Advertisment

എലിക്കുളം ഉപതെരഞ്ഞെടുപ്പ്; ടോമി ഇടയോടിയിൽ (കേരള കോൺഗ്രസ് (എം) എൽഡിഎഫ് സ്ഥാനാർത്ഥി

New Update

publive-image

Advertisment

പാലാ: എലിക്കുള0 ഗ്രാമപഞ്ചായത്ത് ഇളംങ്ങുളം 14-ാം വാർഡ് ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി കേരള കോൺഗ്രസ് എമ്മിലെ ടോമി ഇടയോടിയിൽ മത്സരിക്കും.

മുൻ ഗ്രാമ പഞ്ചായത്ത് അംഗവും കർഷക യൂണിയൻ ജില്ലാ സെക്രട്ടറിയുമാണ് ടോമി. കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണിയുടെ സാന്നിദ്ധ്യത്തിൽ ചേർന്ന കേരള കോൺഗ്രസ് (എം) പാലാ നിയോജക മണ്ഡലം നേതൃയോഗമാണ് ടോമിയുടെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത്.

യോഗത്തിൽ സണ്ണി തെക്കേടം, ജോസ് ടോം, പ്രൊഫ.ലോപ്പസ് മാത്യു, ജോസഫ് ചാമക്കാല, സാജൻ തൊടുക, തോമസ് ആൻറണി, തോമസ് കുട്ടി വട്ടയ്ക്കാട്ട് എന്നിവർ സംബന്ധിച്ചു. എൽഡിഎഫിൽ കഴിഞ്ഞ തവണ ഈ വാർഡ് കേരളാ കോൺഗ്രസ് എമ്മിനാണ് നൽകിയിരുന്നത്.

സ്വതന്ത്ര സ്ഥാനാത്ഥിയായി വിജയിച്ച ജോജോ ചീരാംകുഴിയുടെ നിര്യാണത്തെ തുടർന്നാണ് ഈ വാർഡിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് രണ്ടാംസ്ഥാനത്തും യുഡിഎഫ് മൂന്നാം സ്ഥാനത്തുമായിരുന്നു. 16 അംഗ ഗ്രാമ പഞ്ചായത്ത് ഭരണം എൽഡിഎഫിനാണ്.

congress m
Advertisment