Advertisment

മതമേലധ്യക്ഷൻമാരെ പുലഭ്യം പറയല്ല വികസനം; ജനവിഭാഗങ്ങളെ ഒന്നിപ്പിക്കലാണ് ജനപ്രതിനിധിയുടെ ദൗത്യം: അഡ്വ. ടോമി കല്ലാനി

New Update

publive-image

Advertisment

മുണ്ടക്കയം: മലയോര മേഖലയെ ഇളക്കി മറിച്ച് പൂഞ്ഞാർ നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ.ടോമി കല്ലാനിയുടെ കൂട്ടിക്കൽ പഞ്ചായത്തിലെ പര്യടനം. രാവിലെ എട്ടു മണിക്ക് കൂട്ടിക്കൽ പഞ്ചായത്തിലെ പറത്താനത്ത് നിന്നും തുടക്കം കുറിച്ചു. നൂറു കണക്കിന് പ്രവർത്തകരുടെ അകമ്പടിയോടെ തുറന്ന വാഹനത്തിലാണ് സ്ഥാനാർത്ഥിയെ വരവേറ്റത്.

മതമേധാവികളെ പുലഭ്യം പറയല്ല വികസനമെന്നും എല്ലാ ജനവിഭാഗങ്ങളെയും ഒന്നിപ്പിക്കലാണ് ജനപ്രതിനിധിയുടെ ദൗത്യമെന്ന് അഡ്വ.ടോമി കല്ലാനി പറഞ്ഞു. വിവാദങ്ങളില്ലാതെ വികസനത്തിൻ്റെ സന്ദേശങ്ങളാണ് ഐക്യജനാധിപത്യ മുന്നണി സമർപ്പിക്കുന്നത്. നാടിന് വികസനമുണ്ടാവാൻ യു ഡി എഫ് അധികാരത്തിൽ വരണം. അഴിമതിയും അക്രമവും നിത്യസംഭവമായ നമ്മുടെ നാടിന് മുക്തി വേണമെന്നും അദ്ദേഹം പറഞ്ഞു.

പര്യടന പരിപാടി ജോമോൻ ഐക്കര ഉദ്ഘാടനം ചെയ്തു. മജു പുളിക്കൻ, എം എം ജോർജ്, കൊപ്ലി ഹസൻ, ബോബച്ചൻ, വിഎം ജോസഫ്, കെ എൻ വിനോദ്, ആൻസമ്മ അഗസ്റ്റിൻ, ജിജോ കാരക്കാട്ട്, അബ്ദു ആലസംപാട്ടിൽ എന്നിവർ സംസാരിച്ചു.

kottayam news tomy kallani
Advertisment