ഇന്ന്​ മഹാനവമി; നാളെ വിജയദശമി

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Thursday, October 18, 2018

വി​ദ്യ​യു​ടെ ഉ​ത്സ​വ​മാ​യ ന​വ​രാ​ത്രി​യി​ലെ പ്ര​ധാ​ന ദിവസ​മാ​യ മ​ഹാ​ന​വ​മി ഇ​ന്ന്. മ​ഹാ​ല​ക്ഷ്​​മി​യെ പൂ​ജി​ക്കു​ന്ന, ന​വ​രാ​ത്രി​യി​ലെ ഒ​മ്പ​താം നാ​ളാ​യ മ​ഹാ​ന​വ​മി​ക്കു​ശേ​ഷം വെ​ള്ളി​യാ​ഴ്​​ച​യാ​ണ്​ വി​ജ​യ​ദ​ശ​മി.വി​ദ്യാ​രം​ഭ ച​ട​ങ്ങു​ക​ൾ​ക്ക്​ പേ​രു​കേ​ട്ട തി​രൂ​ർ തു​ഞ്ച​ൻ​പ​റ​മ്പ്, കോ​ട്ട​യം പ​ന​ച്ചി​ക്കാ​ട്​ മൂ​കാം​ബി​ക ക്ഷേ​ത്രം,​ പ​റ​വൂ​ർ ദ​ക്ഷി​ണ മൂ​കാം​ബി​ക ​ക്ഷേത്രം , ഐ​രാ​ണി​മു​ട്ടം തു​ഞ്ച​ൻ​സ്​​മാ​ര​കം എ​ന്നി​വി​ട​ങ്ങ​ളി​ൽ ഒ​രു​ക്ക​ങ്ങ​ൾ ന​ട​ന്നു​വ​രു​ക​യാ​ണ്.കേ​ര​ള​ത്തി​ലെ വി​ജ​യ​ദ​ശ​മി ആ​ഘോ​ഷ​ങ്ങ​ൾ​ക്കൊ​പ്പം ക​ർ​ണാ​ട​ക​യി​ൽ ദ​സ​റ​യും പ​ശ്ചി​മ ബം​ഗാ​ളി​ൽ ദു​ർ​ഗ​പൂ​ജ​യു​മു​ണ്ട്.

പ​തി​വി​ൽ​നി​ന്ന്​ വ്യ​ത്യ​സ്​​ത​മാ​യി ഇ​ത്ത​വ​ണ ദു​ർ​ഗാ​ഷ്​​ട​മി​ക്ക്​ ത​ലേ​ദി​വ​സം​ത​ന്നെ ക്ഷേ​ത്ര​ങ്ങ​ളി​ലും മ​റ്റും പു​സ്​​ത​ക​വെപ്പ്​ ന​ട​ന്നു. ചാ​​ന്ദ്ര​മാ​സ​പ്ര​കാ​രം ആ​ശ്വി​ന മാ​സ​ത്തി​ലെ വെ​ളു​ത്ത​പ​ക്ഷ അ​ഷ്​​ട​മി​യും സ​ന്ധ്യ​യും ഒ​രു​മി​ച്ചെ​ത്തുമ്പോ​ഴാ​ണ് പൂ​ജ​വെ​പ്പി​ന്​ ഉ​ത്ത​മം. അ​ഷ്​​ട​മി​യു​ടെ ഇൗ ​നാ​ലാം​പാ​ദം ചൊ​വ്വാ​ഴ്​​ച​യാ​യ​തി​നാ​ലാ​ണ്​ അ​ന്ന് പു​സ്​​ത​ക​വെപ്പ്​ ന​ട​ന്ന​ത്.​

×