്‍ ‘ബെഡ് ട്രിക്കുമായി സംഘാടകര്‍’! താരങ്ങള്‍ക്കായി 160,000 ഗര്‍ഭനിരോധന ഉറകളും !

New Update

കോവിഡ് സാഹചര്യത്തില്‍ പതിവില്ലാത്തവിധം കടുത്ത നിയന്ത്രണങ്ങളോടെയാണ് ഇക്കുറി ഒളിമ്പിക്സ് നടത്തുന്നത്. അത്‌ലറ്റുകള്‍ തമ്മില്‍ സെക്സിലേര്‍പ്പെടുന്നത് തടയാന്‍ സംഘാടകര്‍ ഒരുക്കിയ കട്ടിലുകളാണ് വാര്‍ത്തയില്‍ നിറയുന്നത്.

Advertisment

publive-image

ഒളിമ്പിക് വില്ലേജിലേക്ക് 18000 കട്ടിലുകളും മെത്തകളുമാണ് എയര്‍വീവ് എന്ന കമ്പനി നിര്‍മ്മിച്ചുനല്‍കിയത്. കാര്‍ഡ്ബോര്‍ഡ് കൊണ്ടു നിര്‍മ്മിച്ചു കട്ടിലുകളില്‍ ഒരാള്‍ക്കു മാത്രമേ കിടക്കാന്‍ സാധിക്കുകയുള്ളൂ. 200 കിലോഗ്രാം ഭാരം ഈ കട്ടിലുകള്‍ വഹിക്കും. അത്രയും ഭാരത്തില്‍ വേഗത്തിലുള്ള ചലനങ്ങള്‍ സാധ്യമല്ല. അങ്ങനെയായാല്‍ കട്ടില്‍ ഒടിഞ്ഞുവീഴും.

സാമൂഹിക അകലം പ്രോത്സാഹിപ്പിക്കാനാണ് ഇത്തരത്തിലെ കട്ടിലുകള്‍ നല്‍കിയതെന്ന് സംഘാടകര്‍ വാദിക്കുന്നെങ്കിലും അത്‌ലറ്റുകള്‍ തമ്മില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് തടയുകയാണ് ഇതിന്റെ ലക്ഷ്യമെന്ന് വ്യക്തം. ഒളിമ്പിക്സ് അവസാനിക്കുമ്പോള്‍ കാര്‍ഡ്ബോര്‍ഡ് കട്ടിലുകളെ പേപ്പര്‍ ഉല്‍പ്പന്നങ്ങളായി മാറ്റാനാണ് പദ്ധതി.

താരങ്ങള്‍ക്കായി 160,000 ഗര്‍ഭനിരോധന ഉറകളും സംഘാടകര്‍ വാങ്ങിച്ചിട്ടുണ്ട്. എന്നാല്‍ ഒളിംപിക്സിനുശേഷം ഗെയിംസ് വില്ലേജ് വിടുമ്പോള്‍ മാത്രമേ കോണ്ടം അത്‌ലറ്റുകള്‍ക്ക് നല്‍കുകയുള്ളൂ. താരങ്ങള്‍ക്ക് അവരുടെ രാജ്യങ്ങളിലെ എയ്ഡ്സ് ബോധവല്‍ക്കരണ പരിപാടികള്‍ക്ക് ഈ ഗര്‍ഭനിരോധന ഉറകള്‍ സംഭാവന നല്‍കാമെന്നും ഒളിംപിക് കമ്മിറ്റി നിര്‍ദേശിക്കുന്നു.

Tokyo Games
Advertisment