Advertisment

സ്വർണ മെഡൽ നേടുന്ന താരങ്ങൾക്കു 3 കോടി: ടോക്കിയോ ഒളിംപിക്സിൽ മെഡൽ നേടുന്ന തമിഴ്നാടു സ്വദേശികളായ കായിക താരങ്ങൾക്കുള്ള പാരിതോഷികം പ്രഖ്യാപിച്ച്‌ ​എം.കെ. സ്റ്റാലിൻ

New Update

publive-image

ചെന്നൈ: ടോക്കിയോ ഒളിംപിക്സിൽ മെഡൽ നേടുന്ന തമിഴ്നാടു സ്വദേശികളായ കായിക താരങ്ങൾക്കുള്ള സംസ്ഥാന സർക്കാരിന്റെ പാരിതോഷികം പ്രഖ്യാപിച്ചു മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. സ്വർണ മെഡൽ നേടുന്ന താരങ്ങൾക്കു 3 കോടി, വെള്ളി മെഡലിനു 2 കോടി, വെങ്കല മെഡലിന് ഒരു കോടി എന്നിങ്ങനെയാണു പ്രഖ്യാപനം.

2012 ലണ്ടൻ ഒളിംപിക്സിൽ 10 മീറ്റർ എയർ റൈഫിൾ പുരുഷ വിഭാഗത്തിൽ വെങ്കലം നേടിയ ഗഗൻ നരംഗ് മാത്രമാണ് ഇതുവരെ ഇന്ത്യയ്ക്കായി മെഡൽ നേടിയിട്ടുള്ള തമിഴ്നാട് സ്വദേശി.

stalin olympics
Advertisment