Advertisment

20 കോടി മുടക്കി നിര്‍മ്മിച്ച സിനിമാ സെറ്റ് കത്തിനശിച്ചു; ടോം ക്രൂയിസ് പ്രതിസന്ധിയിൽ

author-image
ഫിലിം ഡസ്ക്
New Update

ടോം ക്രൂയിസ് പ്രധാനവേഷത്തിലെത്തുന്ന മിഷൻ ഇംപോസിബിളിന്‍റെ 20 കോടി മുതൽ മുടക്കിയ നിർമിച്ച സെറ്റില്‍ തീപിടിത്തം. ഒരു ബെെക്ക് അപകടത്തിൽ സെറ്റ് കത്തി നശിച്ചുവെന്നും ഷൂട്ടിങ് മുടങ്ങിപോയതായി റിപ്പോര്‍ട്ട്. ഓക്സ്ഫോർഡ്ഷയറിൽ ഒരുക്കിയ സെറ്റ് മാസങ്ങൾ കൊണ്ടാണ് പൂർത്തിയാക്കിയത്.

Advertisment

publive-image

കോവിഡ് ഭീതിയിൽ ഷൂട്ടിങ് മുടങ്ങയതും സിനിമാചിത്രീകരണം നീണ്ടുപോയതിലും ടോം ക്രൂയിസ് അതൃപ്തി പ്രകടിപ്പിച്ചിരുന്നു. അതിനിടെയാണ് നിർമാതാക്കളെ വലിയ പ്രതിസന്ധിയിലാക്കിയ അപകടമുണ്ടായത്. സംഭവത്തിൽ നടൻ വല്ലാതെ അസ്വസ്ഥനാണെന്നും റിപ്പോർട്ട് ചെയ്യുന്നു. ചിത്രത്തിന്റെ

സഹനിർമാതാക്കളിലൊരാളാണ് ടോ ക്രൂയിസ്.

ക്രിസ്റ്റഫർ മക്ക്വറിയാണ് മിഷൻ ഇംപോസിബിൾ 7 സംവിധാനം ചെയ്യുന്നത്. വിങ് റാമേസ്, സെെമൺ പെ​ഗ്, റബേക്ക ഫെർ​ഗ്യൂസൺ തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തിൽ വേഷമിടുന്നു.

TOMCRUS PRATHISANDH
Advertisment