Advertisment

വീണ്ടും ഒളിമ്പിക്‌സ് ആരവം, പാരാലിമ്പിക്‌സ് തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി! വന്‍ സംഘത്തെ അയക്കാനൊരുങ്ങി ഇന്ത്യ; പങ്കെടുക്കുന്ന താരങ്ങള്‍, ഇവന്റുകള്‍ തുടങ്ങിയവയുടെ വിശദാംശങ്ങള്‍

New Update

publive-image

Advertisment

ത്‌ലറ്റിക്‌സില്‍ സ്വര്‍ണ മെഡലെന്ന വര്‍ഷങ്ങളായുള്ള കാത്തിരിപ്പിന് വിരാമം കുറിച്ച് ജാവലിന്‍ ത്രോയില്‍ ഒന്നാമതെത്തിയ നീരജ് ചോപ്ര, വെള്ളി മെഡലുകള്‍ നേടിയ മീരാബായ് ചാനുവും, രവികുമാര്‍ ദഹിയയും, വെങ്കല മെഡല്‍ നേടിയ പി.വി. സിന്ധുവും, ലോവ്‌ലിന ബോര്‍ഗോഹെയ്‌നും, ബജ്രംഗ് പുനിയയും, പുരുഷ ഹോക്കി ടീമും, മെഡല്‍ നേടാനായില്ലെങ്കിലും വീരോചിത പ്രകടനവുമായി മനസ് കീഴടക്കിയ വനിതാ ഹോക്കി ടീമും, പുരുഷ റിലേ സംഘവും, അദിതി അശോകും തുടങ്ങി നമ്മുടെ താരങ്ങള്‍ കാഴ്ചവച്ച മികച്ച പ്രകടനങ്ങള്‍, ടോക്യോ ഒളിമ്പിക്‌സ് സമാപിച്ചിട്ട് ദിവസങ്ങള്‍ കഴിഞ്ഞിട്ടും നമ്മുടെ മനസില്‍ നിന്ന് മായുന്നില്ല. സമ്മര്‍ ഒളിമ്പിക്‌സിന്റെ ആരവം കെട്ടടങ്ങും മുമ്പ്, പാരാലിമ്പിക്‌സിനായുള്ള കാത്തിരിപ്പിലാണ് കായികപ്രേമികള്‍.

1984 മുതല്‍, ഓരോ സമ്മര്‍ പാരാലിമ്പിക്‌സ് പതിപ്പിലും ഇന്ത്യ പങ്കെടുത്തിട്ടുണ്ട്. 1968-ലെ സമ്മര്‍ പാരാലിമ്പിക്‌സിലായിരുന്നു രാജ്യത്തിന്റെ ഔദ്യോഗിക അരങ്ങേറ്റം. റിയോ പാരാലിമ്പിക്‌സില്‍ നമ്മുടെ 19 താരങ്ങള്‍ പങ്കെടുത്തിരുന്നു.

വരാനിരിക്കുന്ന പാരാലിമ്പിക്‌സില്‍, എക്കാലത്തെയും വലിയ സംഘത്തെ അയയ്ക്കാനാണ് ഇന്ത്യയുടെ പദ്ധതി. ബാഡ്മിന്റണ്‍, തായ്‌ക്വോണ്ടോ തുടങ്ങിയ ഇനങ്ങളിലും ആദ്യമായി നമ്മുടെ താരങ്ങളുണ്ടാകും.

ഇന്ത്യ ടോക്യോ പാരാലിമ്പിക്‌സില്‍

ഒമ്പത് കായിക ഇനങ്ങളിലായി 54 താരങ്ങള്‍ പങ്കെടുക്കും. അമ്പെയ്ത്ത്, പാരാ കാനോയിംഗ്, അത്‌ലറ്റിക്‌സ്, ഷൂട്ടിംഗ്, ടേബിള്‍ ടെന്നീസ്, നീന്തല്‍, ബാഡ്മിന്റണ്‍, ഭാരോദ്വഹനം, തായ്‌ക്വോണ്ടോ എന്നീ ഇനങ്ങളിലാണ് ഇന്ത്യ പങ്കെടുക്കുന്നത്. കഴിഞ്ഞ തവണ, സ്വര്‍ണ മെഡല്‍ നേടിയ ഹൈജമ്പര്‍ മാരിയപ്പന്‍ തങ്കവേലും 2020 ടോക്യോ പാരാലിമ്പിക്‌സില്‍ ഇന്ത്യന്‍ പതാക വഹിക്കും.

എന്ന് തുടങ്ങും?

ഓഗസ്റ്റ് 24-നാണ് ടോക്യോ പാരാലിമ്പിക്‌സ് ആരംഭിക്കുന്നത്. സെപ്റ്റംബര്‍ അഞ്ചിന് അവസാനിക്കും.

എങ്ങനെ കാണാം?

എല്ലാ ദിവസവും രാവിലെ 9 മണി മുതല്‍ എല്ലാ കേബിള്‍, ഡിടിഎച്ച് പ്ലാറ്റ്‌ഫോമുകളിലും ഡിഡി സ്‌പോര്‍ട്‌സ് പാരാലിമ്പിക്‌സ് തത്സമയ സംപ്രേക്ഷണം ചെയ്യും.

യൂറോസ്‌പോര്‍ട്, യൂറോസ്‌പോര്‍ട് എച്ച്ഡി എന്നിവയിലും തത്സമയ സംപ്രേഷണം ഉണ്ടായിരിക്കും. ഡിസ്‌കവറി+ആപ്പില്‍ യൂറോസ്‌പോര്‍ട്ട് ചാനല്‍ സ്ട്രീം ചെയ്യാനാകും. പ്രസാര്‍ ഭാരതി യൂട്യൂബ് പോലുള്ള ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലും തത്സമയ സംപ്രേഷണം ഉണ്ടാകും.

പങ്കെടുക്കുന്ന താരങ്ങള്‍, കായികയിനം, തീയതി

അമ്പെയ്ത്ത്

ഓഗസ്റ്റ് 27

  • മെന്‍സ് റിക്കര്‍വ് വ്യക്തിഗത ഓപ്പണ്‍- ഹര്‍വീന്ദര്‍ സിംഗ്, വിവേക് ചികാര
  • മെന്‍സ് കോമ്പൗണ്ട് വ്യക്തിഗത ഓപ്പണ്‍- രാകേഷ് കുമാര്‍, ശ്യാം സുന്ദര്‍ സ്വാമി
  • വിമന്‍സ് കോമ്പൗണ്ട് വ്യക്തിഗത ഓപ്പണ്‍- ജ്യോതി ബാലിയന്‍
  • കോമ്പൗണ്ട് മിക്‌സഡ് ടീം ഓപ്പണ്‍- ജ്യോതി ബാലിയന്‍, മറ്റ് ടീമംഗങ്ങളെ ഉടന്‍ തീരുമാനിക്കും.

ബാഡ്മിന്റണ്‍

സെപ്റ്റംബര്‍ 1

  • മെന്‍സ് സിംഗിള്‍സ് എസ്എല്‍3- പ്രമോദ് ഭഗത്, മനോജ് സര്‍ക്കാര്‍
  • വിമന്‍സ് സിംഗിള്‍സ് എസ്‌യു5- പലക് കോഹ്ലി
  • മിക്‌സഡ് ഡബിള്‍സ് എസ്എല്‍3-എസ്‌യു5- പ്രമോദ് ഭഗത് & പലക് കോഹ്ലി

സെപ്റ്റംബര്‍ 2

  • മെന്‍സ് സിംഗിള്‍സ് എസ്എല്‍4- സുഹാസ് ലാലിന്‍കെറെ യതിരാജ്, തരുണ്‍ ദിലോണ്‍
  • മെന്‍സ് സിംഗിള്‍സ് എസ്എസ്6-കൃഷ്ണ നാഗര്‍
  • വിമന്‍സ് സിംഗിള്‍സ് എസ്എല്‍4- പരുള്‍ പാര്‍മര്‍
  • വിമന്‍സ് ഡബിള്‍സ് എസ്എല്‍3-എസ്‌യു5- പരുള്‍ പാര്‍മര്‍ & പലക് കോഹ്ലി

പാരാ കാനോയിംഗ്

സെപ്റ്റംബര്‍ 2

  • വിമന്‍സ് വിഎല്‍2- പ്രാചി യാദവ്

ഭാരോദ്വഹനം

ഓഗസ്റ്റ് 27

  • പുരുഷന്മാരുടെ 65 കി.ഗ്രാം- ജയ്ദീപ് ദേശ്വാള്‍
  • വനിതകളുടെ 50 കി.ഗ്രാം- സാഖിന ഖാതുന്‍

നീന്തല്‍

ഓഗസ്റ്റ് 27

  • 200 മെഡ്‌ലെ എസ്എം7- സുയാഷ് ജാദവ്

സെപ്റ്റംബര്‍ 3

  • 50 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ എസ്7- സുയാഷ് ജാദവ്, നിരഞ്ജന്‍ മുകുന്ദന്‍

ടേബിള്‍ ടെന്നീസ്

ഓഗസ്റ്റ് 25

  • വ്യക്തിഗത സി3- സോനല്‍ബെന്‍ മധുഭായ് പട്ടേല്‍
  • വ്യക്തിഗത സി4- ഭാവിന ഹസ്മുഖ്ഭായ് പട്ടേല്‍

തായ്‌ക്വോണ്ടോ

സെപ്റ്റംബര്‍ 2

  • വനിതകളുടെ കെ 44- 49 കെ.ജി - അരുണ തന്‍വാര്‍

ഷൂട്ടിംഗ്

ഓഗസ്റ്റ് 30

  • പുരുഷന്മാരുടെ ആര്‍1-10 മീറ്റര്‍ എയര്‍ റൈഫിള്‍ സ്റ്റാന്‍ഡിംഗ് എസ്എച്ച്1- സ്വരൂപ് മഹാവീര്‍ ഉനല്‍ക്കര്‍, ദീപക് സൈനി
  • വനിതകളുടെ ആര്‍2-10 മീറ്റര്‍ എയര്‍ റൈഫിള്‍ എസ്എച്ച്1- ആവണി ലെഖാറ

ഓഗസ്റ്റ് 31

  • പുരുഷന്മാരുടെ പി1-10 മീറ്റര്‍ എയര്‍ പിസ്റ്റോള്‍ എസ്എച്ച്1- മനീഷ് നര്‍വാല്‍, ദീപേന്ദര്‍ സിംഗ്, സിംഗ്‌രാജ്
  • വനിതകളുടെ പി2-10 മീറ്റര്‍ എയര്‍ പിസ്റ്റോള്‍ എസ്എച്ച്1- റൂബിന ഫ്രാന്‍സിസ്

സെപ്റ്റംബര്‍ 1

  • മിക്‌സഡ് ആര്‍3-10 മീറ്റര്‍ എയര്‍ റൈഫിള്‍ പ്രോണ്‍ എസ്എച്ച്1- ദീപക് സൈനി, സിദ്ധാര്‍ത്ഥ ബാബു, ആവണി ലെഖാറ

സെപ്റ്റംബര്‍ 2

  • മിക്‌സഡ് പി3- 25 മീറ്റര്‍ പിസ്റ്റോള്‍ എസ്എച്ച്1- ആകാശ് & രാഹുല്‍ ജഖര്‍

സെപ്റ്റംബര്‍ 3

  • പുരുഷന്മാരുടെ ആര്‍7-50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷന്‍സ് എസ്എച്ച്1- ദീപക് സൈനി
  • വനിതകളുടെ ആര്‍8-50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷന്‍സ് എസ്എച്ച്1- ആവണി ലെഖാറ

സെപ്റ്റംബര്‍ 4

  • മിക്‌സഡ് പി4-50 മീറ്റര്‍ പിസ്റ്റോള്‍ എസ്എച്ച്1- ആകാശ്, മനീഷ് നര്‍വാള്‍, സിംഗ്‌രാജ്

സെപ്റ്റംബര്‍ 5

  • മിക്‌സഡ് ആര്‍6-50 മീറ്റര്‍ റൈഫിള്‍ പ്രോണ്‍ എസ്എച്ച്1- ദീപക് സൈനി, ആവണി ലെഖാറ, സിദ്ധാര്‍ത്ഥ ബാബു

അത്‌ലറ്റിക്‌സ്

ഓഗസ്റ്റ് 28

  • പുരുഷന്മാരുടെ ജാവലിന്‍ ത്രോ എഫ്57- രഞ്ജിത്ത് ഭാട്ടി

ഓഗസ്റ്റ് 29

  • പുരുഷന്മാരുടെ ഡിസ്‌കസ് ത്രോ എഫ്52-വിനോദ് കുമാര്‍
  • പുരുഷന്മാരുടെ ഹൈ ജമ്പ് ടി47- നിഷാദ് കുമാര്‍, റാം പാല്‍

ഓഗസ്റ്റ് 30

  • പുരുഷന്മാരുടെ ഡിസ്‌കസ് ത്രോ എഫ്56- യോഗേഷ് ഖതുനിയ
  • പുരുഷന്മാരുടെ ജാവലിന്‍ ത്രോ എഫ്46- സുന്ദര്‍ സിംഗ് ഗുര്‍ജര്‍, അജീത് സിംഗ്, ദേവേന്ദ്ര ജജാരിയ
  • പുരുഷന്മാരുടെ ജാവലിന്‍ ത്രോ എഫ്64- സുമിത് അന്തില്‍, സന്ദീപ് ചൗധരി

ഓഗസ്റ്റ് 31

  • പുരുഷന്മാരുടെ ഹൈ ജമ്പ് ടി63- ശരദ്കുമാര്‍, മാരിയപ്പന്‍ തങ്കവേലു, വരുണ്‍ സിംഗ് ഭാട്ടി
  • വനിതകളുടെ 100എം ടി13-സിമ്രാന്‍
  • വനിതകളുടെ ഷോട്ട്പുട്ട് എഫ്34- ഭാഗ്യശ്രീ മാധവ്‌റാവു ജാദവ്

സെപ്റ്റംബര്‍ 1

  • പുരുഷന്മാരുടെ ക്ലബ് ത്രോ എഫ്51- ധരംഭീര്‍ നയിന്‍, അമിത് കുമാര്‍ സരോഹ

സെപ്റ്റംബര്‍ 2

  • പുരുഷന്മാരുടെ ഷോട്ട്പുട്ട് എഫ്35- അരവിന്ദ് മാലിക്

സെപ്റ്റംബര്‍ 3

  • പുരുഷന്മാരുടെ ഹൈ ജമ്പ് ടി64- പ്രവീണ്‍ കുമാര്‍
  • പുരുഷന്മാരുടെ ജാവലിന്‍ ത്രോ എഫ്54- ടേക്ക്ചന്ദ്
  • പുരുഷന്മാരുടെ ഷോട്ട്പുട്ട് എഫ്57- സോമന്‍ റാണ
  • വനിതകളുടെ ക്ലബ് ത്രോ എഫ്51- ഏക്താ ഭ്യാന്‍, ഖാശിഷ് ലക്ര

സെപ്റ്റംബര്‍ 4

  • പുരുഷന്മാരുടെ ജാവലിന്‍ ത്രോ എഫ്41- നവ്ദീപ് സിംഗ്
Advertisment