Advertisment

യുഡിഎഫ് സ്ഥാനാര്‍ത്ഥി വിജയിച്ചാല്‍ ഈരാറ്റുപേട്ട- വാഗമണ്‍ ഹൈവേ വികസനം യാഥാര്‍ത്ഥ്യമാക്കുമെന്ന് ജോയി എബ്രഹാം എക്‌സ് എംപി: തീക്കോയി ആറ്റുപുറമ്പോക്കിലെ പട്ടയ പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കുമെന്ന് ടോമി കല്ലാനിയുടെ ഉറപ്പ്

New Update

publive-image

Advertisment

ഈരാറ്റുപേട്ട: വാഗമൺ- ഈരാറ്റുപേട്ട ഹൈവേയുടെ വികസനം 35 വർഷത്തിലേറെയായി ഫ്ലക്സ് ബോർഡിൽ ഒതുങ്ങുകയാണെന്ന് കേരളാ കോൺഗ്രസ് നേതാവ് ജോയി എബ്രഹാം എക്‌സ് എംപി. ഇതിന് മാറ്റമുണ്ടാകണമെങ്കിൽ യുഡിഎഫ് സ്ഥാനാർത്ഥി വിജയിക്കണമെന്നും അദ്ദേഹം പറഞ്ഞു. വഴിക്കടവിൽ അഡ്വ. ടോമി കല്ലാനിയുടെ തീക്കോയി പഞ്ചായത്ത് തല പര്യടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മാന്യതയുടെ നാടാണ് പൂഞ്ഞാർ. അവരെ പ്രതിനിധീകരിക്കേണ്ടതും മാന്യനായ ജനപ്രതിനിധിയാകണമെന്നും ജോയി എബ്രഹാം പറഞ്ഞു. സ്ഥാനാർത്ഥി ടോമി കല്ലാനി മണ്ഡലത്തിൽ താൻ നടപ്പാക്കാനുദ്ദേശിക്കുന്ന വികസനങ്ങളുടെ പട്ടികയും അദ്ദേഹം ജനങ്ങൾക്ക് മുമ്പിൽ അവതരിപ്പിച്ചു.

ഈരാറ്റുപേട്ട- വാഗമൺ ഹൈവേയുടെ ഭാഗമായ തീക്കോയി പഞ്ചായത്തിലൂടെയുള്ള 24 കിലോ മീറ്റർ റോഡ് വികസനം ഉറപ്പുവരുത്തും. തീക്കോയി ടൗണിന്റെ വികസനത്തിനായി സ്ഥലമേറ്റെടുക്കലടക്കം നടക്കാനുണ്ട്. ഇതു യാഥാർഥ്യമാക്കും. സപഞ്ചായത്തിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ മീനിച്ചിലാറ്റിൽ ചെക്ക്ഡാമുകൾ നിർമ്മിക്കും. തീക്കോയി പഞ്ചായത്തിലെ ടൂറിസം സാധ്യതകൾ വിപുലീകരിക്കും. മാർമ്മല അരുവി, വഴിക്കടവ് എന്നിവിടങ്ങളിലെ അടിസ്ഥാന പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. മലയോരമേഖലയിലെ പട്ടയ പ്രശ്നത്തിന് പരിഹാരം കണ്ടെത്തും.

വഴിക്കടവിലുള്ളവർക്ക് പട്ടയം സംബന്ധിച്ച പരാതികളിൽ ഇടപെട്ട് പ്രശ്‌ന പരിഹാരമുണ്ടാക്കും. തീക്കോയി ആറ്റുപുറമ്പോക്കിൽ താമസിക്കുന്ന 100ലധികം കുടുംബങ്ങൾക്ക് പട്ടയം നൽകാനുള്ള നടപടികൾ ഊർജ്ജിതമാക്കുമെന്നും അദ്ദേഹം പറഞ്ഞു. തീക്കോയി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ കിടത്തി ചികിത്സ ഉറപ്പാക്കും. കൂടുതൽ സൗകര്യങ്ങളോടെ കമ്മ്യൂസിറ്റി ഹെൽത്ത് സെന്റർ ആക്കാനുള്ള നടപടികൾ സ്വീകരിക്കും. തീക്കോയി ടെക്നിക്കൽ സ്‌കൂളിന് പുതിയ കെട്ടിടം നിർമ്മിക്കും. പ്രധാന റോഡുകൾക്ക് പുറമെ ഉൾപ്രദേശങ്ങളിലെ ഗ്രാമീണ റോഡുകൾ പുനരുദ്ധരിക്കുമെന്നും കല്ലാനി ഉറപ്പു നൽകി.

രാവിലെ ഏഴിന് തീക്കോയി പഞ്ചായത്തിന്റെ അതിർത്തിയായ വഴിക്കടവിൽ നിന്നു തുടങ്ങിയ പര്യടന പരിപാടി ഉച്ചയോടെ വെട്ടിപ്പറമ്പിൽ അവസാനിച്ചു. തുടർന്ന് വിശ്രമത്തിനു ശേഷം പൂഞ്ഞാർ പഞ്ചായത്തിൽ സ്ഥാനാർത്ഥി പര്യടനം നടത്തി. പള്ളി വാതിലിൽ ആദ്യ സ്വീകരണത്തിന് ശേഷം പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങൾ അദ്ദേഹം സന്ദർശിച്ചു. പര്യടനം പനച്ചികപ്പാറയിൽ സമാപിച്ചു.

പി എ സലീം, തോമസ് കല്ലാടൻ, അഡ്വ വിജെ ജോസ്, ജോമോൻ ഐക്കര, മജു പുളിക്കൻ, പി എച്ച് നൗഷാദ്, കെസി ജെയിംസ്, പയസ് കവളമാക്കൽ, എം ഐ ബേബി പുത്തനാട്ട്, ഹരി മണ്ണുമഠം, കവിതാ രാജീവ് ,ബിനോയ് ജോസഫ്, റസീം മുതുകാട്ടിൽ ,ഓമനഗോപാലൻ, ടോമി മാടപ്പിള്ളി ,കെഇഎ ഖാദർ മോഹനൻ കുട്ടപ്പൻ ,മുരുകൻ, സിറിൾ താഴത്തപ്പറമ്പിൽ ,ബാബുമേത്താട്ട് എന്നിവർ പര്യടന പരിപാടിക്ക് നേതൃത്വം നൽകി.

Advertisment