Advertisment

ടോക്കിയോ ഒളിംപിക്സ്: സു ബേർഡും എഡ്ഡി അൽവാറഡും അമേരിക്കൻ പതാകാ വാഹകർ  

New Update

publive-image

Advertisment

വാഷിംഗ്ടൺ: ടോക്കിയൊ ഒളിംപിക്സ് ഉദ്ഘാടന ചടങ്ങിൽ അമേരിക്കൻ പതാകാ വാഹകരായി വുമൻസ് ബാസ്കറ്റ്ബോൾ സ്റ്റാർ സു ബേർഡ് , ബേസ്‍ബോൾ സ്റ്റാർ എഡ്ഡി അൽവാറസ് എന്നിവരെ തിരഞ്ഞെടുത്തു.

ഒളിംപിക്സ് ന്റെ ചരിത്രത്തിൽ ആദ്യമായാണ് പങ്കെടുക്കുന്ന രാജ്യങ്ങളുടെ പതാക ഉത്‌ഘാടന ചടങ്ങിൽ ഒരു പുരുഷ അറ്റ്ലറ്റും , വനിതാ താരവും ഒന്നിച്ചു പിടിക്കുന്നതിനു അനുമതി നൽകിയത്.

അമേരിക്കൻ ബാസ്കറ്റ്ബോൾ വനിതാ താരമായ ബേർഡ് (40) നാലു തവണ ഡബ്ല്യുഎൻബിഎ ചാമ്പ്യനായിരുന്നു. വുമൻസ് ബാസ്കറ്റ് ബോൾ ടിം ഒളിംപിക് ഗോൾഡ് മെഡൽ നേടിയപ്പോൾ ടീമിൽ അംഗവുമായിരുന്നു.

അൽവാറഡ് (31) മയാമി മാർലിൻഡ് ഓർഗനൈസേഷനിൽ ഇൻ ഫിൽഡർ ആയിരുന്നു. ഒളിംപിക്സിൽ സ്ക്കേറ്റിങ്ങിൽ സിൽവർ മെഡൽ ജേതാവായിരുന്നു.

ഇന്ന് ടോക്കിയോ ഒളിംപിക്സ് ഉദ്ഘാടന ചടങ്ങിൽ അമേരിക്കൻ പതാക വഹിക്കുന്നതിന് തിരഞ്ഞെടുക്കപ്പെട്ടതിൽ ഇരുവരും അവരുടെ ആഹ്ലാദം പങ്കുവച്ചു. ജീവിതത്തിലെ അത്യപൂർവ്വ നിമിഷങ്ങളായിരിക്കുമെന്ന് ഇരുവരും പറഞ്ഞു.

Advertisment