Advertisment

പ്രളയദുരന്തത്തിന്റെ നടുക്കുന്ന ഓര്‍മ്മകള്‍ പങ്കുവച്ച് എയ്ഞ്ചല്‍വാലിക്കാര്‍; കൂടെയുണ്ടാകുമെന്ന് ഉറപ്പു നല്‍കി കല്ലാനി

New Update

publive-image

Advertisment

എരുമേലി: മനുഷ്യ നിര്‍മ്മിത പ്രളയത്തിന് ഇരയാകേണ്ടി വന്നതിന്റെ നിസഹായതയായിരുന്നു എയ്ഞ്ചല്‍വാലിയിലെ നൂറിലധികം വരുന്ന ആ മുഖങ്ങളില്‍ കണ്ടത്. തങ്ങളനുഭവിച്ച പ്രളയ ദുരിതങ്ങള്‍ ഇന്നലെയെന്നതുപോലെ തങ്ങളെ വേട്ടയാടുന്നുവെന്ന് അവര്‍ പറഞ്ഞപ്പോള്‍ പ്രിയ സ്ഥാനാര്‍ത്ഥി അവരില്‍ പലര്‍ക്കും തങ്ങളുടെ പ്രിയ ടോമി ചേട്ടനായി. അന്നത്തെ പ്രളയവും തുടര്‍ന്ന് നിസഹായരായി ജീവിച്ച ദിവസങ്ങളും പ്രിയ നേതാവിനോട് പറഞ്ഞപ്പോള്‍ അവരില്‍ പലരും വിങ്ങിപ്പൊട്ടി. ചിലരാകട്ടെ സര്‍ക്കാരിനെതിരെ ഇന്നും രോഷം കൊള്ളുകയാണ്.

കഴിഞ്ഞ മഹാ പ്രളയത്തിന്റെ ദുരിതവും പേറി ഇന്നും ജീവിക്കുന്ന എയ്ഞ്ചല്‍വാലിയില്‍ ഇന്നലെ ഉച്ചതിരിഞ്ഞാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. ടോമി കല്ലാനി എത്തിയത്. തങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ അവര്‍ അദ്ദേഹത്തോട് പറഞ്ഞു. കഴിഞ്ഞ കാലത്ത് സര്‍ക്കാരും ജനപ്രതിനിധിയുമൊക്കെ കൈവിട്ട അനുഭവങ്ങളും അവര്‍ പങ്കുവച്ചു.

എല്ലാം സസൂക്ഷമം ശ്രവിച്ച ടോമി കല്ലാനി താന്‍ വിജയിച്ചു കഴിഞ്ഞാല്‍ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാന്‍ ഒപ്പമുണ്ടാകുമെന്നു ഉറപ്പുനല്‍കി. അദ്ദേഹത്തെ തങ്ങള്‍ വിശ്വസിക്കുന്നുവെന്നും വിജയാശംസകള്‍ നേരുന്നുവെന്നും പറഞ്ഞാണ് അവര്‍ അഡ്വ. ടോമി കല്ലാനിയെ യാത്രയയച്ചത്.

kottayam news tomy kallani
Advertisment