Advertisment

ഒളിമ്പിക്‌സ് 2021ലും നടക്കുമെന്ന് ഉറപ്പു പറയാന്‍ പറ്റില്ലെന്ന് അധികൃതര്‍

New Update

ടോക്കിയോ: കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് 2021ലേക്ക് മാറ്റിവച്ച ടോക്കിയോ ഒളിമ്പിക്‌സ് ആ സമയത്തതും നടക്കുമെന്ന് ഉറപ്പില്ലെന്ന് ടോക്കിയോ ഒളിമ്പിക്‌സ് സി.ഇ.ഒ തോഷിറോ മുട്ടോ പറഞ്ഞു. കൊവിഡ് പൂര്‍ണമായും ലോകത്തില്‍ നിന്ന് തുടച്ചുനീക്കിയതിനു ശേഷം മാത്രമേ ഒളിമ്പിക്‌സിന്റെ കാര്യത്തില്‍ എന്തെങ്കിലും തീരുമാനമെടുക്കാന്‍ സാധിക്കൂവെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

Advertisment

publive-image

ഒളിമ്പിക്‌സ് മാറ്റിവച്ചതുമൂലമുണ്ടായ നഷ്ടം ആര് നികത്തുമെന്ന് ഒരു പിടിയുമില്ലെന്നും തോഷിറോ പറഞ്ഞു.

അതേസമയം, ജപ്പാനില്‍ കൊവിഡ് ബാധിതരുടെ എണ്ണം 5530 ആയി വര്‍ധിച്ചു. 99 പേരാണ് മരിച്ചത്. കൊവിഡ് വ്യാപനം അതിരൂക്ഷമായതിനെത്തുടര്‍ന്ന് പ്രധാനമന്ത്രി ഷിന്‍സോ ആബെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.

tokyo olympics covid 2021 postpone
Advertisment