Advertisment

കൂടത്തായി ; ടോം തോമസ് വധക്കേസിൽ ചോദ്യം ചെയ്യാനായി ജോളിയെ കസ്റ്റഡിയിൽ വിട്ടു

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update

താമരശേരി : കൂടത്തായ് കൊലപാതക പരമ്പരയിലെ ടോം തോമസ് വധക്കേസിൽ ജോളിയെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിൽ വിട്ടു. കുറ്റ്യാടി സി ഐ സനൽകുമാറിനാണ് ടോം തോമസ് വധക്കേസിന്റെ അന്വേഷണ ചുമതല.

Advertisment

publive-image

താമരശേരി കോടതിയിൽ ഹാജരാക്കിയ ജോളിയെ ആറ് ദിവസത്തേക്കാണ് പൊലീസ് കസ്റ്റഡിയിൽ വിട്ടത്. ടോം തോമസിന്റെ കൊലപാതകം കൂടാതെ വ്യാജ ഒസ്യത്തും അന്വേഷണ പരിധിയിൽ വരും.

2008ൽ ടോം തോമസിന്റെ മരണശേഷം വ്യാജ ഒസ്യത്ത് ഉണ്ടാക്കി ജോളി തന്റെ പേരിലാക്കിയിരുന്നു. ഇതിനെതിരെ ടോം തോമസിന്റെ മറ്റു മക്കൾ നൽകിയ പരാതിയിലാണ് കൂടത്തായ് കേസിൽ പൊലീസ് അന്വേഷണം ആരംഭിക്കുന്നത്.

Advertisment