Advertisment

മലയോര മേഖലയില്‍ ആവേശം വിതറി ടോമി കല്ലാനി; വിജയം ഉറപ്പിച്ച് യുഡിഎഫ്

New Update

publive-image

Advertisment

എരുമേലി: പഞ്ചായത്തിന്റെ മലയോരമേഖലകളില്‍ ആവേശം വിതറി യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. ടോമി കല്ലാനി. വൈകിട്ട് നാലുമണിയോടെ മുക്കൂട്ടുതറ ടൗണിലെത്തിയ സ്ഥാനാര്‍ത്ഥിയെ നൂറിലേറെ പ്രവര്‍ത്തകര്‍ ചേര്‍ന്നാണ് സ്വീകരിച്ചത്. തുടര്‍ന്ന് പ്രവര്‍ത്തകര്‍ക്കൊപ്പം ടൗണിലെ വ്യാപാര സ്ഥാപനങ്ങളിലെത്തി വോട്ടഭ്യര്‍ത്ഥന.

പരിചിതമായ മുഖം കണ്ടതോടെ വ്യാപാരികളും ഏറെ സന്തോഷത്തിലായി. വിശേഷങ്ങളൊക്കെ വിശദമായി ചോദിച്ചറിഞ്ഞും പരിചയം പുതുക്കിയുമായിരുന്നു സന്ദര്‍ശനം. മുക്കൂട്ടുതറ ടൗണിന് ശേഷം നേരെ എരുത്വാപുഴയിലേക്ക. തുടര്‍ന്ന് അവിടെയും ഒരു ഓട്ടപ്രദക്ഷിണം.

കണമല, മൂക്കന്‍പ്പെട്ടി, കാളകെട്ടി, എഴുകുംമണ്‍, എയ്ഞ്ചല്‍വാലി പള്ളി, എയ്ഞ്ചല്‍വാലി എന്നിവിടങ്ങളിലും സ്ഥാനാര്‍ത്ഥി വന്നതോടെ ആള്‍ക്കൂട്ടമായി. എല്ലായിടത്തും വ്യാപാര സ്ഥാപനങ്ങളില്‍ കയറി വോട്ടു ചോദ്യം. ഇതിനിടെ കോരുത്തോട് യുഡിഎഫ് കണ്‍വന്‍ഷന്‍ നടക്കുന്നയിടത്തുനിന്നും വിളിയെത്തി. കണ്‍വന്‍ഷന്‍ ഹാളില്‍ നിറഞ്ഞ കയ്യടിയോടെയാണ് സ്ഥാനാര്‍ത്ഥിയെ സ്വീകരിച്ചത്. ചെറിയൊരു പ്രസംഗവും നടത്തി നേരെ മൂലക്കയത്തേക്ക്. അവിടെ എത്തിയപ്പോഴും മണിക്കൂറുകളായി കാത്തുനിന്ന പ്രവര്‍ത്തകര്‍ക്ക് ഒരു ക്ഷീണവുമില്ല. എല്ലാവരെയും കാണാന്‍ വീണ്ടുമെത്തുമെന്ന ഉറപ്പു നല്‍കി സ്ഥാനാര്‍ത്ഥി മടങ്ങിയതോടെ പ്രവര്‍ത്തകര്‍ വീണ്ടും പ്രചാരണ തിരക്കിലേക്ക്.

സ്ഥാനാര്‍ത്ഥിക്കൊപ്പം ഡിസിസി ജനറല്‍ സെക്രട്ടറി പ്രകാശ് പുളിക്കന്‍, മണ്ഡലം പ്രസിഡന്റ് ടിവി ജോസഫ്, ബ്ലോക്ക് പഞ്ചായത്തംഗം മാഗി ജോസഫ്, ത്രിതല പഞ്ചായത്തംഗങ്ങളായ മറിയാമ്മ മാത്തുക്കുട്ടി, മറിയാമ്മ സണ്ണി, മറിയാമ്മ ജോസഫ്, കുട്ടപ്പന്‍ മഞ്ഞപ്പള്ളികുന്നേല്‍, ബിനു മറ്റക്കര, ഒജെ കുര്യന്‍, തോമസ് പതിപ്പള്ളികുന്നേല്‍, ഷിബു നെടുമ്പുറത്ത്, ബിജു കായപ്ലാക്കല്‍, ബോബന്‍ പള്ളിക്കല്‍, ജോസഫ് പുതിയത്ത്, ടികെ തങ്കച്ചന്‍ എന്നിവരും പര്യടനത്തില്‍ പങ്കെടുത്തു.

kottayam news tomy kallani
Advertisment