Advertisment

ടോം വടക്കൻ എറണാകുളത്ത് മത്സരിച്ചേക്കും

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

ടോം വടക്കൻ എറണാകുളത്ത് മത്സരിച്ചേക്കുമെന്ന് സൂചന. ബിജെപിയുടെ തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥി പട്ടികയിൽ വീണ്ടും മുതിർന്ന നേതാക്കളെ ഉൾപ്പെടുത്തി. അതേസമയം, സ്ഥാനാർത്ഥി കാര്യത്തിൽ പിടിമുറിക്കിയിരിക്കുകയാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീധരൻപിള്ള. പത്തനംതിട്ട വിട്ടുകൊടുക്കില്ലെന്ന നിലപാടിലാണ് ശ്രീധരൻപിള്ള. അൽഫോൺസ് കണ്ണന്താനത്തെ കൊല്ലത്തേക്ക് മാറ്റിയിട്ടുണ്ട്. അന്തിമപട്ടിക നാളെ പുറത്തിറക്കുമെന്ന് ശ്രീധരൻപിള്ള അറിയിച്ചു. കഴിഞ്ഞ ദിവസമാണ് ടോം വടക്കൻ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന കാര്യം മാധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞത്. കേന്ദ്രമന്ത്രി രവി ശങ്കർ പ്രസാദാണ് ടോം വടക്കന് അംഗത്വം നൽകിയത്.

Advertisment