Advertisment

പുഞ്ചവയലിലെ കുടിവെള്ള പ്രശ്ന പരിഹാരത്തിന് മുൻഗണന: ടോമി കല്ലാനി

New Update

publive-image

Advertisment

മുണ്ടക്കയം: സാധാരണക്കാരുടെയും തൊഴിലാളികളുടെയും ഹൃദയം തൊട്ടറിഞ്ഞ് പൂഞ്ഞാർ നിയോജക മണ്ഡലം ഐക്യജനാധിപത്യ മുന്നണി സാരഥി അഡ്വ. ടോമി കല്ലാനിയുടെ പുഞ്ചവയലിലെ പര്യടനം. കുടിവെള്ളമടക്കമുള്ള അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് ഉറപ്പു നൽകിയായിരുന്നു സ്ഥാനാർത്ഥിയുടെ പ്രദേശത്തെ സന്ദർശനം. കടുത്ത വെയിലിലും നിരവധിപ്പേർ സ്ഥാനാർത്ഥിയെ സ്വീകരിച്ചാനയിക്കാൻ കാത്തിരിക്കുകയായിരുന്നു. വ്യാപാര സ്ഥാപനങ്ങളിലടക്കം നേരിട്ടെത്തിയുള്ള വോട്ടഭ്യർത്ഥന അണികൾക്കിടയിൽ ആവേശമുയർത്തി.

publive-image

പുഞ്ചവയലിലെ ഐക്യ ജനാധിപത്യ മുന്നണിയുടെ പ്രവർത്തകരും നാട്ടുകാരും ആവേശത്തോടെയാണ് അദേഹത്തെ സ്വീകരിച്ചത്. ജനങ്ങൾക്കിടയിലെ വിശ്വാസ്യത ഉറപ്പു നൽകുന്നതോടൊപ്പം അതെന്നും കാത്തു സൂക്ഷിക്കുമെന്നും യുഡിഎഫ് സാരഥി പറഞ്ഞു. കുടിവെള്ളം പ്രശ്നം കടുക്കുക്കുകയാണെന്നും ഇടപെടലുണ്ടാകണമെന്നും ചുറ്റും കൂടിയവർ സ്ഥാനാർത്ഥിയോട് ആവശ്യപ്പെട്ടു. എല്ലാ കാര്യങ്ങൾക്കും ഒപ്പമുണ്ടാകുമെന്ന ഉറപ്പും നൽകിയാണ് സ്ഥാനാർത്ഥി പുഞ്ചവയൽ വിട്ടത്.

റോയി കപ്പലുമാക്കിൽ, നൗഷാദ് ഇല്ലിക്കൽ, ബെന്നി ചേറ്റുകുഴി, കെഎസ് രാജു, ബി. ജയചന്ദ്രൻ, തങ്കപ്പൻ കൈതമറ്റം, നൗഷാദ് തത്തമ്പാറ, ടി ജെ ജോൺസൺ, രതീഷ് കപ്പളി, സി എൻ മോഹനൻ, വിജയൻ കുട്ടി എന്നിവർ സ്വീകരണത്തിന് നേതൃത്വം നൽകി.

kottayam news tomy kallani
Advertisment